ശബരിമലയില്‍ ആക്രമണം ഉണ്ടാക്കുന്നത് ഖേദകരമെന്ന് ശ്രീരാമ കൃഷ്ണന്‍

തിരുവനന്തപുരം: ശബരിമലയില്‍ ആക്രമണം ഉണ്ടാക്കുന്നത് ഖേദകരമെന്ന് നിയമസഭാ സ്പീക്കര്‍ ശ്രീരാമ കൃഷ്ണന്‍. അതേസമയം, ശബരിമല വിഷയം പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ ഡിജിപി രാജ്ഭവനില്‍ എത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. ഭക്തരായിട്ടുള്ള ആളുകള്‍ വന്നാല്‍ സംരക്ഷണം കൊടുക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്വം ഉണ്ടെന്നും എന്നാല്‍ ആക്ടിവിസ്റ്റുകളായിട്ടുള്ളവര്‍ സന്നിധാനത്തേക്ക് പോകാന്‍ ശ്രമിച്ചുവെന്നാണ് മനസിലാക്കുന്നതെന്നും ആക്ടിവിസ്റ്റുകള്‍ സന്നിധാനത്തേക്ക് കടക്കാന്‍ ശ്രമിച്ചപ്പോഴാണ് സര്‍ക്കാര്‍ Read More …

ശബരിമല സ്ത്രീപ്രവേശനം; ഡിജിപി രാജ്ഭവനില്‍ എത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുന്നു

ന്യൂഡല്‍ഹി: ശബരിമല വിഷയം പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ ഡിജിപി രാജ്ഭവനില്‍ എത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുന്നു. അതേസമയം, ഭക്തരായിട്ടുള്ള ആളുകള്‍ വന്നാല്‍ സംരക്ഷണം കൊടുക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്വം ഉണ്ടെന്നും എന്നാല്‍ ആക്ടിവിസ്റ്റുകളായിട്ടുള്ളവര്‍ സന്നിധാനത്തേക്ക് പോകാന്‍ ശ്രമിച്ചുവെന്നാണ് മനസിലാക്കുന്നതെന്നും ആക്ടിവിസ്റ്റുകള്‍ സന്നിധാനത്തേക്ക് കടക്കാന്‍ ശ്രമിച്ചപ്പോഴാണ് സര്‍ക്കാര്‍ ഇടപെടുന്നത് എന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ജാഗ്രത പാലിക്കണം, പ്രശ്‌നങ്ങള്‍ Read More …

ശോ​ഭ സു​രേ​ന്ദ്ര​ന്‍ ക​സ്റ്റ​ഡി​യി​ല്‍

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല സ്ത്രീ ​പ്ര​വേ​ശ​ന​ത്തിനെതിരേ പ്ര​തി​ഷേ​ധം ന​ട​ത്തിയ ബി​ജെ​പി നേ​താ​വ് ശോ​ഭ സു​രേ​ന്ദ്ര​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു. വ​ട​ശേ​രി​ക്ക​ര​യി​ല്‍ റോ​ഡ് ഉ​പ​രോ​ധി​ച്ച്‌ സ​മ​രം ന​ട​ത്തി​യ​തി​നാ​ണ് പോ​ലീ​സ് ന​ട​പ​ടി. ഏ​ഴ് മ​ഹി​ളാ മോ​ര്‍​ച്ച പ്ര​വ​ര്‍​ത്ത​ക​രെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു.

ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമലയെന്ന് ദേവസ്വം മന്ത്രി; മടങ്ങാന്‍ നിര്‍ദ്ദേശം

ആക്ടിവിസ്റ്റുകള്‍ക്ക് ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമലയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സന്നിധാനത്തേയ്ക്ക് എത്താന്‍ ശ്രമിച്ച യുവതികള്‍ വിശ്വാസികളല്ല, ആക്ടിവിസ്റ്റുകളാണ്. ആക്ടിവിസം കാണാനുള്ള സ്ഥലമല്ല ശബരിമലയെന്നും മന്ത്രി. സുരക്ഷയൊരുക്കുന്നതിന് മുന്‍പ് വന്നവരുടെ പശ്ചാത്തലം പോലീസ് പരിശോധിക്കേണ്ടിയിരുന്നുവെന്നും മന്ത്രി പറഞ്ഞു. യുവതികള്‍ ഇപ്പോഴും നിലപ്പന്തലില്‍ തുടരുകയാണ്. പതിനെട്ടാം പടിക്ക് സമീപം പരികര്‍മികള്‍ പ്രതിഷേധിക്കുകയാണ്.

