എന്‍.ഡി.എ സ്ഥാനാര്‍ഥിയായി തുഷാര്‍ വെള്ളാപ്പള്ളി വയനാട്ടില്‍ മത്സരിക്കും

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കും.ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. ബി.ഡി.ജെ.എസ്. സംസ്ഥാന അധ്യക്ഷനായ തുഷാര്‍ തൃശ്ശൂരില്‍ മത്സരിക്കാനാണ് നേരത്തെ നിശ്ചയിച്ചിരുന്നതെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ഥിയായതോടെയാണ് തുഷാറിനെ വയനാട്ടില്‍ മത്സരിപ്പിക്കാന്‍ ബിജെപി തീരുമാനിച്ചത്. ‘തുഷാര്‍ വെള്ളാപ്പള്ളി ഊര്‍ജ്ജസ്വലനായ യുവ നേതാവാണ്. വികസനവും സാമൂഹ്യ നീതിയും Read More …

ജേ​ക്ക​ബ് തോ​മ​സ് മ​ത്സ​രി​ക്കി​ല്ല

തൃ​ശൂ​ര്‍: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മു​ന്‍ ഡി​ജി​പി ജേ​ക്ക​ബ് തോ​മ​സ് മ​ത്സ​രി​ക്കി​ല്ല. അ​ദ്ദേ​ഹ​ത്തി​ന്‍റെ രാ​ജി സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​നം. ജേ​ക്ക​ബ് തോ​മ​സി​ന് പ​ക​രം മ​റ്റ് ആ​രെ​യും സ്ഥാ​നാ​ര്‍​ത്ഥി​യാ​ക്കി​ല്ലെ​ന്ന് എ​റ​ണാ​കു​ളം കി​ഴ​ക്ക​മ്ബ​ല​ത്തെ ട്വ​ന്‍റി-20 വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. ചാ​ല​ക്കു​ടി​യി​ല്‍ മ​ത്സ​രി​ക്കു​ന്ന​തി​നാ​യി ജേ​ക്ക​ബ് തോ​മ​സ് സ​ര്‍​വ്വീ​സി​ല്‍ നി​ന്നും സ്വ​യം വി​ര​മി​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ ന​ല്‍​കി​യി​രു​ന്നു. ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ​തി​നാ​ല്‍ സ്വ​യം വി​ര​മി​ക്ക​ലി​ന്‍റെ ന​ട​പ​ടി Read More …

രാജ്യത്തിന് വേണ്ടത് മഹാരാജാക്കന്‍മാരെയല്ല കാവല്‍ക്കാരെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി:നമ്മുടെ രാജ്യത്തിനാവശ്യം രാജാക്കന്‍മാരെയും മഹാരാജാക്കന്‍മാരെയുമല്ലെന്നും കാവല്‍ക്കാരെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഡല്‍ഹിയിലെ താല്‍ക്കൊത്തോറ സ്റ്റേഡിയത്തില്‍ ‘മേം ഭീ ചൗക്കീദാര്‍’ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി പ്രവര്‍ത്തകരുമായി സംവദിക്കുകയായിരുന്നു നരേന്ദ്ര മോദി തീവ്രവാദത്തെ അതിന്റെ കേന്ദ്രത്തിലെത്തി തുടച്ചു നീക്കാന്‍ വേണ്ടിയാണ് ബാലാക്കോട്ടില്‍ ആക്രമണം നടത്തിയതെന്ന് മോഡി പറഞ്ഞു. കാവല്‍ക്കാരന്‍ കള്ളനാണ് എന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തെക്കുറിച്ചും മോദി Read More …

ജയിച്ചാലും വയനാട് നിലനിര്‍ത്തണമെന്ന് രാഹുലിനോട് ആര്യാടന്‍ മുഹമ്മദ്

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമ്ബോള്‍ രണ്ട് മണ്ഡലങ്ങളില്‍ ജയിച്ചാലും വയനാട് നിലനിര്‍ത്തണമെന്ന് രാഹുലിനോട് കോണ്‍ഗ്രസ് പ്രമുഖ നേതാവ് ആര്യാടന്‍ മുഹമ്മദ്. മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും വികാരം ഇതാണ്. മൂന്ന് ലക്ഷത്തിലേറെ ഭൂരിപക്ഷം വയനാട്ടില്‍ പ്രതീക്ഷിക്കുന്നതായും ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.

