വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ ബാഗിന്റെ അമിത ഭാരത്തിനെതിരെ ഹൈക്കോടതി രംഗത്ത്

കൊച്ചി : സ്കൂള്‍ കുട്ടികള്‍ ചുമട്ടുകാരല്ല എന്ന് ഹൈക്കോടതി . സ്‌കൂള്‍ ബാഗിന്റെ അമിത ഭാരത്തിനെതിരെ ഹൈക്കോടതി രംഗത്തെത്തി .സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം അറിയിച്ചത് .അമിത ഭാരമുള്ള പുസ്തകങ്ങള്‍ സ്‌കൂളില്‍ തന്നെ സൂക്ഷിച്ചു വെയ്ക്കാന്‍ സംവിധാനം ഉണ്ടാക്കണം എന്നും കോടതി നിര്‍ദ്ദേശിച്ചു Read More …

പിണറായി വിജയനെ കൊണ്ട് പ്രയോജനമുള്ളത് ടിപി കേസിലെ പ്രതികള്‍ക്ക് മാത്രമാണ്; ചെന്നിത്തല

തിരുവനന്തപുരം: പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായതുകൊണ്ട് ഈ നാട്ടില്‍ പ്രയോജനമുള്ളത് ടിപി വധക്കേസ് പ്രതികള്‍ക്ക് മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ ജയിലുകളില്‍ വര്‍ഷങ്ങളായി പരോള്‍ ലഭിക്കാനായി സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ കാത്തിരിക്കുമ്ബോള്‍ കുഞ്ഞനന്തനടക്കമുള്ള ടി.പി.കേസിലെ പ്രതികള്‍ക്ക്, ജയിലിന് പുറത്ത് സുഖവാസവും, സുഖചികിത്സയും ഉറപ്പ് വരുത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ Read More …

ശബരിമല സ്ത്രീപ്രവേശനം: കെപിസിസി നിലപാടിനെ തള്ളി രാഹുല്‍ ഗാന്ധി; സ്ത്രീകള്‍ക്ക് എല്ലായിടത്തും പോകാനാകണം

ദില്ലി: ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച കെപിസിസി നിലപാടിനെ തള്ളി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സ്ത്രീകള്‍ക്ക് എല്ലായിടത്തും പോകാനാകണമെന്നും കെപിസിസിയുടേത് വൈകാരികത പരിഗണിച്ചുകൊണ്ടുള്ള നിലപാടാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

അമിത് ഷായുടെ പ്രസംഗത്തിന്റെ പരിഭാഷയില്‍ തനിക്ക് പിഴവ് ഉണ്ടായിട്ടില്ല; വ്യക്തമാക്കി വി.മുരളീധരന്‍

തിരുവനന്തപുരം: ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷായുടെ പ്രസംഗത്തിന്റെ പരിഭാഷയില്‍ തനിക്ക് പിഴവ് ഉണ്ടായിട്ടില്ലെന്ന് ബി.ജെ.പി നേതാവ് വി.മുരളീധരന്‍. പരിഭാഷയില്‍ വന്ന പിഴവാണ് വിവാദത്തിനു കാരണമായിരിക്കുന്നതെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞിരുന്നു. അമിത് ഷാ പറഞ്ഞത് സര്‍ക്കാരിനെ വലിച്ച്‌ താഴെയിടുമെന്ന് തന്നെയാണെന്നും അതില്‍ താന്‍ ഉറച്ച്‌ നില്‍ക്കുകയാണെന്നും സര്‍ക്കാരിനെ ഏതെങ്കിലും തരത്തില്‍ അസ്ഥിരപ്പെടുത്തുമെന്നല്ല അമിത് ഷാ പറഞ്ഞതെന്നും Read More …

