ഹര്‍ത്താലിനു കട പൂട്ടുന്ന ലാഘവത്തോടെയാണു തന്ത്രി ശബരിമല നട അടച്ചിടുമെന്നു പറഞ്ഞത്; കണ്ഠര് രാജീവരര്‍ക്കെതിരെ മന്ത്രി ജി സുധാകരന്‍

തിരുവനന്തപുരം: ഹര്‍ത്താലിനു കട പൂട്ടുന്ന ലാഘവത്തോടെയാണു തന്ത്രി ശബരിമല നട അടച്ചിടുമെന്നു പറഞ്ഞതെന്ന് മന്ത്രി ജി സുധാകരന്‍. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ തന്ത്രി കണ്ഠര് രാജീവരര്‍ക്കെതിരെയാണ് മന്ത്രിയുടെ ഈ പരാമര്‍ശം. തന്ത്രിയുടെ നിലപാട് കേരളം ചര്‍ച്ച ചെയ്യണമെന്ന് പറഞ്ഞ മന്ത്രി ഫ്യൂഡല്‍ പൗരോഹിത്യത്തിന്റെ തകര്‍ച്ചയ്ക്കുള്ള മണിമുഴക്കമാണു ശബരിമലയിലുണ്ടായതെന്നും അഭിപ്രായപ്പെട്ടു. ശബരിമലയില്‍ പോകുന്നവരുടെ പൂര്‍വകാലചരിത്രം നോക്കേണ്ടതില്ല. ധൈര്യമുള്ളവര്‍ Read More …

ദേവസ്വം ബോര്‍ഡ് റിപ്പോര്‍ട്ട് അടുത്തയാഴ്ച; കോടതിയലക്ഷ്യമാവുമോയെന്ന് ആശങ്ക; ചര്‍ച്ചകള്‍ സജീവം

ശബരിമലയിലെ സ്ഥിതിഗതികള്‍ അറിയിച്ചുകൊണ്ടുള്ള ദേവസ്വം ബോര്‍ഡിന്റെ റിപ്പോര്‍ട്ട് അടുത്തയാഴ്ച ആദ്യം സുപ്രിം കോടതിയില്‍ സമര്‍പ്പിച്ചേക്കും. ഇതുസംബന്ധിച്ച്‌ ബോര്‍ഡ് അഭിഭാഷകരുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തി. കോടതി അലക്ഷ്യം ആകാത്ത വിധത്തില്‍ തല്‍സ്ഥിതി എങ്ങനെ സുപ്രിം കോടതിയെ അറിയിക്കാം എന്നതിലാണ് ആലോചനകള്‍ നടക്കുന്നത്. ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിം കോടതി വിധി നടപ്പാക്കാന്‍ ദേവസ്വം ബോര്‍ഡിന് ആയിട്ടില്ല. Read More …

കേരള സർക്കാരിന്റേത് സംഘപരിവാർ രാഷ്ട്രീയത്തെ പ്രോൽസാഹിപ്പിക്കുന്ന നിലപാട്: പി കെ കുഞ്ഞാലിക്കുട്ടി എം പി

മലപ്പുറം: സംഘപരിവാർ രാഷ്ട്രീയത്തിന് കേരളത്തിൽ വേരുറപ്പിക്കുവാനുള്ള അവസരമാണ് ശബരിമല വിഷയത്തിലെ വിവേകമില്ലാത്ത നടപടികളിലൂടെ എൽ ‍ഡി എഫ് സർക്കാർ ഒരുക്കിയിരിക്കുന്നതെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി.  ഹൈന്ദവ വിശ്വാസികളുടേയും, കേരളത്തിലെ മതേതര നിലപാടുള്ളവരുടേയും വികാരങ്ങളെ മനസിലാക്കുന്നതിൽ സർക്കാരിന് വീഴ്ച്ച സംഭവിച്ചു.  സംഘപരിവാർ ശക്തികൾക്കും, കേരളത്തിലെ നിരീശ്വരവാദികളായ ആക്ടിവിസ്റ്റുകൾക്കും Read More …

ആക്ടിവിസ്റ്റ് ആയതിന്റെ പേരില്‍ ആരെയും തടയാനാവില്ല; കടകംപള്ളിയെ തള്ളി കോടിയേരി

തിരുവനന്തപുരം: ആക്ടിവിസ്റ്റ് ആയതിന്റെ പേരില്‍ ശബരിമലയില്‍ ആര്‍ക്കും പ്രവേശനം നിഷേധിക്കാനാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്ത്രീകള്‍ക്കു പ്രവേശനം അനുവദിക്കാമെന്ന് സുപ്രിം കോടതി വിധി. ആക്ടിവിസ്റ്റ് ആയതിന്റെ പേരില്‍ അതു നിഷേധിക്കുന്ന നിലപാട് സ്വീകരിക്കാനാവില്ലെന്ന് കോടിയേരി പറഞ്ഞു. ആക്ടിവിസ്റ്റ് ആയതിന്റെ പേരില്‍ ആരെയും തടയണമെന്ന നിലപാട് സിപിഎമ്മിനില്ല. സര്‍ക്കാരിനും അങ്ങനെയൊരു നിലപാട് സ്വീകരിക്കാനാവില്ല. കുഴപ്പമുണ്ടാക്കുന്നവരെയാണ് Read More …

ശബരിമലയില്‍ നടന്നത് വര്‍ഗീയ കലാപത്തിനുള്ള ശ്രമമെന്ന് കടകംപള്ളി

തിരുവനന്തപുരം: ശബരിമലയില്‍ നടന്നത് വലിയ വര്‍ഗീയ കലാപത്തിനുള്ള ശ്രമമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആരോപിച്ചു. കലാപനീക്കത്തിനുള്ള സൂചന അറിഞ്ഞത് കൊണ്ടാണ് താന്‍ ഇടപെട്ടത്. ശബരിമലയില്‍ കരുതിക്കൂട്ടി പ്രശ്‌നമുണ്ടാക്കാനുള്ള ഗൂഢാലോചന നടന്നതായി സംശയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആക്‌ടിവിസ്‌റ്റുകളായ യുവതികള്‍ പമ്ബയില്‍ നിന്നും നടപന്തലില്‍ എത്തുന്നത് വരെ രണ്ടേകാല്‍ മണിക്കൂറോളം കാര്യമായ പ്രതിഷേധങ്ങള്‍ ഇല്ലായിരുന്നുവെന്നത് ചില അന്തര്‍ധാരകളുടെ സാധ്യതയിലേക്കാണ് Read More …

മലചവിട്ടാന്‍ എത്തിയവര്‍ അഴിഞ്ഞാട്ടക്കാരികളെന്ന് പി.സി.ജോര്‍ജ്

കോട്ടയം: ശബരിമലയില്‍ കയറാനെത്തിയ യുവതികള്‍ അഴിഞ്ഞാട്ടക്കാരികളെന്ന് പി.സി ജോര്‍ജ് എം.എല്‍.എ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാഹുല്‍ ഈശ്വര്‍ ഒരു തെറ്റും ചെയ്തിട്ടില്ല. രാഹുലിനെ ജയില്‍ മോചിതനാക്കണം. മല കയറാനെത്തിയതിന് ചുംബന സമര നേതാവ് രഹ്ന ഫാത്തിമയ്ക്കെതിരെ കേസെടുക്കണം. അവരാണ് ഭക്തരുടെ മതവികാരം വൃണപ്പെടുത്തിയതെന്നും അദ്ദേഹം ആരോപിച്ചു. നിലയ്ക്കലും പമ്ബയിലും നടത്തിയ പൊലീസ് നരനായാട്ടിനെതിരെ ജുഡീഷ്യല്‍ അന്വേഷണം Read More …

ശബരിമലയില്‍ എത്തിയ യുവതികള്‍ക്ക് പൊലീസ് യൂണിഫോം നല്‍കിയ നടപടിയെ വിമര്‍ശിച്ച്‌ ബിജെപി

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തില്‍ പൊലീസിനെതിരെ ബിജെപി രംഗത്ത്. ശബരിമല കയറാന്‍ എത്തിയ യുവതികള്‍ക്ക് പൊലീസ് യൂണിഫോം നല്‍കിയ നടപടിയെയാണ് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ വിമര്‍ശിച്ചിരിക്കുന്നത്. യുവതികള്‍ക്ക് ഹെല്‍മറ്റും യൂണിഫോമും നല്‍കിയത് നിയമ ലംഘനമാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, മലകയറാനെത്തിയ യുവതികള്‍ മടങ്ങാന്‍ ഒരുങ്ങി. പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് എറണാകുളം സ്വദേശി കവിതയും, ആന്ധ്രാപ്രദേശ് Read More …

കള്ളും കഞ്ചാവും അടിക്കുന്ന ആര്‍.എസ.എസ് പ്രവര്‍ത്തകരാണ് പ്രതിഷേധം ഉയര്‍ത്തുന്നത്; മന്ത്രിസഭയില്‍ ഭിന്നത

ശബരിമലയില്‍ അക്രമം നടത്തുന്നത് കള്ളും കഞ്ചാവും ഉപയോഗിക്കുന്ന ആര്‍.എസ.എസ് പ്രവര്‍ത്തകരാണെന്നു മന്ത്രി ഇ. പി ജയരാജന്‍. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആക്ടിവിസ്റ്റുകളുടെ നിലപടുകളെ സംരക്ഷിക്കാന്‍ കൂട്ട് നില്‍ക്കില്ലെന്നും,വിശ്വാസികളെ സംരക്ഷിക്കുകയുംചെയ്യുമെന്നു പറഞ്ഞിരുന്നു. എന്നാല്‍ മന്ത്രി ഇ. പി ജയരാജന്‍ കോടതി വിധി നടപ്പാക്കുകയും അതിനുള്ള എല്ലാ സുരക്ഷയും ക്രമീകരിക്കുമെന്നും പ്രതികരിച്ചു. കടകംപള്ളിയുടെ അഭിപ്രായത്തെ അദ്ദേഹത്തോട് തന്നെ വ്യക്തമാക്കാനും Read More …