മ​ര്‍​ദ​ന​ത്തി​നി​ര​യാ​യ കു​ട്ടി​യെ മു​ഖ്യ​മ​ന്ത്രി സ​ന്ദ​ര്‍​ശി​ച്ചു

തൊ​ടു​പു​ഴ: ക്രൂ​ര​മ​ര്‍​ദ​ന​ത്തി​നി​ര​യാ​യി അ​തീ​വ​ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ക​ഴി​യു​ന്ന ഏ​ഴു​വ​യ​സു​കാ​ര​നെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ആ​ശു​പ​ത്രി​യി​ല്‍ സ​ന്ദര്‍​ശി​ച്ചു. ദൗ​ര്‍​ഭാ​ഗ്യ​ക​ര​മാ​യ സം​ഭ​വ​മാ​ണ് ഉ​ണ്ടാ​യ​തെ​ന്നും കു​ട്ടി​യു​ടെ ജീവന്‍ യ​ന്ത്ര​സം​വി​ധാ​ന​ത്താ​ലാ​ണ് നി​നി​ര്‍​ത്തു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

വയനാട്ടില്‍ രാഹുല്‍ ഗാന്ധി വ്യാഴാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

ലോക്സഭ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്ന് ജനവിധി തേടുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യാഴാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ബുധനാഴ്ച വൈകിട്ട് കോഴിക്കോട്ടെത്തുന്ന രാഹുല്‍ ഗാന്ധി വ്യാഴാഴ്ചയാണ് വയനാട്ടില്‍ എത്തുന്നത്. ചൊവ്വാഴ്ച ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തു പ്രകടന പത്രിക പുറത്തിറക്കുന്ന പരിപാടിക്ക് ശേഷമായിരിക്കും അദ്ദേഹം കേരളത്തിലേക്ക് തിരിക്കുന്നത്. കേരളത്തില്‍ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം വ്യാഴാഴ്ചയാണ്.

മുപ്പത് വര്‍ഷമായി ദുരിതമനുഭവിച്ച ജനങ്ങള്‍ സന്തോഷിച്ചത് കഴിഞ്ഞ അഞ്ച് വര്‍ഷം: മോദി

ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങള്‍ മുപ്പത് വര്‍ഷമായി ദുരിതമനുഭവിച്ച്‌ കഴിയുകയായിരുന്നുവെന്നും എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷം അവര്‍ ആഘോഷിക്കുകയായിരുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളുടെ ഈ സന്തോഷമാണ് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തനിക്ക് ആത്മവിശ്വാസം നല്‍കുന്നത്. തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എയും ബി.ജെ.പിയും കൂടുതല്‍ സീറ്റുകള്‍ നേടി വന്‍ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. ബാലകോട്ട്, പുല്‍വാമ ആക്രമണങ്ങളില്‍ വ്യക്തിപരമായി ആക്ഷേപമുന്നയിക്കുന്ന പ്രതിപക്ഷത്തെയും Read More …

കണ്ണൂരില്‍ സിപിഎം കള്ളവോട്ടിന് ശ്രമിക്കുന്നു: ആരോപണവുമായി കെ സുധാകരന്‍

കണ്ണൂര്‍: കണ്ണൂരില്‍ കള്ളവോട്ടുകള്‍ കൊണ്ട് വിജയിക്കാന്‍ ഇടതു പാര്‍ട്ടികള്‍ ശ്രമം നടത്തുന്നുണ്ടെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍. അതുകൊണ്ടു തന്നെ മണ്ഡലത്തില്‍ ുതാര്യമായ ഇലക്ഷന്‍ നടക്കുമോ എന്ന കര്യത്തില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ ഇലക്ഷന്‍ നടപടി ക്രമങ്ങള്‍ എല്ലാം ഇടത് അനുകൂല ഉദ്യോഗസ്ഥരുടെ കയ്യിലാണെന്നും 65 ശതമാനം പോലീസ് ഉദ്യോഗസ്ഥരും ഇടത് അനുകൂലികളാണെന്നും കെ Read More …