പോസ്റ്റല്‍ വോട്ട് ക്രമക്കേട് ; ഹൈക്കോടതി വിശദീകരണം തേടി

കൊച്ചി : പോലീസിന്റെ പോസ്റ്റല്‍ വോട്ട് തിരിമറിയില്‍ ഹൈക്കോടതി വിശദീകരണം തേടി.സംസ്ഥാന സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും വിശദീകരണം നല്‍കണം .ഈ മാസം 17 നകം വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കേസ് 20 ന് വീണ്ടും പരിഗണിക്കും. അതേസമയം പോലീസിന്‍റെ പോസ്റ്റല്‍ വോട്ട് തിരിമറിയില്‍ ക്രൈം ബ്രാഞ്ചിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് നാളെ സമര്‍പ്പിക്കും . ഇടക്കാല Read More …

തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്തെ ക്ഷേ​ത്ര ദ​ര്‍​ശ​നം മാ​ധ്യ​മ​ങ്ങ​ള്‍​ക്കു​വേ​ണ്ടി​യോ..? പ്രി​യ​ങ്ക​യ്ക്കെ​തി​രേ മാ​യാ​വ​തി

ല​ക്നോ: കോ​ണ്‍​ഗ്ര​സ് നേ​താ​വും എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യ പ്രി​യ​ങ്ക ഗാ​ന്ധി യു​പി​യി​ല്‍ വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​തി​നെ പ​രോ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച്‌ ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി. തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്തെ ക്ഷേ​ത്ര ദ​ര്‍​ശ​ന​ത്തെ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​രാ​നു​ള്ള നാ​ട​ക​മാ​യേ കാ​ണാ​ന്‍ സാ​ധി​ക്കു​ക​യു​ള്ളു​വെ​ന്ന് മാ​യാ​വ​തി പ​റ​ഞ്ഞു.  ക്ഷേ​ത്ര ദ​ര്‍​ശ​ന​ത്തി​നാ​യി വ​ന്‍ തോ​തി​ല്‍ പ​ണം ചി​ല​വി​ടു​ന്നു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ഉ​ട​ന്‍ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും Read More …

ചൈനീസ് റഷ്യന്‍ പ്രസിഡന്റുമാരുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഡൊണാള്‍ഡ് ഡ്രംപ്

വാഷിങ്ടണ്‍: ചൈനീസ് റഷ്യന്‍ പ്രസിഡന്റുമാരുമായി കൂടിക്കാഴ്ച നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അടുത്ത മാസം നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടിയില്‍ വെച്ചായിരിക്കും കൂടിക്കാഴ്ച സംഘടിപ്പിക്കുക. മുമ്ബ് വ്യവസായവുമായി ബന്ധപ്പെട്ട് ചൈനീസ് പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ച പരാജയപ്പെട്ടെങ്കിലും ഇനിയുള്ള ചര്‍ച്ച വിജയിക്കും എന്ന ശുഭ പ്രതീക്ഷയാണ് ട്രംപ് പങ്ക് വെക്കുന്നത്. ചൈന ഏര്‍പ്പെടുത്തുന്ന ഉയര്‍ന്ന താരിഫ് Read More …

പരിസ്ഥിതി സൗഹാര്‍ദ്ദ പുനര്‍നിര്‍മ്മാണമാണ് ലക്ഷ്യം; മുഖ്യമന്ത്രി ജനീവയില്‍ പ്രസംഗിക്കുന്നു. . .

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ജനീവയില്‍ പ്രസംഗിക്കുന്നു. യുഎന്നിന്റെ ലോക പുനര്‍നിര്‍മ്മാണ സമ്മേളനത്തില്‍ പങ്കെടുക്കുവാനാണ് മുഖ്യമന്ത്രി ജനീവയില്‍ എത്തിയത്. പ്രസംഗത്തില്‍ പ്രളയദുരന്തത്തെ കേരളം നിശ്ചയദാര്‍ഢ്യത്തോടെ നേരിട്ടുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരിസ്ഥിതി സൗഹാര്‍ദ്ദ പുനര്‍നിര്‍മ്മാണമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും പ്രകൃതി ദുരന്ത മുന്നറിയിപ്പ് സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണമെന്നും മുഖ്യമന്ത്രിവ്യക്തമാക്കി. സമ്മേളനത്തിനു മുന്നോടിയായി ലോകബാങ്ക് ഡയറക്ടര്‍ സമീഹ് വഹാബുമായി മുഖ്യമന്ത്രി ചര്‍ച്ച Read More …

