സുരക്ഷാപോലീസിന് തോക്ക്: സ്വാമി സൗപര്‍ണികയുടെ ആവശ്യം കോടതി തള്ളി
കൊച്ചി: തന്റെ സുരക്ഷയ്ക്കായി നിയോഗിച്ച പോലീസിന് തോക്കുനല്‍കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന സ്വാമി സൗപര്‍ണിക വിജയേന്ദ്രപുരിയുടെ ആവശ്യം ഹൈക്കോടതി തള്ളി. സ്വാമിക്കെന്തിനാണ് തോക്കെന്ന് കോടതി ചോദിച്ചു. അങ്ങനെ നിര്‍ദേശിക്കാന്‍ കോടതിക്കാവില്ലെന്നും വ്യക്തമാക്കി. കായംകുളത്തെ ഹിന്ദു ആചാര്യസഭയുടെ ജനറല്‍ സെക്രട്ടറിയാണ് സ്വാമി സൗപര്‍ണിക. മതതീവ്രവാദികളില്‍നിന്ന് ഭീഷണിയുണ്ടെന്നും ഫോണിലൂടെയും കത്തായും ഭീഷണി കിട്ടുന്നുണ്ടെന്നും അതിനാല്‍ പോലീസ് സംരക്ഷണമുണ്ടെന്നും സ്വാമി ബോധിപ്പിച്ചു. Read More …