ശബരിമലയില്‍ ആചാരം ലംഘിച്ച്‌ സ്ത്രീകള്‍ പ്രവേശിച്ചാല്‍ ക്ഷേത്രം അടയ്‌ക്കേണ്ടി വരുമെന്ന് പന്തളം കൊട്ടാരം

പത്തനംതിട്ട: കോടതി വിധിക്ക് അനുസരിച്ച്‌ ആചാരം ലംഘിച്ച്‌ സ്ത്രീകള്‍ ശബരി മലയില്‍ പ്രവേശിക്കുകയാണെങ്കില്‍ ക്ഷേത്രം അടയ്‌ക്കേണ്ടി വരുമെന്ന് പന്തളം കൊട്ടാരം .രണ്ട് യുവതികള്‍ പോലീസിന്റെ സുരക്ഷയില്‍ നടപ്പന്തല്‍ വരെ എത്തിയതിന്റെ പശ്ചാത്തലത്തിലാണ് പന്തളം കൊട്ടാരം ഇക്കാര്യം അറിയിച്ചത് .ഹൈദരാബാദില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകയും ഒരു സ്ത്രീയുമാണ് മല കയറാന്‍ എത്തിയിരിക്കുന്നത്.പ്രധിഷേധങ്ങളെ എല്ലാം വകവയ്ക്കാതെ മോജോ ടിവി Read More …

ശബരിമല വിഷയത്തില്‍ ശ്രീധരന്‍പിള്ളയ്ക്ക് ആര്‍എസ്‌എസ് നിലപാടാണോ: തോമസ് ഐസക്

തിരുവനന്തപുരം: താന്‍ വാദിച്ചാല്‍ ആടു പട്ടിയാകുമെന്ന ആത്മവിശ്വാസത്തോടെയാണോ ബഹുമാന്യനായ ശ്രീധരന്‍ പിള്ള പത്രസമ്മേളനത്തിനു തയ്യാറെടുക്കുന്നതെന്ന് മന്ത്രി തോമസ് ഐസക്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഐസകിന്റെ ചോദ്യം. ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച്‌ ശ്രീധരന്‍ പിള്ളയുടേത് ആര്‍എസ്‌എസിന്റെ നിലപാടാണോ എന്നും ഐസ്‌ക ചോദിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: താന്‍ വാദിച്ചാല്‍ ആടു പട്ടിയാകുമെന്ന ആത്മവിശ്വാസത്തോടെയാണോ ബഹുമാന്യനായ ശ്രീധരന്‍ പിള്ള പത്രസമ്മേളനത്തിനു Read More …

ശബരിമലയില്‍ അക്രമം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും: മന്ത്രി ഇ. പി. ജയരാജന്‍

ശബരിമലയില്‍ അക്രമം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും വിശ്വാസികളെ തടയുകയും അക്രമിക്കുകയും ചെയ്യുന്ന നടപടി സര്‍ക്കാര്‍ അനുവദിക്കില്ലെന്നും വ്യവസായ മന്ത്രി ഇ. പി. ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശബരിമലയെ കുരുതിക്കളമാക്കി മാറ്റാനുള്ള ഗൂഡാലോചനയുടെ ഭാഗമാണിത്. തീര്‍ത്ഥാടകര്‍ക്ക് സുരക്ഷ ഒരുക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. എല്ലാ വിഭാഗം തീര്‍ത്ഥാടകര്‍ക്കും ദര്‍ശനം നടത്തി പ്രാര്‍ത്ഥിക്കാനുള്ള സാഹചര്യം സര്‍ക്കാര്‍ സൃഷ്ടിക്കും. ക്രമസമാധാനം സംരക്ഷിക്കുന്നതിന്റെ Read More …

തിരൂരില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പൊലീസിനെ ആക്രമിച്ചു; രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്ക്

മലപ്പുറം തിരൂര്‍ താനൂരില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പൊലീസിനെ ആക്രമിച്ചു. താനൂര്‍ പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് കല്ലേറില്‍ പരുക്കേറ്റിരിക്കുന്നത്. ഷൈജു, റാഷിദ് എന്നിവര്‍ക്ക് തലയ്ക്ക് സാരമായി പരുക്കേറ്റതിനേത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് ഹര്‍ത്താല്‍ അനുകൂലികല്‍ തടഞ്ഞു നിര്‍ത്തിയവരെ പൊലീസ് സംരക്ഷിക്കാനെത്തുകയും തുടര്‍ന്നുണ്ടായ വാക്കേറ്റത്തിലും കല്ലേറിലുമാണ് പരുക്കേറ്റത്. അതേസമയം ഹര്‍ത്താലിനോടനുബന്ധിച്ച്‌ വാഹന ഗതാഗതം തടസ്സപ്പെടുത്തുകയോ അക്രമങ്ങളില്‍ ഏര്‍പ്പെടുകയോ Read More …