കേരള കോണ്‍ഗ്രസില്‍ വെടി നിര്‍ത്തല്‍; പിജെ ജോസഫ് താത്കാലിക ചെയര്‍മാന്‍

കോട്ടയം: കേരള കോണ്‍ഗ്രസിന്റെ താത്കാലിക ചെയര്‍മാനായി പിജെ ജോസഫിനെ നിയമിച്ചു. പുതിയ ചെയര്‍മാനെ തിരഞ്ഞടുക്കുന്നതുവരെയാണ് ചുമതല. കെഎം മാണിയുടെ മരണത്തെ തുടര്‍ന്ന് ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. പുതിയ ചെയര്‍മാനെയും പാര്‍ട്ടി പാര്‍ലമെന്ററി നേതാവിനെയും ഉടന്‍ തെരഞ്ഞടുക്കുമെന്നും പാര്‍ട്ടി യോഗത്തിന് ശേഷം നേതാക്കള്‍ അറിയിച്ചു. പാര്‍ട്ടി നിയമാനുസൃതമായിരിക്കും പുതിയ ചെയര്‍മാനെ തെരഞ്ഞടുക്കുക. ബുധനാഴാഴ്ച തിരുവനന്തപുരത്ത് കെഎം മാണി Read More …

പോസ്റ്റല്‍ വോട്ട് അട്ടിമറി; പ്രതിപക്ഷ നേതാവ് ഹര്‍ജി സമര്‍പ്പിച്ചു, പ്രധാന ആവശ്യങ്ങള്‍ ഇങ്ങനെ

കൊച്ചി: പൊലീസിലെ പോസ്റ്റല്‍ വോട്ടിലെ അട്ടിമറിയില്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. പൊലീസുകാര്‍ക്ക് നല്‍കിയ മുഴുവന്‍ പോസ്റ്റല്‍ വോട്ടുകളും പിന്‍വലിക്കണമെന്നും വീണ്ടും വോട്ടു ചെയ്യാനായി ഹൈക്കോടതി ഇടപെട്ട് സൗകര്യം നല്‍കണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. പൊലീസിന്റെ പോസ്റ്റല്‍ വോട്ടുകളില്‍ ക്രമക്കേട് നടന്നിട്ടില്ലെന്ന് Read More …

റഡാറിന് പിന്നാലെ വിവാദമായി ഇമെയില്‍ അവകാശവാദം; ആഘോഷമാക്കി മോദി വിരുദ്ധര്‍ , നാവുപിഴയെന്ന് ബിജെപി

ദില്ലി: മേഘത്തെ മറച്ച റഡാറിനു പിന്നാലെ മോദിയുടെ ഇമെയില്‍ അവകാശവാദവും വിവാദത്തില്‍. 1988ല്‍ സ്വന്തമായി ഡിജിറ്റല്‍ ക്യാമറ ഉണ്ടായിരുന്നെന്നും ഇതുപയോഗിച്ച്‌ എല്‍കെ അദ്വാനിയുടെ ചിത്രമെടുത്ത് ഇ മെയിലിലൂടെ അയച്ചു കൊടുത്തുവെന്നുമാണ് മോദിയുടെ അവകാശവാദം. രാജ്യത്തെ ലോകത്തിനു മുന്നില്‍ നാണം കെടുത്തരുതെന്നായിരുന്നു കോണ്‍ഗ്രസ്‌ പ്രതികരിച്ചത്. കാര്‍മേഘങ്ങള്‍ ഉള്ളതിനാല്‍ പോര്‍ വിമാനങ്ങള്‍ റഡാറില്‍ പെടില്ല. സമൂഹമാധ്യമങ്ങളില്‍ മോദി വിരുദ്ധര്‍ Read More …

പൊതുജീവിതം നയിക്കാന്‍ മായാവതി അയോഗ്യയെന്ന് അരുണ്‍ ജയ്റ്റ്‍ലി

ദില്ലി: മോദിയെയും കേന്ദ്ര സര്‍ക്കാരിനെയും നിരന്തരമായി വിമര്‍ശിക്കുന്ന ബിഎസ്പി നേതാവ് മായാവതിയ്ക്ക് മറുപടിയുമായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‍ലി. പൊതുജീവിതം നയിക്കാന്‍ മായാവതി അയോഗ്യയാണെന്നാണ് അവരുടെ വാക്കുകള്‍ തെളിയിക്കുന്നതെന്ന് ജയ്റ്റ്‍ലി ആരോപിച്ചു. മായാവതിയുടെ വാക്കുകള്‍ തരംതാണതാണ്. മൂല്യങ്ങള്‍ കൂപ്പുകുത്തിയിരിക്കുന്നുവെന്നും ജയ്റ്റ്‍ലി പറ‌ഞ്ഞു. മോദി വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നുവെന്ന് മായാവതി കുറ്റപ്പെടുത്തിയതിന് പിന്നാലെയാണ് ജയ്റ്റ്‍ലിയുടെ മറുപടി. മഹാസഖ്യം Read More …