ലോക്സഭാ തെരഞ്ഞെടുപ്പ് ; ബിജെപി സ്ഥാനാര്‍ഥികളുടെ പട്ടിക ഫെബ്രുവരിയോടെ തയ്യാറാവുമെന്ന് കെ.സുരേന്ദ്രന്‍

തൃശ്ശുര്‍: ലോകസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥികളുടെ പട്ടിക ഫെബ്രുവരി രണ്ടാം വാരത്തോടെ തയ്യാറാവുമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. സംസ്ഥാനത്ത് ആകെയുള്ള ഇരുപത് ലോക്‌സഭാ സീറ്റുകളില്‍ പതിനെട്ട് എണ്ണത്തിലും എന്‍ഡിഎയ്ക്ക് വിജയപ്രതീക്ഷയുണ്ട്. മലപ്പുറം, പൊന്നാനി സീറ്റുകളില്‍ ജയിക്കാമെന്ന് പാര്‍ട്ടി കരുതുന്നില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. ബിഡിജെഎസുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ ഉടന്‍ പൂര്‍ത്തിയാക്കും. എന്‍ഡിഎയിലോ ബിജെപിയിലോ സീറ്റിനായി Read More …

പ്രളയ ബാധിതര്‍ക്കായി സഹകരണ മേഖല 2000 വീടുകള്‍ നിര്‍മ്മിക്കും, കേരള ബാങ്ക് യാഥാര്‍ത്ഥ്യമാകും: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരള ബാങ്ക് ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള ബാങ്ക് വലിയ സാമൂഹ്യ മുന്നേറ്റത്തിന് വഴിവെക്കും. പ്രളയത്തില്‍ വീട് നഷ്ടമായവര്‍ക്ക് സഹകരണ മേഖല 2000 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. സഹകരണ മേഖലക്ക് നേരെ വലിയ ഭീഷണിയാണ് ഉയരുന്നത്. നോട്ടു നിരോധനമുള്‍പ്പെടെയുള്ള നീക്കങ്ങളിലൂടെ സഹകരണ മേഖലയെക്കൂടി തകര്‍ക്കുകയായിരുന്നു ചിലരുടെ ലക്ഷ്യം. Read More …

നടിയെ ആക്രമിച്ച കേസ്: വിചാരണയ്ക്ക് വനിതാ ജഡ്ജി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടത്താന്‍ വനിതാ ജഡ്ജിയെ നിയമിച്ചേക്കും. എറണാകുളം, തൃശൂര്‍ ജില്ലകളില്‍ വനിതാ ജഡ്ജിമാരുടെ സേവനം ലഭ്യമാണോ എന്ന് പരിശോധിക്കാന്‍ രജിസ്റ്റാര്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. വ്യാഴാഴ്ച വീണ്ടും കേസ് പരിഗണിക്കും. സ്ത്രീകളും കുട്ടികളും ഇരകളാകുന്ന കേസുകള്‍ പരിശോധിക്കാന്‍ സംസ്ഥാനത്ത് മതിയായ കോടതികള്‍ ഇല്ലെന്ന് ഹൈക്കോടതി വിലയിരുത്തി. ഇത് ഗുരുതരമായ സാഹചര്യമാണെന്ന് Read More …

മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് കെ സുധാകരന്‍

മുഖ്യമന്ത്രി സ്ത്രീകളെക്കാള്‍ മോശമായി എന്ന പ്രസ്താവനയ്ക്ക് വിശദീകരണവുമായി കെ സുധാകരന്‍. താന്‍ ഉദ്ദേശിച്ചത് ആക്ടിവിസ്റ്റുകളായ സ്ത്രീകളെയാണ്. അല്ലാതെ സ്ത്രീകളെ പൊതുവില്‍ ഉദ്ദേശിച്ചല്ലതല്ലെന്നും കെ സുധാകരന്‍ വ്യക്തമാക്കി. പറഞ്ഞത് ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. ഇന്നലെ കാസര്‍കോട് നടന്ന യു ഡി എഫ് കളക്‌ട്രേറ്റ് മാര്‍ച്ചിലാണ് കെ സുധാകരന്‍ വിവാദ പ്രസ്താവന നടത്തിയത്. പിണറായി Read More …

