കെ​എ​സ്‌ആ​ര്‍​ടി​സി​ക്ക് ത​ച്ച​ങ്ക​രി പോ​ര…പോ​ലീ​സി​ലേ​ക്ക് മ​ട​ക്ക​ണ​മെ​ന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: കെഎസ്‌ആ​ര്‍​ടി​സി എം​ഡി ടോ​മി​ന്‍ ത​ച്ച​ങ്ക​രി​ക്കെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ത​ച്ച​ങ്ക​രി​യെ എം​ഡി സ്ഥാ​ന​ത്തു​നി​ന്ന് മാ​റ്റ​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.  കെഎസ്‌ആ​ര്‍​ടി​സി​യി​ലെ ജീ​വ​ന​ക്കാ​രെ സം​ര​ക്ഷി​ക്കാ​ന്‍ ത​ച്ച​ങ്ക​രി​ക്ക് അ​റി​യി​ല്ല. അ​ദ്ദേ​ഹ​ത്തെ പോ​ലീ​സി​ലേ​ക്ക് തന്നെ മ​ട​ക്കി വിളിക്കുന്നതായിരിക്കും ഉചിതമെന്നും ചെ​ന്നി​ത്ത​ല പറഞ്ഞു.

നെഞ്ചുവേദന: മന്ത്രി എം എം മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

നെഞ്ചുവേദനയെ തുടര്‍ന്നു വൈദ്യുതി മന്ത്രി എം.എം. മണിയെ തൊടുപുഴ സെന്റ് മേരീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂലമറ്റം കെഎസ്‌ഇബിയുടെ സര്‍ക്യൂട്ട് ഹോമിലായിരുന്ന മന്ത്രിക്ക് തിങ്കളാഴ്ച പുലര്‍ച്ചെ 3.30നാണു നെഞ്ചു വേദനയുണ്ടായത്. അതേസമയം മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്നു ആശുപത്രി എംഡി: ഡോ. തോമസ് എബ്രഹാം അറിയിച്ചു. വിദഗ്ധ ഡോക്ടര്‍മാരുള്‍പ്പെട്ട സംഘം മന്ത്രിയെ പരിശോധിച്ചു.

ശിക്ഷ റദ്ദാക്കണമെന്ന കുഞ്ഞനന്തന്‍റെ ഹര്‍ജിയില്‍ സര്‍ക്കാരിന്‍റെ വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: ശിക്ഷ റദ്ദാക്കണമെന്നും ജാമ്യം നല്‍കണം എന്നും അവശ്യപ്പെട്ടു ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പതിമൂന്നാം പ്രതി പി കെ കുഞ്ഞനന്തന്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ കോടതിയില്‍ നല്‍കേണ്ടത്. കേസ് വെള്ളിയാഴ്ച്ച വീണ്ടും പരിഗണിക്കും. ഗുരുതരമായ ഹൃദ്രോഗം ബാധിച്ച്‌ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന തന്‍റെ Read More …

സംഘപരിവാരത്തിന് തിരിച്ചടി; അയോധ്യ കേസ് ചൊവ്വാഴ്ചയും പരിഗണിക്കില്ല, ബെഞ്ച് പുനസ്സംഘടിപ്പിച്ചു

ദില്ലി: അയോധ്യയില്‍ ബാബറി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്തിന്റെ അവകാശത്തര്‍ക്കവുമായി ബന്ധപ്പെട്ട കേസ് ചൊവ്വാഴ്ചയും സുപ്രീംകോടതി പരിഗണിക്കില്ല. വാദം കേള്‍ക്കുന്ന ബെഞ്ചില്‍ അംഗമായിരുന്ന ജസ്റ്റിസ് എസ്‌എ ബോഡ്‌ബെക്ക് തിരക്കായതാണ് കാരണം. കേസ് പിന്നീട് വാദം കേള്‍ക്കുമെന്നാണ് സുപ്രീംകോടതി അറിയിച്ചിട്ടുള്ളത്. നേരത്തെ ജനുവരി 29ന് വാദം കേള്‍ക്കാന്‍ മാറ്റിവച്ചതായിരുന്നു. കേസില്‍ വേഗം തീര്‍പ്പ് കല്‍പ്പിക്കണമെന്നാണ് ബിജെപിയുടെയും സംഘപരിവാരത്തിന്റെയും ആവശ്യം. Read More …

ഐ​ആ​ര്‍​സി​ടി​സി അ​ഴി​മ​തി കേ​സി​ല്‍ ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന് ജാ​മ്യം

