ശബരിമല റിട്ട് ഹര്‍ജികള്‍ ഫെബ്രുവരി എട്ടിന് പരിഗണിക്കും; സുപ്രീം കോടതിയുടെ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെടുത്തി

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട നാല് റിട്ട് ഹര്‍ജികള്‍ ഫെബ്രുവരി എട്ടിന് പരിഗണിക്കാന്‍ സാധ്യത. സുപ്രീം കോടതി വെബ്സൈറ്റില്‍ കാണിച്ചിരിക്കുന്ന താത്കാലിക തിയ്യതി പ്രകാരമാണ് ഇത്. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്കെതിരെ സമര്‍പ്പിക്കപ്പെട്ട റിവ്യൂ ഹര്‍ജികള്‍ പരിഗണിക്കേണ്ട ബെഞ്ചിലെ അംഗമായ ഇന്ദു മല്‍ഹോത്ര ആരോഗ്യ കാരണങ്ങളാല്‍ അവധിയില്‍ പ്രവേശിച്ചതിനാല്‍ ജനുവരി 22 Read More …

അപ്രതീക്ഷിത ഹര്‍ത്താലുകള്‍ക്കെതിരെ ആഞ്ഞടിച്ച്‌ കാനം

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായി ഹര്‍ത്താല്‍ നടത്തുന്നതിനെതിരെ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഹര്‍ത്താല്‍ ആഘോഷമാക്കാനുള്ള മാനസികാവസ്ഥയിലേക്ക് മലയാളി വന്നുവെന്ന് കാനം പറഞ്ഞു. മുഖ്യധാര രാഷ്ട്രീയ കക്ഷികള്‍ അല്ല അര്‍ദ്ധ രാത്രിയില്‍ ഹര്‍ത്താല്‍ ആഹ്വനം ചെയ്തിട്ടുള്ളത്. ആര്‍ക്കും ഹര്‍ത്താല്‍ പ്രഖ്യാപിക്കാവുന്ന അവസ്‌ഥയില്‍ കാര്യങ്ങള്‍ എത്തി. ഒരു പ്രസ്താവന കൊണ്ട് മാത്രം ഹര്‍ത്താല്‍ നടത്താം. Read More …

അയ്യപ്പഭക്ത സംഗമത്തില്‍ മാതാ അമൃതാനന്ദമയി പങ്കെടുക്കുന്നു

തിരുവനന്തപുരം : യ്യപ്പഭക്ത സംഗമത്തില്‍ മാതാ അമൃതാനന്ദമയി പങ്കെടുക്കുന്നതിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.അമൃതാന്ദമയി പങ്കെടുക്കുന്നത് വലതു പക്ഷത്തിന്റെ ഏകീകരണത്തിന്റെ ഭാഗമായിട്ടാണ് എന്നും കോടിയേരി വ്യക്തമാക്കി. സ്ത്രീകളെയും പുരുഷന്‍മാരെയും കണ്ടിട്ട് നൈഷ്ഠിക ബ്രഹ്മചാരിയായ അമൃതാനന്ദമയിക്ക് ബ്രഹ്മചര്യം നഷ്ടപ്പെട്ടോ എന്നും കോടിയേരി പറഞ്ഞു .തിരുവനന്തപുരത്തെ പുത്തരിക്കണ്ടം മൈതാനത്ത് ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് ആണ് അയ്യപ്പഭക്ത Read More …

ബീഹാര്‍ പിടിച്ചെടുക്കാന്‍ മഹാറാലിയുമായി രാഹുല്‍; ലക്ഷ്യം കോണ്‍ഗ്രസ് സഖ്യത്തിന്റെ സമ്ബൂര്‍ണ്ണ വിജയം

പട്‌ന: ബിജെപിക്കെതിരായ പ്രതിപക്ഷമഹാസഖ്യം ആദ്യമായി രൂപം കൊണ്ട മണ്ണാണ് ബീഹാര്‍. പിന്നീട് തകര്‍ന്നുപോയെങ്കിലും ആര്‍ജെഡി-ജെഡിയു-കോണ്‍ഗ്രസ് സഖ്യം രാജ്യത്തിന് പുതിയൊരു മാതൃക കാട്ടികൊടുക്കുകയായിരുന്നു. ബിജെപി എന്ന പൊതുശത്രുവിനെ നേരിടാന്‍ എതിര്‍പ്പുകള്‍ മറികടന്ന് പ്രാദേശിക കക്ഷികളുമായി കൂട്ടുചേരുക എന്ന തന്ത്രത്തിന് കോണ്‍ഗ്രസ് രൂപം കൊടുത്തത് ബീഹാറിലെ വിജയത്തോടെയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ കൂടെ നിന്ന് ജെഡിയു പിന്നീട് Read More …