വിവാദങ്ങളില്‍ തൊടില്ല; വികസന ചലഞ്ചുമായി പിണറായി

ശബരിമല വിവാദവും വിശ്വാസ സംരക്ഷണ ചര്‍ച്ചകളും സജീവമാകുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ വികസന നേട്ടങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ പുതിയ നയം. പൊതു പരിപാടികളില്‍ പങ്കെടുക്കുന്ന നേതാക്കള്‍ മുഖ്യമായും പറയേണ്ടത് നാടിന്‍റെ വികസന നേട്ടങ്ങളാകണം എന്നാണ് മുഖ്യമന്ത്രി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശവും. സ്വന്തം മണ്ഡലത്തില്‍ കുടുംബയോഗങ്ങള്‍ സംഘടിപ്പിച്ച്‌ തെരഞ്ഞെടുപ്പ് പ്രചരണത്തിന് അനൗദ്യോഗിക Read More …

എട്ട് സീറ്റില്‍ വിട്ടുവീഴ്ച്ചക്കില്ലെന്ന് ബിഡിജെഎസ്; പരമാവധി നാലെന്ന് ബിജെപി

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ എട്ട് സീറ്റില്‍ കുറഞ്ഞൊരു വിട്ടുവീഴ്ചക്കില്ലെന്ന് ബിഡിജെഎസ്. തൃശ്ശൂരും പത്തനംതിട്ടയും അടക്കം എട്ടിടത്തെങ്കിലും മത്സരിക്കാന്‍ അവസരം വേണമെന്നാണ് തുഷാര്‍വെള്ളാപ്പള്ളി ബിജെപി നേത‍ൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. ശബരിമല അനുകൂല ഘടകമാകുമെന്ന് ബിജെപി വിലയിരുത്തുന്ന പത്തനംതിട്ടയും തൃശ്ശൂരും വിട്ട് നല്‍കാനാകില്ലെന്ന സൂചന തുടക്കത്തിലെ നല്‍കിയ നേതൃത്വം പരമാവധി നാല് സീറ്റെന്ന നിലപാടില്‍ ഉറച്ച്‌ നില്‍ക്കുകയാണ്. മാത്രമല്ല പരമാവധി Read More …

ജമ്മുകശ്മീരിലെ ഏറ്റുമുട്ടലില്‍ സൈന്യം മൂന്ന് തീവ്രവാദികളെ വധിച്ചു

ശ്രീനഗര്‍ : ജമ്മുകാശ്മീരിലെ ബാരാമുല്ല ജില്ലയില്‍ സൈന്യം മൂന്ന് തീവ്രവാദികളെ വധിച്ചു. ഇവരുടെ പക്കലുണ്ടായിരുന്ന തോക്ക്, വെടിയുണ്ടകള്‍ മറ്റ് സ്‌ഫോടക വസ്തുക്കള്‍ എന്നിവ പിടിച്ചെടുത്തു. ബാരമുല്ലയിലെ ബിന്നാര്‍ ഗ്രാമത്തില്‍ തീവ്രവാദികള്‍ തമ്ബടിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സൈന്യം തെരച്ചില്‍ നടത്തുകയായിരുന്നു. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിലാണ് തീവ്രവാദികളെ വധിച്ചത്.

താലിബാനുമായി സമാധാന ചര്‍ച്ച ഖത്തറില്‍ നടത്തുമെന്ന്‌ അമേരിക്ക

വാഷിങ്ടണ്‍ : താലിബാനുമായി സമാധാന ചര്‍ച്ചകള്‍ ഉടന്‍ നടക്കുമെന്ന് അമേരിക്ക. യുഎസ് ദൗത്യസംഘത്തിലെ അംഗം സാല്‍മേ ഖാലിസാദ് ചൊവ്വാഴ്ച ദോഹയില്‍ താലിബാന്‍ പ്രതിനിധിയെ കണ്ടതിനു പിന്നാലെയാണ് ഇക്കാര്യം അമേരിക്ക അറിയിച്ചത്. അഫ്ഗാനിസ്ഥാനിലെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കുന്നതിനു മുന്നോടിയായാണ് താലിബാനുമായി ചര്‍ച്ച നടത്താന്‍ ഒരുങ്ങുന്നത്.ഗള്‍ഫ് രാജ്യമായ ഖത്തറില്‍ രണ്ട് ദിവസത്തിനുള്ളില്‍ ചര്‍ച്ച നടത്തിയേക്കുമെന്ന് അമേരിക്കന്‍ ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചു. താലിബാന്‍ Read More …