സുരക്ഷാ സന്നാഹങ്ങള്‍ വിലയിരുത്താന്‍ ഡിജിപി ശബരിമലയിലേക്ക്

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഇന്ന് ശബരിമലയിലെത്തും. ശബരിമലയിലെ സുരക്ഷാ സന്നാഹങ്ങള്‍ വിലയിരുത്താനായാണ് ഡിജിപി ഇന്നെത്തുന്നത്. എഡിജിപിമാരായ അനില്‍കാന്ത്, എസ്. ആനന്ദകൃഷ്ണന്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വനിതാ പൊലീസ് ബറ്റാലിയനെയും നിലയ്ക്കലിലും പമ്ബയിലും വിന്യസിച്ചിട്ടുണ്ട്.

സര്‍വകക്ഷിയോഗം പ്രഹസനമെന്ന് ചെന്നിത്തല; യുഡിഎഫ് യോഗം ബഹിഷ്കരിച്ചു

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം പ്രഹസനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുവതീകളെ പ്രവേശിപ്പിക്കുമെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചു നിന്നു. സര്‍ക്കാരിന് പിടിവാശിയാണെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. പി​ന്നീ​ട് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ഉ​ള്‍​പ്പെ​ടെ​യു​ള്ള അ​ഭി​പ്രാ​യ​ങ്ങ​ള്‍ കേ​ട്ട​ശേ​ഷ​വും മു​ഖ്യ​മ​ന്ത്രി നി​ല​പാ​ടി​ല്‍ ഉ​റ​ച്ചു​നി​ന്നു​വെ​ന്നും ഇ​ത് ഭ​ക്ത​രോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ശ​ബ​രി​മ​ല​യി​ല്‍ സ​മാ​ധാ​നം നി​ല​നി​ര്‍​ത്താ​ന്‍ ര​ണ്ട് നി​ര്‍​ദേ​ശ​ങ്ങ​ളാ​ണ് Read More …

കോടതി വിധി നടപ്പിലാക്കും; യുവതീപ്രവേശനം നടപ്പിലാക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങള്‍ സര്‍ക്കാറിന് മുന്നിലില്ലെന്നും പിണറായി

ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാറിന് ദുര്‍വാശിയില്ലെന്നും കോടതി വിധി സര്‍വകക്ഷി യോഗത്തില്‍ ചര്‍ച്ച ചെയ്തെന്നും കോടതി വിധി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും മുഖ്യമന്ത്രി പിണറായി. കോടതി വിധി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് എല്ലാസംരക്ഷണവും നല്‍കും. തീര്‍ത്ഥാടകര്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്ക‍ഴിഞ്ഞു. പ്രതിപക്ഷം ദുര്‍വാശികാണിക്കുകയാണ്. പ്രത്യേക ദിവസങ്ങളില്‍ യുവതി പ്രവേശനം സാധ്യമാകുമോയെന്ന് പരിശോധിക്കുമെന്നും പിണറായി Read More …

ശബരിമല യുവതീപ്രവേശനം വേണ്ടെന്നാണ് യു.ഡി.എഫിന്റെ നിലപാടെന്ന് ചെന്നിത്തല

തിരുവനന്തപുരം: ശബരിമലയില്‍ യുവതീപ്രവേശനം വേണ്ടെന്നാണ് യു.ഡി.എഫിന്റെ നിലപാടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആചാരങ്ങളില്‍ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലുറച്ച്‌ നില്‍ക്കുകയാണ് പന്തളം കൊട്ടാരവും. സമയബന്ധിതമായി വിധി നടപ്പാക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടില്ലെന്നാണ് കൊട്ടാരം പ്രതിനിധികള്‍ പറഞ്ഞത്. ആചാരങ്ങളില്‍ വിട്ടുവീഴ്ച ചെയ്തു കൊണ്ടുള്ള ചര്‍ച്ച അജണ്ടയില്‍ ഇല്ലെന്നും ചര്‍ച്ചയ്ക്ക് വിളിച്ച സര്‍ക്കാരിന്റെ നടപടി സ്വാഗതാര്‍ഹമാണെന്നും ശശികുമാര വര്‍മ്മ വ്യക്തമാക്കിയിരുന്നു. അതേസമയം,ശബരിമല Read More …

