വിവാഹിതനായ കാമുകനോടൊപ്പം പോകാന്‍ യുവതിയ്ക്ക് കോടതി അനുമതി നല്‍കി

ജയ്പുര്‍: വിവാഹിതനായ കാമുകനോടൊപ്പം പോകാന്‍ യുവതിയ്ക്ക് രാജസ്ഥാന്‍ കോടതി അനുമതി നല്‍കി. യുവതിയുടെ വീട്ടുകാര്‍ അന്യായമായി തടങ്കലില്‍ വെച്ചിരിക്കുകയാണെന്ന കാമുകന്റെ പരാതി പരിഗണിച്ച ശേഷമാണ് കോടതി ഉത്തരവ്. മൊയ്‌നുദ്ദീന്‍ അബ്ബാസി എന്നയാളാണ് പരാതിക്കാരന്‍. ജസ്റ്റിസ് സന്ദീപ് മേത്ത. ജസ്റ്റിസ് വിനില്‍ കുമാര്‍ മാതുര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 2018 ജൂലൈ 23 ന് Read More …

ലോക്‌സഭാ തിരഞ്ഞെടുപ്പ്: ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

ആലപ്പുഴ: ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ ബി.ഡി.ജെ.എസ് പ്രഖ്യാപിച്ചു.. മൂന്ന് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളി പ്രഖ്യാപിച്ചത്.. ആലത്തൂരില്‍ ടി,വി ബാബു, ഇടുക്കിയില്‍ ബിജു കൃഷ്‌ണന്‍, മാവേലിക്കരയില്‍ തഴവ സഹദേവന്‍ എന്നിവരാണ് മത്സരിക്കുക. എന്നാല്‍ കാത്തിരുന്ന തൃശൂരും വയനാടും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

ലോകസഭാ തെരഞ്ഞെടുപ്പ്​ പ്രചാരണം; കാശ്മീരില്‍ നിന്ന് തുടക്കം കുറിക്കാനൊരുങ്ങി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ലോകസഭാ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിന്​ തുടക്കം കുറിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യാഴാഴ്​ച മൂന്നു സംസ്ഥാനങ്ങളില്‍ മോദി തെരഞ്ഞെടുപ്പ്​ പര്യടനം നടത്തും. ജമ്മുകശ്​മീര്‍, ഉത്തരാഖണ്ഡ്​, ​പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ്​ എന്നിവിടങ്ങളിലാണ്​ മോദി പര്യടനം നടത്തുക. ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബഹുജന റാലി നടത്തും. ഉത്തരാഖണ്ഡിലെ രുദ്രാപൂരില്‍ വ്യാഴാഴ്​ച നടക്കുന്ന തെരഞ്ഞെടുപ്പ്​ പരിപാടിയിലും മോദി പ​ങ്കെടുക്കും. 2014 തെരഞ്ഞെടുപ്പില്‍ ഉത്തരാഖണ്ഡിലെ അഞ്ചു Read More …

താടി വളര്‍ത്തി കറുത്ത ഷര്‍ട്ടണിഞ്ഞ് സുരേന്ദ്രന്‍, ചെല്ലുന്നിടങ്ങളിലെല്ലാം ശരണം വിളികളുമായി ആവേശത്തോടെ എതിരേറ്റ് അണികളും

പത്തനംതിട്ട: താടി വളര്‍ത്തി കറുത്ത ഷര്‍ട്ടണിഞ്ഞ് തങ്ങളുടെ നേതാവ് എത്തുമ്ബോള്‍ അണികളുടെ ആവേശം അണപൊട്ടുകയാണ്. പറഞ്ഞു വരുന്നത് പത്തനംതിട്ടയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ..സുരേന്ദ്രനെ കുറിച്ചാണ്. കേരളത്തില്‍ ബി..ജെ..പി ഏറ്റവും കൂടുതല്‍ വിജയപ്രതീക്ഷ അര്‍പ്പിക്കുന്ന സ്‌റ്റാര്‍ കാന്‍ഡിഡേറ്റാണ് സുരേന്ദ്രന്‍.. ഏറെ വിവാദങ്ങള്‍ക്കും കാത്തിരിപ്പുകള്‍ക്കുമൊടുവിലാണ് സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വം ബി..ജെ..പി കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചത്.. കാത്തിരുന്ന പ്രഖ്യാപനം വന്നതോടുകൂടി അണികളും Read More …

