അവിശ്വാസികളായ സ്ത്രീകളെ മലകയറ്റാന്‍ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ഷിപ്പെന്ന് കെ മുരളീധരന്‍

ശബരിമല വിഷയം ആരും രാഷ്ട്രീയപരമായി ഉപയോഗിക്കുന്നത് നല്ലതല്ലെന്നും ഐക്യത്തോടെ പോയില്ലെങ്കില്‍ കോണ്‍ഗ്രസ് പാര്‍ട്ടി നശിക്കുമെന്നും കെ.മുരളീധരന്‍ എംഎല്‍എ. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ ജി.രാമന്‍ നായര്‍ പാര്‍ട്ടി വിട്ടുപോയതു കൊണ്ട് കോണ്‍ഗ്രസിനു നഷ്ടമുണ്ടാകില്ലെന്നും ബിജെപിക്ക് അതിലൂടെ ഗുണം ലഭിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മുരളീധരന്‍ ഇക്കാര്യം Read More …

വിമാനത്താവളത്തിലൂടെയല്ല, ഏത് വഴി പോയാലും തൃപ്‌തിയെ തടയുമെന്ന് കെ.സുരേന്ദ്രന്‍

കൊച്ചി: തൃപ്‌തി ദേശായിയെപ്പോലുള്ള ആക്‌ടിവിസ്‌റ്റുകള്‍ക്ക് കയറി നിരങ്ങാനുള്ള സ്ഥലമല്ല ശബരിമലയിലെ പുണ്യഭൂമിയെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പറഞ്ഞു. കൊച്ചി വിമാനത്തിലൂടെയല്ല കേരളത്തിലൂടെ ഏത് നടവഴിയിലൂടെയും പോയാലും തൃപ്‌തി ദേശായിയെപ്പോലെയുള്ളവരെ ഭക്തര്‍ തടയും. സമാധാന പരമായ സമരം തുടരുമെന്നും കൊച്ചി വിമാനത്താവളത്തിലെത്തിയ സുരേന്ദ്രന്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ഒരു കാരണവശാലും തൃപ്‌തി ദേശായിയെപ്പോലുള്ള ആക്‌ടിവിസ്‌റ്റുകളെ ശബരിമലയില്‍ Read More …

പദയാത്രയ്ക്കിടെ പ്രവര്‍ത്തകരോട് പിണങ്ങി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉപവസിച്ചു

പത്തനംതിട്ട : വിശ്വാസ സംരക്ഷണ പദയാത്രയ്ക്കിടെ പ്രവര്‍ത്തകരോട് പിണങ്ങി തിരുവഞ്ചൂരിന്റെ ഉപവാസം. ജാഥ ഇലന്തൂര്‍ പഞ്ചായത്ത് സ്‌റ്റേഡിയത്തിലെത്തിയപ്പോള്‍ പ്രവര്‍ത്തകരുടെ എണ്ണം കുറവായതാണ് തിരുവഞ്ചുരിനെ ചൊടിപ്പിച്ചത്. ഇന്നലെ പുലര്‍ച്ചെ പുല്ലാട്ട് നിന്നും തിരുവഞ്ചുര്‍ രാധാകൃഷ്ണന്റെ നേതൃത്യത്തില്‍ ആരംഭിച്ച വിശ്വാസ സംരക്ഷണ പദയാത്രക്ക് ഉച്ചഭക്ഷണം ഇലന്തുര്‍ പഞ്ചായത്ത് സ്റ്റേഡിയത്തിലാണ് ക്രമീകരിച്ചിരുന്നത്. എന്നാല്‍ ഉച്ചക്ക് 2 മണിയോടെ പദയാത്ര ഇലന്തൂര്‍ Read More …

തൃപ്തി ദേശായിയുടെ സുരക്ഷയില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനായി എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയുടെ സുരക്ഷ കാര്യങ്ങളില്‍ ഇതുവരെ തീരുമാനങ്ങള്‍ ഒന്നുംതന്നെ എടുത്തിട്ടില്ലക്ക് എന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു . കാര്യങ്ങള്‍ വിലയിരുത്തിയ ശേഷം ശബരിമല ഡ്യൂട്ടിയിലുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തു മാത്രമേ തീരുമാനം എടുക്കുകയുള്ളു എന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി . ശബരിമലയിലേക്ക് Read More …

