ശബരിമല വിഷയം; സമരത്തില്‍ നിന്ന് സംഘപരിവാര്‍ പിന്മാറണമെന്ന് കോടിയേരി

കണ്ണൂര്‍: ശബരിമല സ്ത്രീപ്രവേശന വിഷയം ഉന്നയിച്ചുള്ള സമരത്തില്‍ നിന്ന് സംഘപരിവാര്‍ പിന്മാറണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാഷ്ട്രീയ സമരമാണെങ്കില്‍ തെരുവില്‍ ആശയപ്രചരണത്തിന് തയ്യാറാകണമെന്നും ആശയ സംവാദത്തിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ളയെ വെല്ലുവിളിക്കുകയാണെന്നും കോടിയേരി കണ്ണൂരില്‍ വ്യക്തമാക്കി. രാഷ്ട്രീയ സമരത്തിന്റെ പേരില്‍ ഭക്തരെ ബുദ്ധിമുട്ടിക്കരുതെന്നും കോടതി വിധിയെ അംഗീകരിക്കുന്നുവെന്നും എന്നാല്‍ Read More …

സിബിഐയുമായി ബന്ധപ്പെട്ട കേസിലെ വിവരങ്ങള്‍ ചോര്‍ന്നു; അതൃപ്തി രേഖപ്പെടുത്തി സുപ്രീംകോടതി

ന്യൂഡല്‍ഹി: സിബിഐയുമായി ബന്ധപ്പെട്ട കേസില്‍ വിവരങ്ങള്‍ ചോര്‍ന്നതിനെ തുടര്‍ന്ന് സുപ്രീംകോടതി അതൃപ്തി രേഖപ്പെടുത്തി. അലോക് വര്‍മയ്‌ക്കെതിരായി കേന്ദ്ര വിജലന്‍സ് കമ്മീഷന്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടും ഇതിന് അദ്ദേഹം നല്‍കിയ മറുപടിയുമാണ് ചോര്‍ന്നത്. തുടര്‍ന്നായിരുന്നു ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് അതൃപ്തി അറിയിച്ചത്. കേസ് ഇന്ന് പരിഗണനയ്ക്ക് വന്നപ്പോഴായിരുന്നു സംഭവങ്ങള്‍ അരങ്ങേറിയത്. കേസിലെ അഭിഭാഷകര്‍ക്ക് വാദത്തിനുള്ള അര്‍ഹത Read More …

അടുത്ത തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന് വ്യക്തമാക്കി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബിജെപി മുതിര്‍ന്ന നേതാവും കേന്ദ്ര വിദേശകാര്യ മന്ത്രിയുമായ സുഷമാ സ്വരാജ്. ആരോഗ്യകാരണങ്ങളാലാണു മത്സരത്തില്‍നിന്നു പിന്മാറുന്നതെന്നും മധ്യപ്രദേശില്‍ വാര്‍ത്താസമ്മേളനത്തിനിടെ സുഷമ പറഞ്ഞു. ആരോഗ്യപരമായ കാരണങ്ങളെ തുടര്‍ന്നാണ് മത്സര രംഗത്ത് നിന്നുള്ള സുഷമയുടെ പിന്‍മാറ്റമെന്നാണ് സൂചന. പാര്‍ട്ടിയാണ് എല്ലാം തീരുമാനിക്കുന്നത്. അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടയെന്നാണ് എന്റെ തീരുമാനം. പാര്‍ട്ടിയാണ് ഇനി Read More …

തോമസ് ചാണ്ടി പത്തനംതിട്ടയില്‍

തിരുവനന്തപുരം: കേരള കോഗ്രസ് ബി, എന്‍.സി.പിയില്‍ ലയിക്കുന്ന സാഹചര്യമുണ്ടായാല്‍ പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലം എന്‍.സി.പിക്ക് നല്‍കാന്‍ ഇടത് മുണിയില്‍ നീക്കം. ലയനവുമായി ബന്ധപ്പെട്ടുണ്ടായ അണിയറ ചര്‍ച്ചകളില്‍ സി.പി.എം നേതൃത്വം ഇതില്‍ പരോക്ഷസമ്മതം അറിയിച്ചെന്നും സൂചന. ശബരിമല വിവാദ പശ്ചാത്തലത്തില്‍ കലുഷിതമായ അന്തരീക്ഷത്തില്‍ നില്‍ക്കുന്ന പത്തനംതിട്ടയില്‍ ഇതൊരു തന്ത്രപരമായ നീക്കമാകുമെന്ന കണക്കുകൂട്ടലുമുണ്ട്. എന്‍.എസ്.എസ് ഇടഞ്ഞ് നില്‍ക്കു സാഹചര്യത്തില്‍ Read More …