രമേശ് ചെന്നിത്തല ഇന്ന് കോടതിയില്‍ ഹാജരാകും; ജാമ്യമെടുക്കും

പത്തനംതിട്ട: ശബരിമലയിലെ അക്രമങ്ങളെ തുടര്‍ന്ന് പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് കോടതിയില്‍ ഹാജരാകും. നിലക്കലില്‍ നിരോധനാജ്ഞ ലംഘിച്ച കേസില്‍ ഒന്നാം പ്രതിയാണ് ചെന്നിത്തല. പത്തനംതിട്ട കോടതിയിലാണ് ഹാജരാകുക. കേസില്‍ ജാമ്യം എടുക്കും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ജനപ്രതിനിധികളും ഉള്‍പ്പെടെ 17 പേരാണ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇവര്‍ നേരത്തേ Read More …

കോണ്‍ഗ്രസിന്റെ പ്രഖ്യാപനം ഇതാദ്യമായിട്ടല്ല; രാഹുല്‍ഗാന്ധിക്കെതിരേ പരിഹാസവുമായി കോടിയേരി

തിരുവനന്തപുരം: ദരിദ്രര്‍ക്ക് സഹായം നല്‍കുന്നതായുള്ള കോണ്‍ഗ്രസിന്റെ പ്രഖ്യാപാനം ഇതാദ്യമായിട്ടല്ലെന്നും പ്രഖ്യാപനമുണ്ടായപ്പോഴൊക്കെ നിലവിലുള്ളതിനെക്കാള്‍ ദാരിദ്ര്യം കൂടുകയാണ് ചെയ്തിട്ടുള്ളതെന്നും സി.പി.എം.സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പരിഹസിച്ചു. യുപിഎ അധികാരത്തിലെത്തിയാല്‍ പാവപ്പെട്ടവര്‍ക്ക് പ്രതിവര്‍ഷം 72,000 രൂപ വീതം അവരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രകടനപത്രികയുടെ ഭാഗമായ സുപ്രധാനപ്രഖ്യാപനം നടത്തിയതിനോട് പ്രതികരിക്കുകയായിരുന്നു കോടിയേരി. ദാരിദ്ര്യം Read More …

50 ശതമാനം വിവിപാറ്റ് എണ്ണുന്നതിനെ എതിര്‍ക്കുന്നതെന്തിന്? കേന്ദ്ര തെര. കമ്മീഷന് സുപ്രീംകോടതിയുടെ വിമര്‍ശനം

ദില്ലി: വോട്ടെടുപ്പില്‍ കൃത്യത ഉറപ്പാക്കാനായി 50 ശതമാനം വിവിപാറ്റുകള്‍ എണ്ണണമെന്ന ഹര്‍ജിയെ എതിര്‍‍ത്തതിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. സുതാര്യത ഉറപ്പാക്കാന്‍ എത്ര ശതമാനം വിവിപാറ്റുകള്‍ എണ്ണണമെന്ന അറിവ് നേരത്തേ ഉണ്ടായിരുന്നെങ്കില്‍ അത് നടപ്പാക്കാത്തതെന്തെന്നാണ് സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിച്ചത്. ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമ്മീഷണറായ സുദീപ് ജയ്‍നാണ് ഇന്ന് കോടതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രതിനിധാനം Read More …

തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഫ്‌ലക്‌സ് ഉപയോഗിക്കുന്നവര്‍ക്കെതിരെ നടപടി വേണമെന്ന് ഹൈക്കോടതി

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഫ്‌ലക്‌സ് ഉപയോഗിക്കുന്ന രാഷ്ട്രിയപ്പാര്‍ട്ടികള്‍ക്കെതിരെ നടപടി വേണമെന്ന് ഹൈക്കോടതി. നിയമവിരുദ്ധമായി ഫ്‌ലക്‌സ് സ്ഥാപിച്ചാല്‍ പിഴ ഈടാക്കണം. ക്രമിനല്‍ കേസടുക്കണം കേസെടുത്തില്ലെങ്കില്‍ ഉത്തരവാദിത്തം പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ്. കലക്ടര്‍മാര്‍ നടപടി ഉറപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഹരിത പ്രോട്ടോകോള്‍ കര്‍ശനമാക്കുമെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ പറഞ്ഞിരുന്നു. സംസ്ഥാനത്ത് ഫ്‌ലെക്‌സും മണ്ണില്‍ അലിഞ്ഞു Read More …