ആര്‍ബിഐ-സര്‍ക്കാര്‍ തര്‍ക്കം രൂക്ഷം; പ്രധാനമന്ത്രി ബാങ്ക് മേധാവികളുടെ യോഗം വിളിച്ചു

ന്യൂഡല്‍ഹി: ആര്‍ബിഐ-സര്‍ക്കാര്‍ തര്‍ക്കം രൂക്ഷമാകുന്നു. തര്‍ക്കത്തെ തുടര്‍ന്ന് പ്രധാനമന്ത്രി ബാങ്ക് മേധാവികളുടെ യോഗം വിളിച്ചു ചേര്‍ത്തു. ആര്‍ബിഐയില്‍ നിയന്ത്രണത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാര്‍ ഇടപെടലില്‍ ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. ആര്‍ബിഐ നിയമം സെക്ഷന്‍ 7 പ്രയോഗിക്കുന്നതിനെതിരെയാണ് പ്രതിഷേധം. അദ്ദേഹം രാജിക്കൊരുങ്ങുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

മുഖ്യമന്ത്രി വിളിച്ച യോഗത്തിന് ദക്ഷിണേന്ത്യന്‍ മന്ത്രിമാരെത്തിയില്ല

തിരുവനന്തപുരം: ശബരിമല മണ്ഡലകാലത്തിനുമുമ്ബുള്ള ഒരുക്കങ്ങളും ക്രമീകരണങ്ങളും വിലയിരുത്തുന്നതിന് മുഖ്യമന്ത്രി പിണറയി വിജയന്‍ വിളിച്ചു ചേര്‍ത്ത യോഗത്തിന് ദക്ഷിണേന്ത്യന്‍ മന്ത്രമാര്‍ ആരും എത്തിയില്ല. യുവതീ പ്രവേശം , ദര്‍ശനത്തിനുള്ള ഓണ്‍ലൈന്‍ ബുക്കിംഗ്, മണ്ഡല-മകരവിളക്ക് ഒരുക്കങ്ങള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യുന്നതിനായിരുന്നു യോഗം. സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച്‌ ഉന്നത ഉദ്യോഗസ്ഥര്‍ മാത്രമാണ് യോഗത്തിനെത്തുന്നത് എന്നാണ് വിവരം. ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രിയും യോഗത്തില്‍ പങ്കെടുക്കില്ല. Read More …

ശബരിമല വിഷയം; രാഹുല്‍ ഗാന്ധിയുടെ നിലപാട് സ്വാഗതാര്‍ഹമാണെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം : ശബരിമല യുവതീപ്രവേശ വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതിനെ അനുകൂലിക്കുന്നതായി കോണ്‍‌ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിലപാടെടുത്തതു സ്വാഗതാര്‍ഹമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സമൂഹമാധ്യമത്തിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുടെയും അധ്യക്ഷന്റെയും അഭിപ്രായം കേരളത്തിലെ കോണ്‍ഗ്രസിന് ഇല്ലെന്നുള്ളത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസ് സ്വീകരിക്കുന്ന സമീപനം അവര്‍ എത്തിനില്‍ക്കുന്ന ജനാധിപത്യവിരുദ്ധമായ സമീപനത്തിന്‍റെ Read More …

രാഹുല്‍ ഗാന്ധിയെ അംഗീകരിക്കാത്ത കെപിസിസി പിരിച്ചുവിടണം: കോടിയേരി ബാലകൃഷ്ണന്‍

രാഹുല്‍ ഗാന്ധിയുടെ ശബരിമല പ്രസ്താവന അംഗീകരിക്കാത്ത കെപിസിസി പിരിച്ചുവിടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാഹുല്‍ ഗാന്ധിയാണോ രാഹുല്‍ ഈശ്വറാണോ നേതാവെന്ന് കേരളത്തിലെ കോണ്‍ഗ്രസുകാര്‍ തീരുമാനിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകളും പുരുഷന്‍മാരും തുല്യരാണ്. അവര്‍ക്ക് എവിടേയും പോകാന്‍ അനുമതിയുണ്ടാകണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നുമാണ് രാഹുല്‍ പറഞ്ഞത്. എഐസിസിയും രാഹുലിന്റെ നിലപാടിനെ പിന്തുണച്ച്‌ രംഗത്തെത്തിയിരുന്നു. എന്നാല്‍ Read More …

