കേരളത്തില്‍ വീണ്ടും നിപ്പ;സ്ഥിരീകരിച്ച്‌ ആരോഗ്യ മന്ത്രി,കൊല്ലത്ത് മൂന്ന് പേര്‍ നിരീക്ഷണത്തില്‍

എറണാകുളത്ത് ചികിത്സയില്‍ കഴിയുന്ന യുവാവിന് നിപ തന്നെയെന്ന് സ്ഥിരീകരണം. പൂനെ വയറോളജി ലാബില്‍ നിന്നും ലഭിച്ച ഫലത്തിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.പറവൂര്‍ സ്വദേശിയായ യുവാവാണ് കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. നിപയെ നേരിടാനുള്ള എല്ലാ ഒരുക്കങ്ങളും ആരോഗ്യ വകുപ്പ് ഇതിനകം തന്നെ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി. മുന്‍കരുതലെന്ന നിലയില്‍ Read More …

‘ഇവിടെയാണ് മോദിയും ടീമും വ്യത്യസ്തമാവുന്നത്’; നിപയില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച്‌ കെ സുരേന്ദ്രന്‍

കേരളത്തില്‍ സമഗ്രമായ ഒരു വൈറോളജി ലാബ് തുടങ്ങാനുള്ള അനുമതിയും അതിനായുള്ള മൂന്നര കോടി രൂപയും കേന്ദ്ര സര്‍ക്കാരില്‍ നിന്ന് കേരളത്തിന് ലഭിച്ചിട്ട് അഞ്ചു വര്‍ഷം തികയുന്നു. എന്നാല്‍ അതിനുള്ള ഒരു നടപടിയും കേരളത്തിലെ ആരോഗ്യവകുപ്പിന് ഇതുവരെ പൂര്‍ത്തീകരിക്കാനായിട്ടില്ലെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. കേരളം നമ്ബര്‍ വണ്‍ എന്ന് വെറുതെ പറഞ്ഞതുകൊണ്ടായില്ല വര്‍ത്തമാനകാലത്തിന്റെ വെല്ലുവിളികള്‍ Read More …

നിപ സംശയം: ഏത് സാഹചര്യവും നേരിടാന്‍ ആരോഗ്യ വകുപ്പ് സജ്ജമെന്ന് മുഖ്യമന്ത്രി പിണറായി; “ഭയപ്പെടേണ്ട സാഹചര്യമില്ല, ജാഗ്രതയാണ് വേണ്ടത്”

തിരുവനന്തപുരം: എറണാകുളത്ത് പനി ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്ന രോഗിക്ക് നിപ ബാധിച്ചുവെന്ന സംശയം ഉയര്‍ന്ന സാഹചര്യത്തില്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്ന്് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവിലുള്ള സാഹചര്യം സര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കണം. ആരും ഭയപ്പെടേണ്ട സാഹചര്യമില്ല. ജാഗ്രതയാണ് വേണ്ടത്. ഏത് സാഹചര്യവും നേരിടാന്‍ ആരോഗ്യ Read More …

ഇറാനില്‍ നിന്ന് ആര് എണ്ണ വാങ്ങിയാലും അവരെ ഉപരോധിക്കുമെന്ന് യുഎസ്; ഇന്ത്യക്കും ചൈനക്കും താക്കീതായി അമേരിക്കയുടെ മുന്നറിയിപ്പ്

ദില്ലി: ഇറാനില്‍ നിന്ന് ആര് എണ്ണ വാങ്ങിയാലും അവരെ ഉപരോധിക്കുമെന്ന് യുഎസ്സിന്റെ മുന്നറിയിപ്പ്. ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നതിനുളള നടപടികള്‍ക്ക് ഇന്ത്യയും ചൈനയും തുടക്കമിട്ടതായുളള വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് അമേരിക്കയുടെ ഭീഷണി. ഇത് ഇന്ത്യക്കും ചൈനക്കുമുള്ള താക്കീതായി വിലയിരുത്തപ്പെടുന്നു. ഉപരോധം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇറാനില്‍ നിന്ന് അംഗീകരിക്കാവുന്ന അളവില്‍ കൂടുതല്‍ ക്രൂഡ് ഓയില്‍ വാങ്ങുന്ന Read More …