ജനാധിപത്യ സര്‍ക്കാരിന് നേതൃത്വം നല്‍കാന്‍

കൊച്ചി: പ്രളയാനന്തരം കോമണ്‍സെന്‍സുള്ള ഒരു സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങളെന്തെന്ന് വിശദീകരിച്ച്‌ എംഎല്‍എ വിടി ബല്‍റാം രംഗത്ത്. പാര്‍ട്ടി അടിമകളില്‍ നിന്ന് ലെവി പിരിക്കുന്ന മാതൃകയില്‍ ഭീഷണിപ്പെടുത്തിയും ഷെയിം ചെയ്ത് സമ്മര്‍ദ്ദത്തിലാഴ്ത്തിയും സാലറി ചലഞ്ച് നടപ്പാക്കാന്‍ നോക്കിയതിനാലാണ് ഇപ്പോള്‍ സുപ്രീം കോടതിയില്‍ നിന്ന് ഈ കനത്ത തിരിച്ചടി നേരിടേണ്ടി വന്നത്. ഒരു ജനാധിപത്യ സര്‍ക്കാരിന് നേതൃത്വം നല്‍കാന്‍ Read More …

ചിത്തിര ആട്ടത്തിന് ശബരിമല നട തുറക്കുമ്ബോള്‍ സംസ്ഥാനത്ത് കനത്ത ജാഗ്രത

ചിത്തിര ആട്ടത്തിനായി നവംബര്‍ അഞ്ചിന് ഒറ്റ ദിവസത്തേക്കു ശബരിമല നട തുറക്കുമ്ബോള്‍ സംസ്ഥാന വ്യാപക ജാഗ്രതയ്ക്കു ഡിജിപി നിര്‍ദേശം നല്‍കി. മൂന്നാം തീയതി മുതല്‍ ശബരിമലയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ വനിത പോലീസ് അടക്കം 1,500ലേറെ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. പമ്ബയുടെ ചുമതലയില്‍ ഐജി എസ്. ശ്രീജിത്തിന് പകരം എം.ആര്‍. അജിത് കുമാറിനെ നിയോഗിച്ചു. ഇതു സംബന്ധിച്ച Read More …

ഗുരുവായൂര്‍ ദേവസ്വം നിയമന അഴിമതി : തുഷാര്‍ തുഷാര്‍ വെള്ളാപ്പള്ളിക്കും ടി വി ചന്ദ്രമോഹനുമെതിരെ വിജിലന്‍സ്‌ കുറ്റപത്രം

കൊച്ച: ഗുരുവായൂര്‍ ദേവസ്വം നിയമന അഴിമതിക്കേസില്‍ ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിക്കും കോണ്‍ഗ്രസ്‌ നേതാവും ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാനുമായിരുന്ന ടി വി ചന്ദ്രമോഹനുമെതിരെ വിജിലന്‍സ്‌ കുറ്റപത്രം. ദേവസ്വത്തില്‍ ചട്ടം മറികടന്ന്‌ 2 ഉദ്യോഗസ്‌ഥരെ നിയമിച്ച കേസിലാണ്‌ കുറ്റപത്രം നല്‍കിയത്‌.ചട്ടലംഘനം കാണിച്ച്‌ കൊടുങ്ങല്ലൂര്‍ സ്വദേശി നല്‍കിയ പരാതിയിലാണ്‌ കേസെടുത്തിരുന്നത്‌. അഴിമതി നടന്നിട്ടുണ്ടെന്നാണ്‌ വിജിലന്‍സ്‌ കണ്ടെത്തല്‍. പ്രതികളെ പ്രോസിക്യൂട്ട്‌ Read More …

ശബരിമല: ജുഡിഷ്യല്‍ അന്വേഷണം സര്‍ക്കാരിന്റെ വിവേചനാധികാരമെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമലയില്‍ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് അരങ്ങേറിയ സംഭവങ്ങളിലും പൊലീസ് അതിക്രമത്തിലും ജുഡിഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹ‌ര്‍ജിയില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു. ജുഡിഷ്യല്‍ അന്വേഷണം സര്‍ക്കാരിന്റെ വിവേചനാധികാരത്തില്‍ വരുന്നതാണെന്നും അതിന്മേല്‍ ഇടപെടാന്‍ കോടതിക്ക് പരിമിതികളുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. ജുഡിഷ്യല്‍ അന്വേഷണം നടത്തണമെന്ന് സര്‍ക്കാരിന് മുന്‍കൂട്ടി നിര്‍ദ്ദേശം നല്‍കാനാകില്ല. ഇക്കാര്യത്തില്‍ സര്‍ക്കാരിന് സ്വതന്ത്രമായ അന്വേഷണം നടത്താന്‍ അധികാരമുണ്ട്. അന്വേഷണത്തില്‍ Read More …