ശബരിമല വിഷയം; വിശ്വാസപ്രമാണങ്ങളില്‍ കോട്ടം തട്ടാതെ നിലപാടുമായി സിപിഎം

ശബരിമലയിലെ ഇപ്പോഴത്തെ വിവാദങ്ങളും സംഘര്‍ഷങ്ങളും സി.പി.എമ്മിനും സംസ്ഥാന സര്‍ക്കാറിനും പറ്റിയ വീഴ്ചയുടെ ഫലമാണെന്ന് കരുതുന്നവരാണ് കേരളത്തിലെ ജനങ്ങളില്‍ നല്ലൊരു വിഭാഗവും. പ്രത്യയശാസ്ത്ര കാഴ്ചപ്പാടുകള്‍ മുന്‍നിര്‍ത്തി വിശ്വാസ പ്രമാണങ്ങള്‍ പൊളിച്ചെഴുതാന്‍ ശ്രമിച്ചാല്‍ പുതിയ കാലത്ത് ‘പണി’ കിട്ടുമെന്ന് വിശ്വസിക്കുന്ന പാര്‍ട്ടി അനുഭാവികള്‍ സി.പി.എമ്മില്‍ തന്നെ നിരവധിയുണ്ട്. പാര്‍ട്ടി വോട്ട് ബാങ്കില്‍ കടുത്ത അതൃപ്തി ഉണ്ടെന്ന് അറിഞ്ഞിട്ടും സി.പി.എമ്മും Read More …

അറസ്‌റ്റ് കൊണ്ട് ഞങ്ങളെ തടയാമെന്ന് പിണറായി കരുതേണ്ട: രൂക്ഷവിമര്‍ശനവുമായി അമിത് ഷാ

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച്‌ ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ രംഗത്തെത്തി. കെ.സുരേന്ദ്രനെയും കുറച്ച്‌ ബി.ജെ.പി നേതാക്കളെയും അറസ്‌റ്റ് ചെയ്‌തത് കൊണ്ട് കേരളത്തിലെ ജനമുന്നേറ്റത്തെ തടുക്കാനാവില്ലെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ബി.ജെ.പി എപ്പോഴും അയ്യപ്പഭക്തന്മാര്‍ക്കൊപ്പമാണ്. വിശ്വാസങ്ങളെയും ആചാരങ്ങളെയും ഞങ്ങള്‍ നെഞ്ചോട് ചേര്‍ത്ത് വയ്‌ക്കുമെന്നും അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു. ശബരിമല Read More …

പൂജാരിമാരുടെ വസ്ത്രധാരണം വാക്കുകള്‍ വിഷമമായെങ്കില്‍ പിന്‍വലിക്കുന്നുവെന്ന് മന്ത്രി സുധാകരന്‍

ആലപ്പുഴ: തന്ത്രിമാരുടെയും പൂജാരിമാരുടെയും വസ്ത്രധാരണം സംബന്ധിച്ച്‌ താന്‍ പറഞ്ഞത് അവര്‍ക്ക് വിഷമം ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ അത് പിന്‍വലിക്കുന്നുവെന്ന് ജി. സുധാകരന്‍. പൂജാരിമാര്‍ അടിവസ്ത്രം ധരിക്കാറില്ലെന്ന ജി. സുധാകരന്റെ വാക്കുകള്‍ ഏറെ വിമര്‍ശനം നേരിട്ടിരുന്നു. ശബരിമലയിലെ സമരങ്ങളുമായി ബന്ധപ്പെട്ട് യുവതികള്‍ പ്രവേശിച്ചാല്‍ നടയടച്ചിറങ്ങുമെന്ന ശബരിമല തന്ത്രിയുടെ അഭിപ്രായത്തെയും മന്ത്രി വിമര്‍ശിച്ചിരുന്നു. ശബരിമലയില്‍ ബി.ജെ.പി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നുവെന്ന ആരോപണം Read More …

കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് ഡിസംബര്‍ അഞ്ച് മുതല്‍; പി കെ കുഞ്ഞാലിക്കുട്ടി സൗകര്യം വിലയിരുത്താന്‍ ഉപദേശക സമിതി യോഗം ചേരും

മലപ്പുറം: കരിപ്പൂരില്‍ നിന്നുള്ള വലിയ വിമാനങ്ങളുടെ സര്‍വീസ് ഡിസംബര്‍ 5ന് പുനരാരംഭിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം പി.  ഡിസംബര്‍ 5ന് രാവിലെ 11.30ന് സൗദി എയര്‍ലൈന്‍സിന്റെ ജിദ്ദയില്‍ നിന്നുള്ള സര്‍വീസ് കരിപ്പൂരില്‍ ഇറങ്ങുമെന്ന് വ്യോമയാന അധികൃതര്‍ അറിയിച്ചതായി എയര്‍പോര്‍ട്ട് ഉപദേശക സമിതി ചെയര്‍മാന്‍ കൂടിയായി പി കെ കുഞ്ഞാലിക്കുട്ടി എം പി അറിയിച്ചു. റണ്‍വേ Read More …

