മോട്ടോര്‍ വാഹന പണിമുടക്ക് പിന്‍വലിക്കണം; ജിപിഎസ് ഘടിപ്പിക്കുന്നതിന് സാവകാശം നല്‍കും; എകെ ശശീന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച പ്രഖ്യാപിച്ചിരിക്കുന്ന മോട്ടോര്‍ വാഹന പണിമുടക്ക് പിന്‍വലിക്കണമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍. പൊതുഗതാഗത വാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിക്കുന്നതിന് സാവകാശം നല്‍കുമെന്നും, അതിനാല്‍ വാഹന പണിമുടക്ക് പിന്‍വലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സാവകാശം നല്‍കുന്നത് പരിഗണിക്കാമെന്ന് നേരത്തേ അറിയിച്ച ഗതാഗതമന്ത്രി മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സാവകാശം നല്‍കാമെന്ന കാര്യം വ്യക്തമാക്കിയത്. സുപ്രീംകോടതി ഉത്തരവനുസരിച്ച്‌ കേന്ദ്ര Read More …

‘എല്‍.ഡി.എഫിന്റേത് രാഷ്ട്രീയ പരാജയം; വിശ്വാസികള്‍ ഞങ്ങളെ വിശ്വസിച്ചില്ല’ കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഇടതുമുന്നണിയടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ പരാജയത്തില്‍ വിശദീകരണവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേരളത്തിലെ പരാജയം അപ്രതീക്ഷിതമായിരുന്നുവെന്നും രാഷ്ട്രീയ കാരണങ്ങളാണ് പരാജയത്തിനു കാരണമെന്നും കാനം പറഞ്ഞു. ഭരണഘടനാ ബധ്യത നടപ്പാക്കുമ്ബോള്‍ ഭൂരിപക്ഷം വരുന്ന വിശ്വാസി സമൂഹത്തിലുണ്ടാകുന്ന പ്രതികരണം മുന്‍കൂട്ടികാണാന്‍ എല്‍.ഡി.എഫിനു കഴിഞ്ഞില്ല. പ്രതിപക്ഷം തെരഞ്ഞെടുപ്പിനെ വൈകാരിക തരത്തില്‍ കൊണ്ടുപോയി. അതില്‍ അവര്‍ Read More …

കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണം നിര്‍ഭാഗ്യകരം: ഡീന്‍ കുര്യാക്കോസ്

 കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കള്‍ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണം നിര്‍ഭാഗ്യകരമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് എം.പി പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ കൃത്യമായ രാഷ്ട്രീയ അജണ്ടയോടെ പ്രവര്‍ത്തിക്കുന്നവരാണ്. ദേശീയ രാഷ്ട്രീയത്തിന് കേരളം സംഭാവന ചെയ്ത എ.കെ.ആന്റണിയുടെയും കെ.സി.വേണുഗോപാലിന്റെയും മഹത്വം തിരിച്ചറിയാത്തവരാണ് ഇത്തരം ആക്രമണങ്ങള്‍ക്ക് പിന്നിലുള്ളത്. Read More …

അനന്ത്നാഗ് ഭീകരാക്രമണം : വീര മൃത്യു വരിച്ച സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്ക് രാജ്യത്തിന്റെ അന്ത്യാഞ്ജലി

ജമ്മു : അനന്ത്നാഗ് ഭീകരാക്രമണത്തില്‍ വീര മൃത്യു വരിച്ച അഞ്ച് സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്ക് രാജ്യത്തിന്റെ അന്ത്യാഞ്ജലി. ശ്രീനഗറില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹങ്ങളില്‍ സൈനിക മേധാവിമാര്‍ പുഷ്പചക്രം അര്‍പ്പിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് അനന്ത്നാഗ് കെപി റോഡില്‍ പെട്രോളിങ്ങിനിടെ സൈനിക സംഘത്തിന് നേരെ ഭീകരര്‍ വെടി ഉതിര്‍ത്തത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം അല്‍ ഉമര്‍ മുജാഹിദീന്‍ ഏറ്റെടുത്തു. ആക്രമണത്തില്‍ Read More …