വിശ്വാസികള്‍ക്കൊപ്പം നിന്നില്ലെങ്കില്‍ പാര്‍ട്ടിയ്ക്ക് നാശം സംഭവിക്കും: കെ.സുധാകരന്‍

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് വിശ്വാസികള്‍ക്കൊപ്പം നിന്നില്ലെങ്കില്‍ കേരളത്തില്‍ പാര്‍ട്ടിയ്ക്ക് നാശം സംഭവിക്കുമെന്ന് കെ.പി.സി.സി.വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരന്‍. ശബരിലയില്‍ ബിജെപി നേട്ടമുണ്ടാക്കുന്നത് അനുവദിക്കരുതെന്നും ഭക്തരെ ഒപ്പം നിര്‍ത്തണമെന്നും ഇല്ലെങ്കില്‍ കോണ്‍ഗ്രസിന്റെ അടിവേരറക്കുന്നത് കാണേണ്ടി വരുമെന്നും സുധാകരന്‍ പറഞ്ഞു. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച വിധിയെ അനുകൂലിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിലപാടിന് മറുപടിയായിട്ടാണ് Read More …

തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച്‌ നടത്തണമെന്ന വാദം ഭരണഘടനാ വിരുദ്ധം: മുഖ്യമന്ത്രി

തിരുവനന്തപുരം: പാര്‍ലമെന്റ്, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച്‌ നടത്തണമെന്ന വാദം അടിസ്ഥാനപരമായി തന്നെ ഭരണഘടനാവിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എ.കെ.ജി പഠന ഗവേഷണകേന്ദ്രം എ.കെ.ജി ഹാളില്‍ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പരിഷ്കാരങ്ങള്‍ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരേസമയം പാര്‍ലമെന്റിലേക്കും നിയമസഭകളിലേക്കും തിരഞ്ഞെടുപ്പ് നടത്തണമെന്നുണ്ടെങ്കില്‍ ഒന്നുകില്‍ പാര്‍ലമെന്റ് നേരത്തേ പിരിച്ചുവിടുകയോ അല്ലെങ്കില്‍ തിരഞ്ഞെടുക്കപ്പെട്ട കാലാവധിയേക്കാള്‍ അധികം Read More …

ശബരിമല വിഷയം; രാഹുല്‍ ഗാന്ധി കെപിസിസിയെ തള്ളി പറഞ്ഞിട്ടില്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം ശബരിമല വിഷയത്തില്‍ രാഹുല്‍ ഗാന്ധി കെപിസിസിയെ തള്ളി പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഹുല്‍ ഗാന്ധിയുടെ പ്രസ്ഥാവനയില്‍ ആശയക്കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സത്രീപ്രവേശനത്തെ അനുകൂലിച്ച്‌ കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. ശബരിമല വിഷയത്തില്‍ തന്റെ നിലപാട് പാര്‍ട്ടിയുടെ നിലപാടിന് വിരുദ്ധമാണെന്നും സത്രീകളെ എല്ലായിടത്തും പോകാന്‍ അനുവദിക്കണമെന്നുമാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. Read More …

കളക്ടര്‍ അനുപമയുടെ റിപ്പോര്‍ട്ടില്‍ മനംനൊന്താണ് മന്ത്രിസ്ഥാനം രാജിവെച്ചത് : തോമസ് ചാണ്ടി

കൊച്ചി: കളക്ടര്‍ ടി.വി. അനുപമ എഴുതിയ ഫയല്‍ കണ്ടപ്പോഴുണ്ടായ വിഷമം മൂലമാണ് മന്ത്രിസ്ഥാനത്തുനിന്ന് താന്‍ രാജിവെച്ചതെന്ന് മുന്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടി. ഇനി മന്ത്രിസ്ഥാനത്തേക്ക് വരാന്‍ താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. എറണാകുളത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തനിയ്‌ക്കെതിരെ കേസൊന്നുമില്ലെന്നും ഒരു വ്യക്തി നല്‍കിയ പരാതി കേസായി Read More …