തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അന്‍വര്‍ പ്ലെയര്‍ ഓഫ് ദി മാച്ച് ആകും’; നിലമ്പൂരിലെത്തി യൂസഫ് പത്താന്‍

നിലമ്പൂരിലെ സ്വതന്ത്ര സ്ഥാനാര്‍ഥി പി വി അന്‍വറിന്റെ പ്രചരണത്തിനായി ക്രിക്കറ്റ് താരവും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ യൂസഫ് പത്താന്‍ നിലമ്പൂരിലെത്തി. നിലമ്പൂര്‍ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അന്‍വര്‍ പ്ലെയര്‍ ഓഫ് ദി മാച്ച് ആകുമെന്ന് യൂസഫ് പത്താന്‍ പറഞ്ഞു. പത്താന്‍ ടര്‍ഫില്‍ കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കാന്‍ കൂടിയതോടെ ചെറിയ ഇടവേളയ്ക്ക് ശേഷം അന്‍വറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം വീണ്ടും Read More …

വിജയ് രൂപാണിയുടെ മൃതദേഹം തിരിച്ചറിഞ്ഞു; ഇതുവരെ തിരിച്ചറിഞ്ഞത് 32 മൃതദേഹങ്ങള്‍

അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാന ദുരന്തത്തില്‍ കൊല്ലപ്പെട്ട ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. ഡി.എന്‍.എ ടെസ്റ്റിലൂടെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഇതുവരെ 32 പേരുടെ മൃതദേഹങ്ങലാണ് തിരിച്ചറിഞ്ഞത്. ഇതില്‍ പതിനാല് പേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി. അപകടത്തില്‍ മരിച്ച മലയാളി രഞ്ജിതയുടെ മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തില്‍ ഇതുവരെ എത്രപേര്‍ മരിച്ചുവെന്ന് കൃത്യമായ Read More …

ശബരിമല സന്നിധാനത്തും പമ്പയിലും കനത്ത മഴ; പമ്പാ സ്നാനത്തിന് താൽകാലിക നിയന്ത്രണം

മിഥുനമാസം ഒന്നാം തീയതിയായ ഇന്ന് പുലർച്ചെ മുതൽ സന്നിധാനത്തും പമ്പയിലും അതിശക്തമായ മഴയാണ് ലഭിക്കുന്നത്. പമ്പാനദിയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഭക്തർ പമ്പാ ത്രിവേണിയിൽ കുളിക്കുന്നതിനും നദിയിൽ ഇറങ്ങുന്നതിനും ജില്ലാ കളക്ടർ താൽക്കാലിക നിരോധനം ഏർപ്പെടുത്തി. പമ്പ ത്രിവേണിയിലെ വാഹന പാർക്കിങ്ങിനും താൽക്കാലിക നിയന്ത്രണമുണ്ട്. പമ്പാ- സന്നിധാനം പാതയിൽ ശക്തമായ മഴ പെയ്യുന്നതിനാൽ മലകയറുമ്പോൾ ഭക്തർ Read More …

സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറയാന്‍ ഇല്ലാത്തതിനാല്‍ എല്‍.ഡി.എഫ് വര്‍ഗീയത പറയുന്നു:വി ഡി സതീശന്‍

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് രാഷ്ട്രീയ പോരട്ടമാണ്. യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടമാണ് നടക്കുന്നത്. സര്‍ക്കാരിന്റെ ഒന്‍പത് വര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങള്‍ ഈ തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യണമെന്ന് യു.ഡി.എഫ് ആഗഹിക്കുന്നു. എന്നാല്‍ എല്‍.ഡി.എഫ് രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നില്ല. പകരം പച്ചയ്ക്ക് വര്‍ഗീയത പറയുന്നു. ഭരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയണം. ഏഴ് ചോദ്യങ്ങള്‍ വിനയപൂര്‍വ്വം മുഖ്യമന്ത്രിയോട് Read More …

ദുബായിലെ ബഹുനില കെട്ടിടത്തിൽ തീപിടിത്തം; 3,500ൽ അധികം താമസക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു

ദുബായ്: മറീനയിലെ 67 നില കെട്ടിടത്തിൽ വൻ തീപിടിത്തം മുണ്ടായതായി ദുബായ് മീഡിയ ഓഫീസ് (ഡിഎംഒ). വെള്ളിയാഴ്ച അർധരാത്രിയോടെയാണ്‌ തീപിടിത്തമുണ്ടായത്‌. എമര്‍ജന്‍സി റെസ്പോൺസ് സംഘങ്ങള്‍ കെട്ടിടത്തില്‍ നിന്ന് താമസക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. കെട്ടിടത്തിലെ 764 അപ്പാർട്ടുമെന്റുകളിൽ നിന്നുള്ള 3,820 താമസക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായി ഡിഎംഒ അറിയിച്ചു. ആറ് മണിക്കൂറിനുള്ളില്‍ ദുബൈ സിവില്‍ ഡിഫന്‍സ് സംഘം തീപിടിത്തം Read More …

ട്വന്റി 20 മത്സരത്തിന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാകും

ന്യൂസീലൻഡ് ക്രിക്കറ്റ് ടീമിന്റെ ഇന്ത്യൻ പര്യടനത്തിന്റെ ഭാഗമായുള്ള ട്വന്റി 20 മത്സരത്തിന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാകും. 2026 ജനുവരിയിലാണ് മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി 20 മത്സരങ്ങളുമടങ്ങുന്ന പര്യടനത്തിനായി ന്യൂസീലൻഡ് ടീം എത്തുന്നത്. ജയ്പു‌ർ, മൊഹാലി, ഇന്ദോർ, രാജ്കോട്ട്, ഗുവാഹാട്ടി, ഹൈദരാബാദ്, നാഗ്‌പുർ എന്നിവിടങ്ങളിലാണ് മറ്റ് മത്സരങ്ങൾ നടക്കുക. മത്സരത്തിന്റെ തീയതികൾ പിന്നീട് പ്രഖ്യാപിക്കും. Read More …

സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരും

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് ആണ്. മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിൽ ഞായറാഴ്ച പുലർച്ചെ മുതൽ ശക്തമായ മഴയാണ് കേരളത്തിന് മുകളിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാണ്. കേരളാ തീരത്ത് കടൽ പ്രക്ഷുബ്‌ദമാകാൻ സാധ്യതയുണ്ട്. 60 കി.മീ വരെ വേഗത്തിൽ കാറ്റ് വീശാനും, ഉയർന്ന തിരമാലകൾക്കും Read More …

തെഹറാനില്‍ തീപാറുമ്പോള്‍ ഗസയില്‍ വിശന്നും വെടിയേറ്റും നിലപതിക്കുന്നവരെ മറന്നുപോകുന്നു!

പ്രഭാതചിന്ത എഎം യാസര്‍ ഇസ്രായേല്‍ ഇറാനില്‍ നടത്തിയ വ്യോമാക്രമണത്തോടെ ലോക മാധ്യമങ്ങളും നയതന്ത്ര ചര്‍ച്ചകളും ഗതിമാറിയിരിക്കുയാണ്. ഗസയിലെ പട്ടിണിപാവങ്ങള്‍ക്കുളള ഭക്ഷ്യവിതരണവും അന്താരാഷ്ട്ര സമ്മര്‍ദ്ദവും പെട്ടെന്ന് അപ്രത്യക്ഷമായി. യുദ്ധത്തിന്റെ ഭീകരാവസ്ഥയില്‍ വിശപ്പില്‍ കുരുങ്ങിക്കിടക്കുന്ന ഗസയില്‍ നൂറുകണക്കിന് ആളുകള്‍ക്ക് ഭക്ഷണകിറ്റുകള്‍ ലഭിക്കാതെ ജീവനൊടുക്കുമ്പോഴാണ്, ഇസ്രായേല്‍ അതിന്റെ പുകള്‍പ്പെറ്റ തെമ്മാടിത്തരം തെഹറാനില്‍ അഗ്നിനാളം പടര്‍ത്തിയത്. പലസ്ഥീനിലെ പട്ടിണിക്ക് പരിഹാര കാണുന്നതിനുളള Read More …