കിള്ളിയാര്‍ മിഷന്‍ രണ്ടാം ഘട്ടം ചെലവ് സര്‍ക്കാര്‍ വഹിക്കും: മന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: കിള്ളിയാര്‍ ശുചീകരണത്തിനായുള്ള കിള്ളിയാര്‍ മിഷന്റെ രണ്ടാം ഘട്ടത്തിനുള്ള ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നു ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. നെടുമങ്ങാട് സബ് ട്രഷറിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കിള്ളിയാര്‍ ശുചീകരണത്തിന്റെ ആദ്യ ഘട്ടം മാതൃകാപരമാണെന്നു മന്ത്രി ചൂണ്ടിക്കാട്ടി. ഇതിന്റെ പൂര്‍ത്തീകരണത്തിനായി ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന നിധിയില്‍നിന്നു പണം നല്‍കും. Read More …

മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ സി​പി​എം നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

തി​രു​വ​ന​ന്ത​പു​രം: സ​ര്‍​വക​ക്ഷി​ യോ​ഗ​ത്തി​ന് മു​ന്നോ​ടി​യാ​യി ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ എ​കെ​ജി സെ​ന്‍റ​റി​ലെ​ത്തി നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍, എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ എ.​വി​ജ​യ​രാ​ഘ​വ​ന്‍ എ​ന്നി​വ​രു​മാ​യാ​ണ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. യു​വ​ത‌ീപ്ര​വേ​ശ​ന വി​ഷ​യ​ത്തി​ല്‍ കോ​ട​തി​യി​ല്‍ സാ​വ​കാ​ശം ചോ​ദി​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നാ​ണ് ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ കൂ​ടി​ക്കാ​ഴ്ച​ക്ക് ശേ​ഷം മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

ശബരിമല വിഷയത്തില്‍ അങ്ങോട്ടും ഇങ്ങോട്ടും തള്ളലോട് തള്ളലാണ് ഇപ്പോള്‍ കോണ്‍ഗ്രസില്‍ നടക്കുന്നത്; പരിഹസിച്ച്‌ എം എം മണി

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ അങ്ങോട്ടും ഇങ്ങോട്ടും തള്ളലോട് തള്ളലാണ് ഇപ്പോള്‍ കോണ്‍ഗ്രസില്‍ നടക്കുന്നതെന്ന് മന്ത്രി എം എം മണി. എ.ഐ.സി.സി. പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ നിലപാട് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പളി തള്ളുന്നു, മുല്ലപ്പള്ളിയുടെ നിലപാട് വര്‍ക്കിംഗ് പ്രസിഡന്റ് കെ. സുധാകരന്‍ തള്ളുന്നു, കെ.സുധാകരന്റെ നിലപാട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തള്ളുന്നു, ചെന്നിത്തലയുടെ നിലപാട് കെ. Read More …

ശബരിമല വിധിയെ എതിര്‍ക്കുന്നത് കേരളത്തിന്റെ മതനിരപേക്ഷതയെ തകര്‍ക്കാന്‍; കോണ്‍ഗ്രസിനും ബി.ജെ.പിക്കുമെതിരെ ആഞ്ഞടിച്ച്‌ പിണറായി

കോഴിക്കോട്: ശബരിമല സ്ത്രീപ്രവേശന കേസ് സുപ്രീം കോടതിയില്‍ നടക്കുമ്ബോഴും വിധി വന്നപ്പോഴും അതിനെ അനുകൂലിച്ച കോണ്‍ഗ്രസും ബി.ജെ.പിയും ഇപ്പോള്‍ മലക്കം മറിഞ്ഞത് കേരളത്തിന്റെ മതനിരപേക്ഷതയെ തകര്‍ക്കാനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല വിധിയെ ചരിത്ര വിധിയെന്ന് പറഞ്ഞു സ്വാഗതം ചെയ്തവരാണ് കോണ്‍ഗ്രസും ബി.ജെ.പിയും. എന്നാല്‍ Read More …