കേബിള്‍ ടിവി പ്രശ്നങ്ങള്‍ പരിഹരിക്കും ; എം എം മണി

അടിമാലി: കേബിള്‍ ടിവി നടത്തിപ്പുകാരും വൈദ്യുതിബോര്‍ഡും തമ്മിലുള്ള പ്രശ്നങ്ങള്‍ ബോര്‍ഡ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത്‌ പരിഹരിക്കുമെന്ന് മന്ത്രി എം.എം.മണി. ചെറുകിട കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരുടെ സംഘടനായ കേബിള്‍ ടി.വി ഓപ്പറേറ്റേഴ്‌സ് സംസ്ഥാന കണ്‍വന്‍ഷന്‍ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ആദ്ദേഹം. കേബിള്‍ ടിവി ശൃംഖല സ്ഥാപിക്കാന്‍ പോസ്റ്റുകള്‍ നല്‍കുന്നതിന് വാടക ഇനത്തില്‍ വലിയ തുക ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. Read More …

ഇ​ന്ധ​ന​വി​ല വീണ്ടും കത്തിക്കയറുന്നു

കൊ​ച്ചി: ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന കത്തിക്കയറുന്നു . സം​സ്ഥാ​ന​ത്ത് ഞാ​യ​റാ​ഴ്ച പെ​ട്രോ​ളി​ന് 23 പൈ​സ​യും ഡീ​സ​ലി​ന് 29 പൈ​സ​യും വ​ര്‍​ധി​ച്ചു. കൊ​ച്ചി​യി​ല്‍ ഇ​ന്നു പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 72.90 രൂ​പ​യും ഡീ​സ​ലി​ന് 69.03 രൂ​പ​യു​മാ​ണ് വി​ല. ക​ഴി​ഞ്ഞ പ​ത്ത് ദി​വ​സ​ത്തി​നി​ടെ പെ​ട്രോ​ളി​ന് 2.08 രൂ​പ​യും ഡീ​സ​ലി​ന് 3.01 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. അ​ന്താ​രാ​ഷ്ട്ര​വി​പ​ണി​യി​ല്‍ അ​സം​സ്കൃ​ത എ​ണ്ണ വി​ല വ​ര്‍​ധി​ക്കു​ക​യാ​ണ്. ഇ​ന്ത്യ Read More …

പൊലീസിനെ നിലയ്ക്ക് നിര്‍ത്താന്‍ മുഖ്യമന്ത്രി തയ്യാറാകണം-രമേശ് ചെന്നിത്തല

കണ്ണൂര്‍ : പൊലീസിനെ നിലയ്ക്ക് നിര്‍ത്താന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും പിണറായി വിജയന്‍ എക്കാലത്തും കേരളത്തിലെ മുഖ്യമന്ത്രിയായിരിക്കില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കണ്ണൂര്‍ കല്ല്യാശ്ശേരിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കൂടിക്കി പൊലീസ് വേട്ടയാടുന്നെന്ന് ആരോപിച്ച്‌ കല്ല്യാശ്ശേരി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ഏകദിന ഉപവാസ സമാപന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ സംവിധാനത്തില്‍ Read More …

ശബരിമല; എല്‍ഡിഎഫും യുഡിഎഫും ഹിന്ദുക്കളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് തുഷാര്‍ വെള്ളാപ്പള്ളി

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിന്റെ പേരില്‍ എല്‍ഡിഎഫും യുഡിഎഫും ഹിന്ദുക്കളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ഹിന്ദുക്കളെ ഭിന്നിപ്പിച്ച്‌ മുസ്ലീം ക്രിസ്ത്യന്‍ ന്യൂനപക്ഷ വോട്ടുകള്‍ നേടാനാണ് ഇരു മുന്നണികളും നോക്കുന്നതെന്നും സാമുദായിക സ്പര്‍ദ്ധ വളര്‍ത്താനാണ് ശ്രമം നടക്കുന്നതെന്നും ശബരിമല വിധിക്കെതിരെ ബിജെപി നടത്തിയ സമരം വലിയ മാറ്റം വരുത്തിയെന്നും തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി.