പത്തനംതിട്ടയിലെ വിജയത്തില്‍ നൂറ് ശതമാനം ആത്മവിശ്വാസം,​ പരാജയം ഉറപ്പായപ്പോള്‍ എതിരാളികള്‍ ആക്രമണത്തിന്റെ പാതയിലെത്തി: കെ.സുരേന്ദ്രന്‍

പത്തനംതിട്ട: പത്തനംതിട്ട നിയോജക മണ്ഡലത്തില്‍ തന്റെ വിജയത്തില്‍ നൂറ് ശതമാനം ആത്മവിശ്വാസമുണ്ടെന്ന് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ പറഞ്ഞു. ഇടത്, വലത് മുന്നണികള്‍ പരാജയഭീതിയിലാണ്. അതുകൊണ്ടാണ് കൊട്ടിക്കലാശ ദിവസം തന്റെ പ്രചാരണ വാഹനം തടഞ്ഞതെന്ന് കെ.സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി തുടങ്ങി പലയിടത്തും സി.പി.എം പ്രവര്‍ത്തകര്‍ തന്നെ തടഞ്ഞുവച്ചു. പരാജയം ഉറപ്പായപ്പോള്‍ എതിരാളികള്‍ അക്രമത്തിന്റെ വഴിയിലാണെന്നും Read More …

കേന്ദ്രം അനുവദിച്ചാല്‍ ശ്രീലങ്കയിലേക്ക് കേരളം മെഡിക്കല്‍ സംഘത്തെ അയക്കും

തിരുവനന്തപുരം : കഴിഞ്ഞ ദിവസം ശ്രീലങ്കയിലുണ്ടായ സ്‌ഫോടന പരമ്ബരയില്‍ പരിക്കേറ്റവര്‍ക്ക് ചികിത്സ സഹായവുമായി കേരളത്തില്‍ നിന്നുള്ള വൈദ്യസംഘം. ശ്രീലങ്കയിലേക്ക് കേരളത്തില്‍ നിന്നും മെഡിക്കല്‍ സംഘത്തെ അയക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജയാണ് ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എസ്.എസ്. സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള 15 അംഗങ്ങളാണ് മെഡിക്കല്‍ സംഘത്തിലുണ്ടാകുക. കേന്ദ്ര സര്‍ക്കാരിന്റേയും Read More …

ഒന്നോ രണ്ടോ സീറ്റുകളില്‍ കടുത്ത മത്സരം; യുഡിഎഫ് തൂത്തുവാരുമെന്ന് പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: ലോക്‌സഭാ തെരഞ്ഞടുപ്പില്‍ സംസ്ഥാനത്ത് ഒന്നോ രണ്ടോ സീറ്റുകളില്‍ മാത്രമാണ് കടുത്ത മത്സരം നടക്കുന്നതെന്ന് മുസ്ലീം ലീഗ് നേതാവും മലപ്പുറം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ പികെ കുഞ്ഞാലിക്കുട്ടി. വലിയ മത്സരം നടക്കുന്ന രണ്ട് മണ്ഡലങ്ങളില്‍ നിന്ന് അവസാനം ലഭിച്ച വിവരങ്ങള്‍ മണ്ഡലം യുഡിഎഫ് നിലനിര്‍ത്തുമെന്നതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറത്ത് ഒരട്ടിമറിയുമുണ്ടാകുമെന്ന് ആരും വിശ്വസിക്കുന്നില്ല. വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കും. Read More …

സുരേന്ദ്രനെതിരായ 220 കേസുകളും സര്‍ക്കാര്‍ ജനുവരിക്ക് ശേഷം രജിസ്റ്റര്‍ ചെയ്തത്

പത്തനംതിട്ട:നാല് പേജ് നിറയെ സ്ഥാനാര്‍ഥിയുടെ കേസ് വിവരങ്ങള്‍. കേരളത്തിലെ രാഷ്ട്രീയ ചരിത്രത്തില്‍ ഒരു പക്ഷേ അപൂര്‍വ്വമായ കാഴ്ച്ചയായിരിക്കും ഇത്. കെ സുരേന്ദ്രന്റെ പേരില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളാണിത്.ആകെയുള്ള 240 കേസുകളില്‍ 220 എണ്ണവും 2019 ലെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജനുവരിക്ക് ശേഷം രജിസ്റ്റര്‍ ചെയ്തവയാണ്. ഏറ്റവും കൂടുതല്‍ കേസുകള്‍ Read More …