തൃപ്തി ദേശായിക്ക് പിന്നില്‍ ആരാണെന്നത് പകല്‍പോലെ വ്യക്തമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ശബരിമലയില്‍ എങ്ങനെയെങ്കിലും യുവതികളെ പ്രവേശിപ്പിക്കണമെന്ന വാശി സര്‍ക്കാരിനില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇന്നത്തെ സര്‍വകക്ഷിയോഗത്തില്‍ മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയെന്നും, യുവതികളെ ശബരിമലയിലേക്ക് കൊണ്ടുപോകാന്‍ സര്‍ക്കാരോ എല്‍ഡിഎഫോ ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തൃപ്തി ദേശായിയെ പോലെയുള്ളവരുടെ പിന്നില്‍ ആരാണെന്നുള്ളത് പകല്‍പോലെ വ്യക്തമാണ്. സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ സര്‍ക്കാരിന് Read More …

യുവതികളെ ശബരിമലയില്‍ എത്തിച്ച്‌ ആചാരലംഘനം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ച്‌ കഴിഞ്ഞു,​ നമുക്ക് മുന്നില്‍ രണ്ട് മാര്‍ഗങ്ങള്‍ മാത്രം: സുരേന്ദ്രന്‍

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന സര്‍ക്കാരിനെതിരെ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ രംഗത്ത്. അവിശ്വാസികളായ സ്ത്രീകളെ ബലം പ്രയോഗിച്ച്‌ ശബരിമലയില്‍ എത്തിച്ച്‌ ആചാരം ലംഘനം നടത്താനാണ് സര്‍ക്കാര്‍ തീരുമാനമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. സര്‍ക്കാര്‍ അപകടകരമായ നിലപാട് എടുത്തു കഴിഞ്ഞിരിക്കുന്നു. വിശ്വാസികള്‍ക്ക് രണ്ട് മാര്‍ഗമാണുള്ളത്. ഒന്നുകില്‍ ആചാരലംഘനത്തിന് കൂട്ടു നില്‍ക്കുകയോ അല്ലെങ്കില്‍ Read More …

ശബരിമല; സാവകാശ ഹര്‍ജി നല്‍കിയേക്കും, ദേവസ്വംബോര്‍ഡ് യോഗം ചേരുന്നു

തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശന വിധി നടപ്പാക്കാന്‍ സാവാകശം വേണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് സുപ്രിംകോടതിയില്‍ സാവകാശ ഹര്‍ജി നല്‍കാന്‍ സാദ്ധ്യത. നാളെ മണ്ഡല-മകരവിളക്ക് ഉത്സവത്തിനായി നട തുറക്കുമ്ബോള്‍ നിലവിലെ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ദേവസ്വംബോര്‍ഡ് യോഗം തിരുവനന്തപുരത്ത് യോഗം ചേരുകയാണ്. ഹര്‍ജി നല്‍കുന്നത് സംബന്ധിച്ചും യോഗത്തില്‍ ബോര്‍ഡ് തീരുമാനമെടുക്കും. ശബരിമല യുവതീപ്രവേശം സംബന്ധിച്ച വിധി Read More …

കേരളത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് ബിജെപി തന്ത്രങ്ങള്‍. .

കേരളത്തില്‍ പട്ടികജാതി വോട്ട് ബാങ്കിനായി ബിജെപി പുതിയ തന്ത്രം ആവിഷ്‌ക്കരിക്കുന്നു. ശബരിമല വിഷയത്തില്‍ എന്‍എസ്‌എസ്, ബിജെപിയുമായി അടുത്ത സാഹചര്യത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തെക്കൂടി കൂടെ കൂട്ടിയാല്‍ വലിയ മുന്നേറ്റമുണ്ടാക്കാനാകുമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍ . ദിവാസി സമരനായിക സി.കെ ജാനു എന്‍.ഡി.എ വിട്ട് പോയ സാഹചര്യത്തില്‍ പുതിയ രാഷ്ട്രീയ നീക്കമാണ് ബിജെപി ലക്ഷ്യമിടുന്നത്. ബിജെപിയെ സംബന്ധിച്ചടുത്തോളം പട്ടികജാതി Read More …