നിലയ്ക്കല്‍ ബേസ് ക്യാമ്ബ് ആക്കിയത് പ്രളയമുണ്ടായതിന് ശേഷമെന്ന് കടകംപള്ളി

കാസര്‍ഗോഡ്: പ്രളയമുണ്ടായതിന് ശേഷമാണ് നിലയ്ക്കല്‍ ബേസ് ക്യാമ്ബ് ആക്കിയതെന്ന് വ്യക്തമാക്കി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്ത്. പ്രളയത്തില്‍ പമ്ബയിലെ 120 ടോയ്‌ലറ്റുകളാണ് ഒലിച്ചു പോയത്. പമ്ബയില്‍ 380 ടോയ്‌ലറ്റുകളായിരുന്നു ഉണ്ടായിരുന്നതെന്നും ഇപ്പോള്‍ 390 ടോയ്‌ലറ്റുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും നിലയ്ക്കലില്‍ 1250 ടോയ്‌ലറ്റുകള്‍ സജ്ജീകരിച്ചുവെന്നും കടകംപള്ളി വ്യക്തമാക്കി.

ദാരിദ്ര്യം തുടച്ചുനീക്കാന്‍ വാഴകള്‍ മാത്രം പോര, രാഹുലിനെ പരിഹസിച്ച്‌ സ്‌മൃതി ഇറാനി

ന്യൂഡല്‍ഹി:കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി. അമേഠിയില്‍ 60 വര്‍ഷമായിട്ടും കോണ്‍ഗ്രസിന് ചെയ്യാന്‍ കഴിയാത്തതാണ് ബി.ജെ.പി സ‌ര്‍ക്കാര്‍ കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് നടപ്പാക്കിയതെന്നും സ്‌മൃതി ഇറാനി അഭിപ്രായപ്പെട്ടു. കുടുംബത്തിന് വേണ്ടി മാത്രം സമര്‍പിക്കപ്പെട്ട പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും രാജ്യ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് മടിയാണെന്നും മന്ത്രി കുറ്റപ്പെടുത്തി. ‘കോണ്‍ഗ്രസ് Read More …

രാഷ്ട്രീയമാണെങ്കില്‍ നമുക്ക് തമ്മിലാകാം; ഭക്തരെ വലിച്ചിഴയ്ക്കുന്നത് എന്തിനെന്ന് ബിജെപിയോട് പിണറായി

തിരുവനന്തപുരം: ശബരിമലയെ ബിജെപി രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണെങ്കില്‍ നമുക്ക് തമ്മിലാകാം. ഇതിന് ശബരിമലയെയും ഭക്തരെയും എന്തിന് വലിച്ചിഴയ്ക്കുന്നുവെന്ന് പിണറായി വിജയന്‍ ചോദിച്ചു. ശബരിമലയ്ക്ക് പുറത്ത് സെക്രട്ടറിയേറ്റിന് മുന്‍പിലോ മറ്റും തുറന്നവേദിയാകാമെന്നും ബിജെപിയെയും സംഘപരിവാറിനെയും നിശിതമായി വിമര്‍ശിച്ചു മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാഷ്ട്രീയ താല്‍പര്യത്തിനായി ഇവര്‍ ഭക്തരെ ഉപയോഗിക്കുകയാണ്. വിശ്വാസമല്ല Read More …

ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണം; കോണ്‍ഗ്രസ്

തിരുവനന്തപുരം: സന്നിധാനത്തെ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് അറിയിച്ച്‌ കോണ്‍ഗ്രസ് രംഗത്ത്. നിരോധനാജ്ഞ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ശബരിമലയിലെത്തുന്ന അയ്യപ്പഭക്തരെ ബുദ്ധിമുട്ടിക്കുന്ന പോലീസ് നടപടികള്‍ അംഗീകരിക്കാനാവില്ലെന്നും, ശബരിമല തീര്‍ഥാടനം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.മാത്രമല്ല, ഇവിടെ കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരെയാണ് അറസ്റ്റ് ചെയ്യേണ്ടത്.ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് Read More …