എന്‍ കെ പ്രേമചന്ദ്രന്റെ കള്ളക്കളിക്കു കനത്ത തിരിച്ചടി നല്‍കും: മന്ത്രി തോമസ് ഐസക്

കൊല്ലം: കൊല്ലം മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ഥി എന്‍ കെ പ്രേമചന്ദ്രന്‍ വോട്ട് കച്ചവടത്തിനായി ഒരു വിഭാഗം ബി ജെ പി നേതാക്കളുമായി ഉണ്ടാക്കിയ രഹസ്യധാരണ പുറത്തുവന്നുവെന്നും ബി ജെ പിക്ക് ഉള്ളില്‍ നിന്നുതന്നെ ഈ ധാരണക്ക് സ്ഥിരീകരണം ലഭിച്ചുവെന്നും മന്ത്രി തോമസ് ഐസക് പത്രസമ്മേളനത്തില്‍ ആരോപിച്ചു. ബി ജെ പി സ്ഥാനാര്‍ഥി ദുര്‍ബലനായ Read More …

പൊലീസ് നടപ്പാക്കുന്നത് രണ്ട് നീതി; വിജയരാഘവന് എതിരെയുള്ള പോരാട്ടം തുടരും: രമേശ് ചെന്നിത്തല

ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ അധിക്ഷേപിച്ചച്ചെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന് എതിരെയുള്ള പരാതിയില്‍ കേസെടുക്കേണ്ടെന്ന തീരുമാനത്തെ വിമര്‍ശിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസെടുക്കേണ്ടെന്ന തീരുമാനം തെറ്റാണ്. വിജയരാഘവന് എതിരായ നിയമനടപടി തുടരും. ആവശ്യമെങ്കില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ പൊലീസിനെ ഉപയോഗിച്ച്‌ സിപിഎം വേട്ടയാടുകയാണെന്നും അദ്ദേഹം Read More …

മുസ്ലിംകള്‍ക്കു മടിയുണ്ട്, എന്നാല്‍ ക്രിസ്ത്യനികള്‍ ഇക്കുറി ബിജെപിക്കൊപ്പം: വി മുരളീധരന്‍

കൊച്ചി: കേരളത്തിലെ ക്രിസ്ത്യന്‍ സമുദായം ഇക്കുറി ബിജെപിയോടൊപ്പം നില്‍ക്കുമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി മുരളീധരന്‍. ക്രിസ്ത്യന്‍ സമുദായത്തെ പാര്‍ട്ടിയോട് അടുപ്പിക്കാനുള്ള ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ ശ്രമങ്ങള്‍ക്ക് അനുകൂലമായ പ്രതികരണമാണ് ലഭിച്ചതെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസുമായുള്ള അഭിമുഖത്തില്‍ മുരളീധരന്‍ പറഞ്ഞു. മുസ്ലിം സമുദായത്തിന് ബിജെപിക്കു വോട്ടു ചെയ്യുന്നതില്‍ ആശങ്കകളുണ്ടെന്നത് വസ്തുതയാണ്. അതിനു Read More …

സുപ്രീംകോടതിയില്‍ അടിയന്തര സിറ്റിംഗ്: അടിയന്തര പ്രാധാന്യമുള്ള വിഷയം പരിഗണിക്കുന്നു

ദില്ലി: സുപ്രീംകോടതിയില്‍ അടിയന്തര സിറ്റിംഗ്. പൊതുതാത്പര്യപ്രകാരമുള്ള അടിയന്തര വിഷയം പരിഗണിക്കാനാണ് സിറ്റിംഗ് ചേരുന്നതെന്നാണ് നോട്ടീസ്. ഇത്തരത്തില്‍ സുപ്രീംകോടതിയില്‍ സിറ്റിംഗ് നടത്തുന്നത് അപൂര്‍വ നടപടിയാണ്. പൊതുതാത്പര്യപ്രകാരമുള്ള വിഷയം ശ്രദ്ധയില്‍പ്പെടുത്തിയത് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്‍തയാണെന്ന് നോട്ടീസില്‍ പറയുന്നു. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ചാണ് സിറ്റിംഗ് ചേരുന്നത്. സോളിസിറ്റര്‍ ജനറലിന്റെ ആവശ്യപ്രകാരമാണ് സിറ്റിംഗ് എന്ന് നോട്ടീസില്‍ പറയുന്നു. സാധാരണ ഒരാള്‍ Read More …