കന്യാസ്ത്രീയെ അപമാനിച്ചു; പിസി ജോര്‍ജ്ജ് എംഎല്‍എയ്‌ക്കെതിരെ കേസ്
കൊച്ചി: കന്യാസ്ത്രീയെ അപമാനിച്ച കുറ്റത്തിന് പിസി ജോര്‍ജ്ജ് എംഎല്‍എയ്‌ക്കെതിരെ കേസ്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ് എടുത്തിരിക്കുന്നത്. വാര്‍ത്താ സമ്മേളനത്തിനിടെയാണ് എംഎല്‍എ കന്യാസ്ത്രീയെ അപമാനിച്ചത്. ‘കാമഭ്രാന്തിളകിയ ആ കന്യാസ്ത്രീയെ’ വിശ്വസിക്കാന്‍ കൊള്ളില്ലെന്നാണ് പിസി ജോര്‍ജ്ജ് പറഞ്ഞിരുന്നത്. പതിമൂന്ന് തവണ ബലാത്സംഗം ചെയ്തപ്പോഴും മിണ്ടാതിരുന്ന കന്യാസ്ത്രീ പതിനാലാം തവണ അങ്ങിനെ ചെയ്തപ്പോഴാണോ പരാതി കൊടുക്കുന്നതെന്നും പി.സി ജോര്‍ജ്ജ് പരിഹസിച്ചിരുന്നു. Read More …