ന്യൂ​ഡ​ല്‍​ഹി: ഐ​ആ​ര്‍​സി​ടി​സി അ​ഴി​മ​തി കേ​സി​ല്‍ ആ​ര്‍​ജെ​ഡി നേ​താ​വ് ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. മ​റ്റു പ്ര​തി​ക​ളാ​യ ഭാ​ര്യ റാ​ബ​റി ദേ​വി​ക്കും മ​ക​ന്‍ തേ​ജ​സ്വി യാ​ദ​വി​നും ജാ​മ്യം അ​നു​വ​ദി​ച്ചിട്ടുണ്ട്. ഡ​ല്‍​ഹി പ​ട്യാ​ല ഹൗ​സ് കോ​ട​തി​യു​ടേ​താ​ണ് ന​ട​പ​ടി.  സി​ബി​ഐ​യും എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റും അ​ന്വേ​ഷി​ച്ച കേ​സു​ക​ളി​ലാ​ണ് ലാ​ലു​വി​ന് ഇ​ട​ക്കാ​ല ജാ​മ്യം ല​ഭി​ച്ച​ത്. അ​തേ​സ​മ​യം കാ​ലി​ത്തീ​റ്റ കും​ഭ​കോ​ണ​ക്കേ​സി​ല്‍ ശി​ക്ഷ Read More …

സ​ഖ്യ സാ​ധ്യ​ത​ക​ള്‍ ച​ര്‍​ച്ച ചെ​യ്യാ​ന്‍​ ശി​വ​സേ​ന എം​പി​മാ​രു​ടെ യോ​ഗം

മും​ബൈ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ സ​ഖ്യ സാ​ധ്യ​ത​ക​ള്‍ സം​ബ​ന്ധി​ച്ച്‌ അ​ഭി​പ്രാ​യ​ങ്ങ​ള്‍ ആ​രാ​യു​ന്ന​തി​ന് ശി​വ​സേ​നാ ത​ല​വ​ന്‍ ഉ​ദ്ധ​വ് താ​ക്ക​റെ പാ​ര്‍​ട്ടി എം​പി​മാ​രു​ടെ യോ​ഗം വി​ളി​ച്ചു. എ​ല്ലാ എം​പി​മാ​രും നി​ര്‍​ബ​ന്ധ​മാ​യും പ​ങ്കെ​ടു​ക്ക​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം.

മെക്സിക്കന്‍ മതില്‍ നിര്‍മാണം: വീണ്ടും അടിയന്തരാവസ്ഥ ഭീഷണി മുഴക്കി ട്രംപ്

വാഷിംഗ്‌ടണ്‍: മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കുന്ന കാര്യത്തില്‍ ഡെമോക്രാറ്റുകളുമായി ഒരു സമവായത്തിലെത്താന്‍ സാധിച്ചില്ലെങ്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഡെമോക്രാറ്റുകളുമായി ഇനിയും ചര്‍ച്ചകള്‍ക്ക് തയ്യാറാണ്. എന്നാല്‍ വഴങ്ങിയില്ലെങ്കില്‍ ദേശീയ അടിയന്തരാവസ്ഥയല്ലാതെ മറ്റ് വഴികളില്ലെന്നാണ് ട്രംപ് പറയുന്നത്. മെക്സിക്കന്‍ മതില്‍ നിര്‍മാണത്തിന് ആവശ്യപ്പെട്ട പണം അനുവദിക്കാത്തതിനെ തുടര്‍ന്ന് അടച്ചിട്ട ട്രഷറികള്‍ കഴിഞ്ഞ ദിവസം തുറന്നെങ്കിലും തന്റെ Read More …

ലോക്സഭാ സീറ്റിനായി നീക്കം ശക്തമാക്കി പിജെ ജോസഫ്: കേരള കോണ്‍​ഗ്രസില്‍ ആശയക്കുഴപ്പം

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്തെ കൂടാതെ ഒരു സീറ്റ് കൂടി പിജെ ജോസഫ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കേരള കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം ശക്തമായിരിക്കെ രക്തസാക്ഷി ദിനത്തില്‍ പിജെ ജോസഫ് തിരുവനന്തപുരത്ത് പ്രാര്‍ത്ഥനാ യഞ്ജം നടത്തുന്നു. പിജെ ജോസഫ് ചെയര്‍മാനായ ഗാന്ധിജി സ്റ്റഡി സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ചടങ്ങില്‍ കേരള കോണ്‍ഗ്രസിലെ ജോസഫ് വിഭാഗം നേതാക്കളും പങ്കെടുക്കും. പാര്‍ട്ടി വൈസ് Read More …