ശബരിമലയില്‍ കലാപമുണ്ടാക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് ദേവസ്വം മന്ത്രി

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബിജെപി തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സുപ്രീം കോടതി വിധി നടപ്പാക്കുകയെന്നത് എല്ലാ സംസ്ഥാന സര്‍ക്കാരുകളുടെയും കടമയാണ്. അതാണ് കേരളത്തില്‍ നടപ്പാക്കുന്നതെന്നും കടകംപള്ളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശബരിമലയില്‍ ആക്രമണത്തിന് ആഹ്വാനം ചെയ്യുന്ന ആര്‍എസ്‌എസ് നേതാവിന്റെ വാട്‌സ്‌ആപ്പ് ശബ്ദസന്ദേശവും മന്ത്രി പുറത്തുവിട്ടു. ഇരുമുടിക്കെട്ടുമേന്തി അയ്യപ്പന്മാരുടെ വേഷത്തില്‍ സന്നിധാനത്തേക്ക് Read More …

‘വിശ്വാസികളുടെ അഭിപ്രായം സുപ്രീംകോടതി പരിഗണിച്ചില്ല, വിധി അശാന്തിയുണ്ടാക്കി’; ശബരിമല വിഷയത്തില്‍ മലക്കം മറഞ്ഞ് ആര്‍എസ്‌എസ്

ശബരിമലയില്‍ പ്രായഭേദമില്ലാതെ സ്ത്രീപ്രവേശനം അനുവദിക്കണം എന്ന നിലപാടില്‍ മലക്കമറിഞ്ഞ് ആര്‍എസ്‌എസ്. വിശ്വാസികളുടെ അഭിപ്രായം പരിഗണിക്കാതെയാണ് ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി പറഞ്ഞതെന്ന് സംഘടനാ തലവന്‍ മോഹന്‍ ഭാഗവത് വ്യക്തമാക്കി. സമൂഹത്തില്‍ മാറ്റങ്ങളുണ്ടാക്കുന്നത് സമവായത്തിലൂടെയാകണം. ഇതിനായി കോടതി എല്ലാവരെയും വിശ്വാസത്തിലെടുക്കണം. വിഷയത്തില്‍ സ്ത്രീകളുടെ അഭിപ്രായം തേടണമായിരുന്നു. ഇതൊക്കെ ചെയ്തിട്ട് സമൂഹത്തില്‍ മാറ്റം വരുത്താന്‍ കോടതിക്ക് മുന്നോട്ട് പോകാമായിരുന്നുവെന്നും Read More …

പൊലീസ് സംരക്ഷണം നല്‍കിയാല്‍ മാത്രമേ കെഎസ്‌ആര്‍ടിസി സര്‍വീസ് നടത്തൂ;ഗതാഗതമന്ത്രി

പത്തനംതിട്ട: ശബരിമല വിഷയത്തില്‍ നടത്തുന്ന ഹര്‍ത്താലില്‍ പൊലീസ് സംരക്ഷണം നല്‍കിയാല്‍ മാത്രമേ ഇനി കെഎസ്‌ആര്‍ടിസി ബസ്സുകള്‍ സര്‍വീസ് നടത്തുകയുള്ളൂവെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. ഇന്നത്തെ ഹര്‍ത്താലില്‍ ഇതുവരെ 32 കെഎസ്‌ആര്‍ടിസി ബസ്സുകളാണ് തകര്‍ക്കപ്പെട്ടത്. ശബരിമലയില്‍ നട തുറന്നതോടെ യുവതികളെ പ്രവേശിപ്പിക്കാതിരിക്കാനായി രണ്ടാം ദിവസവും പ്രതിഷേധവുമായി അയ്യപ്പഭക്ത സംഘം നിലയുറപ്പിച്ചിരിക്കുകയാണ്. വ്യാപകമായ തോതില്‍ കെഎസ്‌ആര്‍ടിസി ബസുകള്‍ക്ക് Read More …

ശബരിമലയില്‍ അക്രമം നടത്തി അയ്യപ്പന്‍‌മാരുടെ തലയില്‍കെട്ടാനാണ് ആര്‍ എസ് എസിന്റെ ശ്രമം: കടകം‌പള്ളി

ശബരിമല: ശബരിമലയില്‍ പ്രതിഷേധങ്ങളുടെ പേരിലുള്ള അക്രമങ്ങള്‍ക്ക് പിന്നില്‍ ആര്‍ എസ് എസ് എന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകം‌പള്ളി സുരേന്ദ്രന്‍. അക്രമം നടത്താനായി അയ്യപ്പന്മാര്‍ എന്ന പേരില്‍ കേരളത്തിന് പുറത്തുനിന്നും ആര്‍ എസ് എസുകാരെ എത്തിച്ചിരിക്കുകയാണെന്നും കടകം‌പള്ളി പറഞ്ഞു. ശബരിമലയില്‍ അക്രമമുണ്ടാക്കി അത് അയ്യപ്പന്‍‌മാരുടെ തലയില്‍കെട്ടാനാണ് ആര്‍ എസ് എസ് ശ്രമിക്കുന്നത്. ശബരിമലയെ കലാപഭൂമിയാക്കാനുള്ള ശ്രമത്തില്‍ Read More …

