കോടിയേരി ബാലകൃഷ്ണന് മാനസിക നില തെറ്റിയെന്ന് രാജ്നാഥ് സിങ്

ന്യൂഡല്‍ഹി: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മാനസിക നില തെറ്റിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ആര്‍എസ്‌എസിനെ ഖാലിസ്ഥാന്‍ തീവ്രവാദികളോട് ഉപമിച്ചതിനാണ് മറുപടി. ഖാലിസ്ഥാന്‍ തീവ്രവാദികള്‍ സുവര്‍ണ ക്ഷേത്രം പിടിച്ചെടുത്തതുപോലെ ഒരു തന്ത്രമാണ് ശബരിമലയില്‍ ആര്‍എസ്‌എസ് ചെയ്യുന്നതെന്നായിരുന്നു കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ കോടിയേരി പറഞ്ഞത്. സത്രീകളെയും കുട്ടികളെയും ഇതിനായി ഉപയോഗിക്കുന്നു. ജനാധിപത്യ വിശ്വാസികള്‍ അത് Read More …

പമ്ബയിലേക്ക് വാഹനങ്ങള്‍ കടത്തിവിടാത്തത് എന്തെന്ന് കേന്ദ്രമന്ത്രി, ഉത്തരവാദിത്തം ഏറ്റെടുക്കുമോയെന്ന് എസ്.പി

നിലയ്‌ക്കല്‍: പമ്ബയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടാത്തത് ചോദ്യം ചെയ്ത് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനും ശബരിമല സുരക്ഷാ ചുമതലയുള്ള എസ്.പി യതീഷ് ചന്ദ്രയും തമ്മില്‍ വാക്കുതര്‍ക്കം. പമ്ബയിലേക്ക് കെ.എസ്.ആര്‍.ടി.സി ബസ് പോകുന്നുണ്ടല്ലോ അതുപോലെ എല്ലാ വാഹനങ്ങളെയും കടത്തിവിടണമെന്ന് മന്ത്രി പൊന്‍രാധാകൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ സ്വകാര്യ വാഹനങ്ങള്‍ കടത്തിവിട്ടാല്‍ ഗതാഗത തടസം ഉണ്ടാവുമെന്നും കെ.എസ്.ആര്‍.ടി.സി ബസുകള്‍ അവിടെ പാര്‍ക്ക് Read More …

‘കോടതി വിധി അംഗീകരിക്കാത്തവര്‍ പൗരത്വം ഉപേക്ഷിക്കണം’; വി മുരളീധരന്‍ അന്ന് പറഞ്ഞത്‌

കൊച്ചി > രാജ്യത്തിന്റെ ഭരണഘടനയെയും സുപ്രീംകോടതി വിധികളെയും പ്രകീര്‍ത്തിച്ച ബിജെപി നേതാവ് വി മുരളീധരന്റെ പഴയ വാക്കുകള്‍ തിരിഞ്ഞുകൊത്തുന്നു. ഭാരതത്തില്‍ ജീവിക്കുന്നവര്‍ ഭാരതത്തിന്റെ ഭരണഘടന അനുസരിക്കണമെന്നും സുപ്രീംകോടതി വിധിയെ അംഗീകരിക്കാനാകാത്തവര്‍ രാജ്യം വിട്ടുപോകണമെന്നുമാണ് ഇപ്പോള്‍ രാജ്യസഭാ എംപി കൂടിയായ വി മുരളീധരന്‍ പറഞ്ഞത്. അന്ന് ജന്മഭൂമി പ്രസിദ്ധീകരിച്ച വാര്‍ത്ത 2015ല്‍ ബിജെപി സംസ്ഥാന പ്രസിഡന്റായിരിക്കെയായിരുന്നു മുരളീധരന്റെ Read More …

ശബരിമലയിലെ നിരോധനാജ്ഞ: സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. നിരോധനാജ്ഞ ആര്‍ക്കൊക്കെ ബാധമാകുമെന്ന് സര്‍ക്കാര്‍ വിശദീകരിക്കണം.ഭക്തരെയും പ്രതിഷേധക്കാരെയും പൊലീസുകാര്‍ എങ്ങനെ തിരിച്ചറിയുമെന്നും കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങള്‍ക്കെതിരെ നല്‍കിയ ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. ഹര്‍ജികള്‍ ഉച്ചക്ക് 1.45ന് ദേവസ്വം Read More …

ഷാനവാസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനമറിയിച്ചു

തിരുവന്തപുരം: കോണ്‍ഗ്രസ് നേതാവ് എം.ഐ.ഷാനവാസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനമറിയിച്ചു. കേരളത്തിന്റെ വികസനത്തിന് ശ്രദ്ധ കേന്ദ്രീകരിച്ച രാഷ്ട്രീയ നേതാവായിരുന്നു ഷാനവാസെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. കേരള രാഷ്ട്രീയം കണ്ട ഏറ്റവും ശക്തനായ രാഷ്ട്രീയ നേതാവായിരുന്നു ഷാനവാസെന്നും ഒരു ജേഷ്ഠ സഹോദരനെയാണ് തനിക്ക് നഷ്ടമായതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസിന്റെ എക്കാലത്തെയും പകരം വയ്ക്കാനില്ലാത്ത Read More …

ശബരിമല പ്രതിഷേധം: നഷ്ടം 50 ലക്ഷം രൂപ

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് വ്യാപക അക്രമമാണ് നടന്നത്. സംഭവത്തില്‍ കെ എസ് ആര്‍ ടി സിക്ക് 50 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തല്‍. തകര്‍ക്കപ്പെട്ട ഓരോ ബസുകള്‍ക്കും ശരാശരി 50000 രൂപയുടെ നഷ്ടം ഉണ്ടായെന്ന് കെ എസ് ആര്‍ ടി സി അധികൃതര്‍ അറിയിച്ചു. പ്രതിഷേധക്കാര്‍ വാഹനത്തിന്റെ ചില്ലും ബോഡിയുമാണ് Read More …

സന്നിധാനത്ത് 8 പേര്‍ കസ്റ്റഡിയില്‍, പൊലീസ് സ്റ്റേഷന് മുന്നില്‍ വി.മുരളീധരന്റെ പ്രതിഷേധം

ശബരിമല: ശബരിമല സന്നിധാനത്ത് നിന്ന് എട്ട് അയ്യപ്പഭക്തരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതിനെതിരെ സന്നിധാനം പൊലീസ് സ്റ്റേഷന് മുന്നില്‍ വി.മുരളീധരന്‍ എം.പിയുടെ പ്രതിഷേധം. . കൊല്ലം പരവൂര്‍ സ്വദേശികളായ എട്ടുപേരെയാണ് പൊലീസ് സന്നിധാനത്ത് നിന്ന് കസ്റ്റഡിയില്‍ എടുത്തത്. ബി.ജെ.പിയുടെ നിര്‍ദ്ദേശ പ്രകാരം ശബരിമലയില്‍ എത്തിയവരാണ് ഇവര്‍ എന്നാരോപിച്ചാണ് പൊലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ദര്‍ശനം നടത്താനെത്തിയ ഭക്തരെ Read More …

മുഖ്യമന്ത്രിയുടെ ‘ഒക്കചങ്ങായി’ വാക്ക്… തിരഞ്ഞ് സോഷ്യല്‍ മീഡിയ.. അര്‍ത്ഥം ഇതാ

ഇന്ന് പത്രസമ്മേളനത്തിനിടെ മുഖ്യമന്ത്രി പറഞ്ഞ ഒക്ക ചങ്ങായി എന്ന വാക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. ശബരിമലയുമായി ബന്ധപ്പെട്ട് നടന്ന പത്രസമ്മേളനത്തിനിടെയാണ് മുഖ്യമന്ത്രി പിണറായി വജയന്‍റെ “ഒക്കചങ്ങായി” പരാമര്‍ശം. ‘ഇവര് ഈ കോണ്‍ഗ്രസുകാര് ബിജെപിയുടെ “ഒക്കചങ്ങായി” ആയി നടക്കുവാണല്ലോ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാല്‍ എന്താണ് ഈ ഒക്ക ചങ്ങായി എന്ന വാക്കിന്‍റെ അര്‍ത്ഥം Read More …