‘ഒരു ഭീഷണിയും വിലപ്പോവില്ല, ഒരുപാട് ചവിട്ട് കൊണ്ടിട്ടുള്ള ശരീരമാണ് ‘മുഖ്യമന്ത്രി പിണറായി

കോഴിക്കോട്: ശബരിമലയില്‍ ഇന്നലെ പ്രതിഷേധം അതിരുവിട്ടപ്പോഴാണ് സര്‍ക്കാര്‍ ഇടപെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആചാരങ്ങളുടെ വക്താക്കള്‍ ചമയുന്നവര്‍ ആചാരലംഘനം നടത്തുന്നത് കേരളം കണ്ടതാണ്, ശബരിമല പിടിച്ചെടുക്കാനുളള തന്ത്രമാണ് ബിജെപി സര്‍ക്കുലറിന് പിന്നിലെന്നും പിണറായി വിജയന്‍ പറഞ്ഞു. അധികാരം ദേവസ്വം ബോര്‍ഡിനാണ്. അത് കയ്യടക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട. നാടിനെ തകര്‍ക്കാന്‍ ഇറങ്ങിയാല്‍ നേരിടുമെന്നും അദ്ദേഹം അറിയിച്ചു. രാഹുല്‍ Read More …

”സുപ്രീം കോടതി വിധിയല്ലേ, എന്തു ചെയ്യാനാകും”- ശബരിമല വിഷയത്തില്‍ രാജ്‌നാഥ്‌ സിങ്

ന്യൂഡല്‍ഹി > ശബരിമല സ്‌ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി നടപ്പിലാക്കുകയല്ലാതെ ഒന്നും ചെയ്യാനാകില്ലെന്ന്‌ തുറന്ന്‌ സമ്മതിച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ രാജ്‌നാഥ്‌ സിങ്. ”സുപ്രീം കോടതി വിധിയല്ലേ, എന്തു ചെയ്യാനാകും” എന്നായിരുന്നു ഇക്കണോമിക്‌ ടൈംസിന്‌ നല്‍കിയ അഭിമുഖത്തില്‍ ശബരിമല വിഷയം സംബന്ധിച്ചുള്ള ചോദ്യത്തിന്‌ രാജ്‌നാഥ്‌സിങ്ങിന്റെ പ്രതികരണം. ഈ വിഷയത്തില്‍ ചിലയാളുകളുടെ Read More …

കേരളത്തില്‍ നടക്കുന്നത് ആചാര സംരക്ഷണ സമരമല്ല; ബിജെപിക്ക് പത്തു വോട്ട് കിട്ടാനുള്ള സമരം; വിശ്വാസികള്‍ തിരിച്ചറിയണമെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: ശബരിമലയിലെ ആചാരം സംരക്ഷിക്കാനുള്ള സമരമല്ല കേരളത്തില്‍ നടക്കുന്നത് മറിച്ച്‌ ബിജെപിക്ക് പത്ത് വോട്ടു കിട്ടാനുള്ള സമരമാണെന്നും എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ പേരില്‍ ബിജെപി രാഷ്ട്രീയ ലക്ഷ്യത്തോടെ ചെയ്യുന്ന സമരം തിരിച്ചറിയാനുള്ള വിവേകം ഹിന്ദു സമൂഹത്തിനു ഉണ്ടാകണമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. Read More …

സന്നിധാനത്ത് അക്രമം കാണിച്ച ആര്‍.എസ്.എസുകാര്‍ ഖാലിസ്ഥാന്‍ തീവ്രവാദികളെപ്പോലെ: കോടിയേരി

തിരുവനന്തപുരം:സുവര്‍ണക്ഷേത്രം കൈയ്യേറാന്‍ ശ്രമിച്ച ഖാലിസ്ഥാന്‍ – സിഖ് തീവ്രവാദികളെപ്പോലെയാണ് ശബരിമലയില്‍ ആര്‍.എസ്.എസും ബി.ജെ.പിയും പെരുമാറുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ ആരോപിച്ചു. ശബരിമലയിലെ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ ബി.ജെ.പിയാണ്. സംഘര്‍ഷമുണ്ടാക്കാന്‍ നേതാക്കളെ നിയോഗിച്ച്‌ ബി.ജെ.പി സര്‍ക്കുലര്‍ പുറത്തിറക്കിയെന്നും കോടിയേരി ആരോപിച്ചു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാരോ കേരളത്തിലെ ഇടത് സംഘടനകളോ ശബരിമലയില്‍ Read More …