ഹര്‍ത്താലുകളെ സര്‍ക്കാര്‍ ശക്തമായി നേരിട്ടു; സര്‍വകക്ഷി യോഗം വിളിക്കാന്‍ തയ്യാറെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഉണ്ടായ ഹര്‍ത്താലുകളെ സര്‍ക്കാര്‍ ശക്തമായി നേരിട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹര്‍ത്താലുകളുടെ മറവില്‍ അക്രമത്തിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ടെമന്നും മുഖ്യമന്ത്രി പറഞ്ഞു. അനാവശ്യ ഹര്‍ത്താലുകള്‍ നിയന്ത്രിക്കുന്നതിനായി പ്രതിപക്ഷം സഹകരിച്ചാല്‍ സര്‍വകക്ഷി യോഗം വിളിക്കാന്‍ സര്‍ക്കാര്‍ തയാറാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

സീറ്റ് വാഗ്ദാനം ചെയ്ത് ബിജെപി സമീപിച്ചെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് വാഗ്ദാനം ചെയ്തു കൊണ്ട് ബിജെപി സമീപിച്ചെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍. പത്തനംതിട്ടയിലോ കൊല്ലത്തോ മത്സരിക്കണമെന്നാവശ്യപ്പെട്ടാണ് തന്നെ സമീപിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, വ്യക്തിത്വം വിട്ടൊരു നിലപാടെടുക്കാന്‍ തനിക്ക് സാധിക്കില്ലെന്നും ബിജെപി വാദ്ഗാനം നിരസിച്ചപ്പോള്‍ വിനാശകാലത്ത് വിപരീത ബുദ്ധിയാണെന്ന് ഉപദേശിച്ചവരാണ് തനിക്ക് ചുറ്റും ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. സമ്ബത്ത് ഇല്ലാത്തത് കൊണ്ട് മാത്രമാണ് മത്സര Read More …

ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ കേരളത്തിന് കേന്ദ്രത്തിന്‍റെ കുരുക്ക്

തിരുവനന്തപുരം: അഞ്ച് ലക്ഷം രൂപയുടെ ആയുഷ്മാന്‍ ഭാരത് ഇന്‍ഷുറന്‍സിന് അര്‍ഹതയുണ്ടെന്നറിയിച്ച്‌ കേരളത്തിലെ 18 ലക്ഷത്തോളം പേര്‍ക്ക് പ്രധാനമന്ത്രി നേരിട്ട് കത്തയച്ചു. പദ്ധതി നടത്തിപ്പിനായി ഇന്‍ഷുറന്‍സ് കമ്ബനിയെ കണ്ടെത്താനുള്ള ടെന്‍ഡര്‍ നടപടികള്‍ പോലും സര്‍ക്കാര്‍ തുടങ്ങിയിട്ടില്ലെന്നിരിക്കെയാണ് പ്രധാനമന്ത്രിയുടെ കത്ത് കേരളത്തിലെത്തിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തത്തോടെ കേന്ദ്രം നടപ്പാക്കുന്ന ആയുഷ്മാന്‍ ഭാരത് ഇന്‍ഷുറന്‍സ് പദ്ധതിക്കായി കേരളം തയ്യാറെടുപ്പുകള്‍ തുടങ്ങിയിട്ടേയുള്ളു. Read More …

സ്വര്‍ണ വില സര്‍വകാല റിക്കാര്‍ഡില്‍

കൊച്ചി: സ്വര്‍ണ വില സര്‍വകാല റിക്കാര്‍ഡിലെത്തി. ആഭ്യന്തര വിപണിയില്‍ ഇന്ന് മാത്രം പവന് 400 രൂപയാണ് ഉയര്‍ന്നത്. ഇതോടെ പവന് 24,400 രൂപയായി. വെള്ളിയാഴ്ച പവന് 80 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില കുത്തനെ കുതിച്ചു കയറിയത്. ഗ്രാമിന് 50 രൂപ കൂടി 3,050 രൂപയിലെത്തി. രാജ്യാന്തര വിപണിയില്‍ വില വര്‍ധനയാണ് ആഭ്യന്തര വിപണിയിലും Read More …