ശബരിമലയുടെ സ്വീകാര്യത തകര്‍ത്ത് സവര്‍ണ ജാതി ഭ്രാന്തിന്റെ ആധിപത്യ കേന്ദ്രമാക്കാനാണ് ശ്രമമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമലയില്‍ സവര്‍ണ്ണ ജാതീയ ആധിപത്യം ഉറപ്പിച്ചെടുക്കലാണ് ആര്‍എസ്‌എസിന്റെ ലക്ഷ്യം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ വിഭാഗങ്ങള്‍ക്കുമിടയിലായി ഇന്ന് നിലനില്‍ക്കുന്ന ശബരിമലയുടെ സ്വീകാര്യത തകര്‍ത്ത് അതിനെ സവര്‍ണ ജാതി ഭ്രാന്തിന്റെ ആധിപത്യ കേന്ദ്രമാക്കി മാറ്റാനുള്ള നീക്കമാണ് നടക്കുന്നത്. വിശ്വാസികള്‍ ഇത് തിരിച്ചറിയണം എന്നും മുഖ്യമന്ത്രി പറഞ്ഞു. വിശ്വാസികളെത്തന്നെ ആക്രമിക്കുന്ന നിലയാണ് കണ്ടത്. ശബരിമല കലാപഭൂമിയാണെന്ന Read More …

ശബരിമലയില്‍ പോലീസിന്റെ ആത്മസംയമനം ഭീരുത്വമായി കാണരുത്;കോടിയേരി

തിരുവനന്തപുരം: ശബരിമലയില്‍ പോലീസിന്റെ ആത്മസംയമനം ഭീരുത്വമായി കാണരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംസ്ഥാനത്ത് നിലവില്‍ ബിജെപി- കോണ്‍ഗ്രസ് കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ഉള്ളതെന്നും കോടിയേരി പറഞ്ഞു. അതേസമയം, ഈ സീസണില്‍ ശബരിമലയില്‍ യുവതികള്‍ക്ക് സൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. പന്പയിലും നിലയ്ക്കലിലും ശുചിമുറിയും താമസ സൗകര്യവും ഏര്‍പ്പെടുത്തണമെന്ന് ദേവസ്വം മന്ത്രി നിര്‍ദേശിച്ചു.

മാലയിട്ടെത്തുന്ന യുവതികളെയെല്ലാം തടയുമെന്ന് കെ.സുരേന്ദ്രന്‍

നി​ല​യ്ക്ക​ല്‍​:​ ​ശ​ബ​രി​മ​ല​യി​ല്‍​ ​ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ള്‍​ ​ത​ക​ര്‍​ക്കാ​ന്‍​ ​സി.​പി.​എം​ ​നേ​തൃ​ത്വം​ ​ന​ല്‍​കു​ക​യാ​ണെ​ന്ന് ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​ജ​ന.​ ​സെ​ക്ര​ട്ട​റി​ ​കെ.​സു​രേ​ന്ദ്ര​ന്‍​ പ​റ​ഞ്ഞു.​ ​ശ​ബ​രി​മ​ല​യി​ലേ​ക്ക് ​നി​ര്‍​ബ​ന്ധി​ച്ച്‌ ​യു​വ​തി​ക​ളെ​ ​എ​ത്തി​ക്കി​ല്ലെ​ന്ന് ​പ​റ​ഞ്ഞ​ ​സി.​പി.​എം​ ​ദേ​വ​സ്വം​ ​മ​ന്ത്രി​ ​ക​ട​കം​പ​ള്ളി​ ​സു​രേ​ന്ദ്ര​നെ​ ​ഉ​പ​യോ​ഗി​ച്ച്‌ ​യു​വ​തി​ക​ളാ​യ​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​ ​ശ​ബ​രി​മ​ല​യി​ല്‍​ ​എ​ത്തി​ച്ചു.​ ​ഇ​തി​ന് ​വ​ലി​യ​ ​വി​ല​കൊ​ടു​ക്കേ​ണ്ടി​ ​വ​രും.​ ​ആ​ചാ​ര​ങ്ങ​ളും​ ​വി​ശ്വാ​സ​ങ്ങ​ളും​ ​ത​ക​ര്‍​ക്കാ​നു​ള്ള​ ​നീ​ക്ക​മാ​ണ് ​ഇ​തി​ന് ​പി​ന്നി​ല്‍.​ ​ . Read More …

ശബരിമല: തെരുവില്‍ ഇറങ്ങിയുള്ള സമരത്തെ പിന്തുണക്കില്ലെന്ന് എസ്‌എന്‍ഡിപി

ആലപ്പുഴ: ശബരിമല സ്ത്രീ പ്രവേശനത്തിനെതിരേ തെരുവില്‍ ഇറങ്ങിയുള്ള സമരത്തെ പിന്തുണക്കില്ലെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സമരത്തില്‍ പങ്കെടുക്കേണ്ടെന്ന തീരുമാനം ഭാരവാഹികളുടെ യോഗം അംഗീകരിച്ചതായും വെള്ളാപ്പള്ളി അറിയിച്ചു. ശബരിമല വിഷയത്തില്‍ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കാന്‍ എസ്‌എന്‍ഡിപിക്ക് താല്പര്യമില്ല. നാഥനില്ലാ സമരത്തിന് ആളെ കൂട്ടേണ്ട ആവശ്യം തങ്ങള്‍ക്കില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.