നിപ്പ ബാധയ്‌ക്കെതിരെ ജാഗ്രത; മൂന്ന് മെഡിക്കല്‍ കോളേജുകളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ തുറന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ്പാ ബാധയുണ്ടായെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടിന് പിന്നാലെ ആരോഗ്യ വകുപ്പ് അതീവ ജാഗ്രതയില്‍. കൊച്ചിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിക്ക് നിപ്പാ ബാധയാണെന്ന സംശയം ആലപ്പുഴയിലെ വൈറോളജി ലാബില്‍ നടത്തിയ പരിശോധന റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചതോടെ ആരോഗ്യവകുപ്പ് സെക്രട്ടറി കൊച്ചിയില്‍ യോഗം വിളിച്ചു. കളക്ടറും പങ്കെടുക്കും. മൂന്നു മെഡിക്കല്‍ കോളേജുകളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ തുറന്നു. രോഗിയുടെ Read More …

ഇവിഎം തട്ടിപ്പ് നടന്നോ? ബൂത്ത് തലത്തില്‍ കിട്ടിയ വോട്ടിന്റെ കണക്ക് കോണ്‍ഗ്രസ് പരിശോധിക്കുന്നു

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ അപ്രതീക്ഷിത തോല്‍വിക്ക് പിന്നാലെ വോട്ടിങ് മെഷീന്‍ തട്ടിപ്പ് നടന്നോയെന്ന് കോണ്‍ഗ്രസ് അന്വേഷിക്കുന്നു. ഇതിനായി ബൂത്ത് തലത്തിലുള്ള വോട്ടിങിന്റെ കണക്കുകള്‍ എത്രയും വേഗം കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് അയക്കാന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. മുന്‍ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്ക് ലഭിച്ച വോട്ട്, ഈ തെരഞ്ഞെടുപ്പില്‍ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്ന വോട്ട്, ഈ തെരഞ്ഞെടുപ്പില്‍ കിട്ടിയ വോട്ട് Read More …

ബി.ജെ.പി കയ്യേറിയ പാര്‍ട്ടി ഓഫീസ് മോദി സത്യപ്രതിജ്ഞ ചെയ്യുന്നതിനിടെ തിരിച്ചുപിടിച്ച്‌ മമതാ ബാനര്‍ജിയുടെ പ്രതികാരം

കൊല്‍ക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ പശ്ചിമ ബംഗാളില്‍ ബി.ജെ.പി കയ്യേറിയ തങ്ങളുടെ പാര്‍ട്ടി ഓഫീസ് നേരിട്ട് ചെന്ന് തിരിച്ച്‌ പിടിച്ച മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പ്രതികാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് ബി.ജെ.പി മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുന്നതിനിടെയാണ് വിവാദ സംഭവം നടന്നത്. മമത കയ്യേറിയത് തങ്ങളുടെ ഓഫീസാണെന്നാണ് ബി.ജെ.പിയുടെ ആരോപണം. എന്നാല്‍ തിരഞ്ഞെടുപ്പിന് പിന്നാലെ ബി.ജെ.പി എം.പി Read More …

കേരള കോണ്‍ഗ്രസ്​ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഈ മാസം ഒമ്ബതിന്​ മുമ്ബ്​ വിളിക്കും; പി ജെ. ജോസഫ്

കോട്ടയം: കേരള കോണ്‍ഗ്രസ്​ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഈ മാസം ഒമ്ബതിന്​ മുമ്ബ്​ വിളിക്കുമെന്ന് പാര്‍ട്ടിയുടെ വര്‍ക്കിങ്​ ചെയര്‍മാന്‍ പി ജെ. ജോസഫ്​. ‘മോന്‍സ്​ ജോസഫ്​ വിദേശത്തായതിനാലാണ്​ യോഗം വിളിച്ചു ചേര്‍ക്കാന്‍ വൈകുന്നത്​. വരുന്ന അഞ്ചിന്​ അദ്ദേഹം​ വിദേശത്ത്​ നിന്നെത്തും. അഞ്ചിനും ഒമ്ബതിനും ഇടക്കുള്ള ഒരു ദിവസം യോഗം വിളിക്കാനാണ്​ ഉദ്ദേശിക്കുന്നത്​. യോഗത്തിന്​ ശേഷം സമവായമുണ്ടാക്കി Read More …