പരിസ്ഥിതി വിഷയങ്ങളില്‍ ലേഖനമെഴുതാന്‍ സ്‌കൂള്‍ കുട്ടികളോട് മുഖ്യമന്ത്രി

തിരുവനന്തപുരം : പരിസ്ഥിതി സംബന്ധിച്ച വിവിധ വിഷയങ്ങളില്‍ ലേഖനമോ കത്തോ ഉപന്യാസമോ പ്രസംഗമോ എഴുതി അയച്ചുനല്‍കാന്‍ സ്‌കൂള്‍ കുട്ടികളോട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഹ്വാനം ചെയ്തു. കേരളത്തിലെ 43 ലക്ഷം സ്‌കൂള്‍ കുട്ടികള്‍ക്ക് അയച്ച കത്തിലാണ് ഈ ആഹ്വാനം. കേരളത്തിലെ എല്ലാ സ്‌കൂളുകളിലും മുഖ്യമന്ത്രിയുടെ കത്ത് ഓരോ കുട്ടിക്കും നല്‍കി വരികയാണ്. എല്‍.പി. -യു.പി വിഭാഗം Read More …

ബഹിഷ്‌കരിക്കാന്‍ ആഹ്വാനം: വിവാദ ഫോണ്‍ സംഭാഷണത്തില്‍ ഖേദപ്രകടനവുമായി പി.സി ജോര്‍ജ്‌

തിരുവനന്തപുരം: വിവാദഫോണ്‍ സംഭാഷണത്തിന്റെ പേരില്‍ ഖേദപ്രകടനവുമായി പി.സി. ജോര്‍ജ് എംഎല്‍എ. കഴിഞ്ഞ മാസമാണ് പി.സി ജോര്‍ജിന്റേതെന്ന പേരില്‍ സോഷ്യല്‍ മീഡിയകളില്‍ വിവാദമായ ഫോണ്‍ സംഭാഷണം പ്രചരിച്ചത്.ഇതിന് പിന്നാലെയാണ് ആഴ്ചകള്‍ക്ക് ശേഷം ഖേദപ്രകടനം സ്വന്തം ഫെയ്‌സ്ബുക്ക് പേജില്‍ പി.സി. ജോര്‍ജ് പോസ്റ്റ് ചെയ്തത്. ഈരാറ്റുപേട്ടയിലെ മുസ്ലീം സമുദായത്തിന്റെ അഭിവൃദ്ധിക്ക് വേണ്ടി നാലുപതിറ്റാണ്ട് ശബ്ദിച്ച ആളാണ് താനെന്നും എന്നാല്‍ Read More …

സിഒടി നസീര്‍ വധശ്രമക്കേസ്: പോലീസിന് മുന്നറിയിപ്പുമായി കെ സുധാകരന്‍!

തലശ്ശേരി: സിപിഎം വിമത നേതാവ് സിഒടി നസീറിനെതിരെ നടന്ന വധ ശ്രമക്കേസില്‍ പോലീസിന് അന്ത്യശാസനവുമായി കണ്ണൂരിലെ നിയുക്ത എംപി കെ സുധാകരന്‍. സംഭവത്തില്‍ എന്‍എന്‍ ഷംസീറിനെ ഇനിയും അറസ്റ്റ് ചെയ്തില്ലെങ്കില്‍ നിയമം കൈയ്യിലെടുക്കാന്‍ മടിക്കില്ലെന്ന് സുധാകരന്‍ പറഞ്ഞു. കണ്ണൂര്‍ ഡിസിസി പ്രസിഡന്‍റ് സതീഷന്‍ പാച്ചേനിയുടെ നേതൃത്വത്തില്‍ തലശ്ശേരിയില്‍ നടക്കുന്ന ഉപവാസസമരത്തില്‍ സംസാരിക്കുകയായിരുന്നു കെ സുധാകരന്‍. എഎന്‍ Read More …

ജോലിയിലേക്ക് മടങ്ങൂ, ഇല്ലെങ്കില്‍ ഹോസ്റ്റല്‍ ഒഴിയൂ; സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് മമതയുടെ താക്കീത്

കൊല്‍ക്കത്ത: സഹപ്രവര്‍ത്തകന് മര്‍ദനമേറ്റതില്‍ പ്രതിഷേധിച്ച്‌ സമരം നടത്തുന്ന ഡോക്ടര്‍മാര്‍ക്ക് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അന്ത്യശാസനം. നാല് മണിക്കൂറിനുള്ളില്‍ ജോലിയില്‍ പ്രവേശിക്കണമെന്നും അല്ലാത്തപക്ഷം ഹോസ്റ്റല്‍ മുറി ഒഴിയണമെന്നും മമത ആവശ്യപ്പെട്ടു. കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ആശുപത്രിയായ എസ്.എസ്.കെ.എം സന്ദര്‍ശിച്ചതിന് ശേഷമാണ് മമത ഇക്കാര്യം അറിയിച്ചത്. സംഭവത്തില്‍ പ്രതിഷേധം നടത്തുന്നവര്‍ പുറത്തുനിന്നുള്ളവരാണ്. അവരാരും ഡോക്ടര്‍മാരല്ല. അതിനാല്‍ തന്നെ സര്‍ക്കാര്‍ Read More …