നവീന്‍ പട്‌നായിക് നരേന്ദ്ര മോദിയുടെ അതേ പതിപ്പാണെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡെല്‍ഹി: ഒഡീഷ മുഖ്യമന്ത്രിയും ബിജു ജനതാദള്‍ നേതാവുമായ നവീന്‍ പട്‌നായിക്കിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഒഡീഷയില്‍ ഒരു ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവീന്‍ പട്‌നായിക്ക് ഒരു ഏകാധിപതിയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അതേ പതിപ്പാണെന്നും രാഹുല്‍ പറഞ്ഞു. ദേശീയതലത്തില്‍ മോദിക്കെതിരെയും ഒഡീഷയില്‍ മോദി പതിപ്പിനെതിരെയും കോണ്‍ഗ്രസ് പോരാടുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. “പക്ഷേ, നവീന്‍ Read More …

മലബാര്‍ ദേവസ്വം ബോര്‍ഡ് നിയമം : ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി

മലബാര്‍ ദേവസ്വം ബോര്‍ഡ് നിയമത്തില്‍ സമഗ്ര മാറ്റം വേണമെന്നാവശ്യപ്പെട്ട് ജീവനക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. കേരള സ്‌റ്റേറ്റ ടെംപിള്‍ എംപ്ലോയീസ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി നല്‍കിയ ഹര്‍ജ്ജിയിലാണ് നടപടി. മലബാര്‍ ദേവസ്വം ബോര്‍ഡ് നിയമപരിഷ്‌കരണ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കല്‍ അനിശ്ചിതമായി വൈകിയ സാഹചര്യത്തിലാണ് ഹര്‍ജി നല്‍കിയത്.

യുവതീപ്രവേശനം നിലവില്‍ സാധ്യമല്ല; സൗകര്യമൊരുക്കാന്‍ ഒരു വര്‍ഷം സമയമെടുക്കുമെന്ന് നിരീക്ഷണ സമിതി

നിലവിലെ സാഹചര്യത്തില്‍ ശബരിമലയില്‍ യുവതീപ്രവേശനം സാധ്യമല്ലെന്ന് ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ ഒരു വര്‍ഷം എങ്കിലും വേണ്ടി വരും. പമ്ബ മുതല്‍ സന്നിധാനം വരെ പൊലീസ് സുരക്ഷയും സ്ത്രീകള്‍ക്കായി പ്രത്യേക ശൗചാലയങ്ങളും നിര്‍മ്മിക്കേണ്ടതുണ്ട്. പ്രളയത്തില്‍ പമ്ബയ്ക്കുണ്ടായ തകര്‍ച്ച പരിഹരിക്കാന്‍ സമയമെടുക്കുമെന്നും നിരീക്ഷണ സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. യുവതീപ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് Read More …

ക്രിസ്ത്യന്‍, മുസ്ലീം സമുദായങ്ങളെ ഉള്‍പ്പെടുത്തി നവോത്ഥാന സമിതി വിപുലീകരിക്കുമെന്ന് വെളളാപ്പള്ളി

തിരുവനന്തപുരം: ക്രിസ്ത്യന്‍, മുസ്ലീം സമുദായങ്ങളെ ഉള്‍പ്പെടുത്തി നവോത്ഥാന മൂല്യ സംരക്ഷണ സമിതി വിപുലീകരിക്കാന്‍ തീരുമാനിച്ചതായി വെള്ളപ്പള്ളി നടേശന്‍. വനിതാമതിലിന്‍റെ തുടര്‍ച്ച തീരുമാനിക്കാന്‍ മുഖ്യമന്ത്രിയുമായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. താലൂക്ക് തലം മുതല്‍ സംസ്ഥാന തലം വരെ നവോത്ഥാന സമിതികള്‍ രൂപീകരിക്കും. ഇതിനായി ഒമ്ബതംഗ സെക്രട്ടേറിയറ്റിന് രൂപം നല്‍കും. നവോത്ഥാന സമിതിയില്‍ ക്രിസ്ത്യന്‍ മുസ്ലിം വിഭാഗങ്ങളെയും ഉള്‍പ്പെടുത്താനും Read More …