ജലന്ധര്‍ ബിഷപ്പിനെതിരായ അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്ന് ഹൈക്കോടതി

കൊച്ചി: കന്യാസ്ത്രീയുടെ പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ നടക്കുന്ന അന്വേഷണത്തില്‍ ഹൈക്കോടതിക്ക് തൃപ്തി. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസ് സമര്‍പ്പിച്ച സത്യവാങ്മൂലം പരിശോധിച്ച ശേഷമാണ് ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തിയത്. കുറ്റസമ്മത മൊഴികൊണ്ട് മാത്രം ആരെയും അറസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്നും അതിന് തെളിവുകള്‍ ആവശ്യമാണെന്നും കേസ് പരിഗണിക്കുന്നതിനിടെ ഹൈക്കോടതി നിരീക്ഷിച്ചു. അന്വേഷണം നല്ല രീതിയില്‍ പുരോഗമിക്കുകയാണെന്ന് Read More …

ജലന്ധര്‍ ബിഷപ്പിനെതിരായ കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രോങ്കോ മുളയ്ക്കലിന് എതിരായ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. പൊലീസ് അന്വേഷണം പ്രഹസ്വനമെന്നാണ് ഹര്‍ജിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം, ജലന്ധര്‍ ബിഷപ്പ് സ്ഥാനമൊഴിയണമെന്ന് മുംബൈ അതിരൂപത വ്യക്തമാക്കി. നിഷ്പക്ഷ അന്വേഷണത്തിന് പദവിയില്‍ നിന്നും മാറി നില്‍ക്കുന്നതാണ് ഉചിതമെന്നും വിവാദം സഭയുടെ യശ്ശസിന് കളങ്കമുണ്ടാക്കിയെന്നും രൂപത പറഞ്ഞു. കേസില്‍ ജലന്ധര്‍ ബിഷപ്പ് Read More …

40,000 കോടിയുടെ നഷ്ടമെന്ന് മന്ത്രി ജയരാജന്‍, കേന്ദ്രത്തിനുള്ള നിവേദനം തയ്യാറായി

തിരുവനന്തപുരം: പ്രളയത്തില്‍ സംസ്ഥാനത്ത് 40,000 കോടിയുടെ നഷ്ടമാണ് ഉണ്ടായതെന്ന് മന്ത്രി ഇ.പി.ജയരാജന്‍ പറഞ്ഞു. പ്രളയക്കെടുതി സംബന്ധിച്ച്‌ കേന്ദ്രത്തിന് സമര്‍പ്പിക്കാനുള്ള നിവേദനം തയ്യാറായിട്ടുണ്ടെന്നും അത് നാളെ സമര്‍പ്പിക്കുമെന്നും മന്ത്രിസഭാ ഉപസമിതി യോഗത്തിന് ശേഷം ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്രത്തിന് സമര്‍പ്പിക്കാനുള്ള നിവേദനം തയ്യാറാക്കാന്‍ കഴിയാത്ത രീതിയില്‍ കേരളത്തില്‍ ഭരണസ്തംഭനം ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. Read More …

സരിതയെ കാണാനില്ലെന്ന് കേരളാ പോലീസ്

തിരുവനന്തപുരം: സരിത എസ് നായരെ കാണാനില്ലെന്ന് കേരളാ പോലീസ് കോടതിയില്‍ പറഞ്ഞു. കാറ്റാടിയന്ത്ര വിതരണാവകാശ കേസുമായി ബന്ധപ്പെട്ട് കേസിലെ ഒന്നാം പ്രതിയായ സരിതയോട് ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സരിത കോടതി നിര്‍ദേശം പാലിക്കാത്തതിനെ തുടര്‍ന്ന് വാറന്റ് പുറപ്പെടുവിച്ച്‌ സരിതയെ കോടതിയില്‍ ഹാജരാക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു. എന്നാല്‍ പൊലീസിന് സരിതയെ ഹാജരാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. Read More …

ഗതികെട്ട് പിസിയുടെ പിന്‍മാറ്റം; കന്യാസ്ത്രീക്കെതിരായ മോശം പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞു

പ്രതിഷേധങ്ങളില്‍ പതറി പിസി ജോര്‍ജ് കന്യാസ്ത്രീയ്ക്കെതിരെ ഉപയോഗിച്ച മോശം പദപ്രയോഗം പിന്‍വലിക്കുന്നുവെന്ന് പിസി ജോര്‍ജ് എംഎല്‍എ. ഒരു സ്ത്രീക്കെതിരെയും ഉപയോഗിക്കരുതാത്ത വാക്കുകളാണത് വികാരപരമായി പറഞ്ഞുപോയതാണെന്ന് പിസി ജോര്‍ജ്. വൈകാരികമായി പറഞ്ഞുപോയതാണ്. കേസില്‍ ബിഷപ്പിനെതിരെ തെളിവുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യണം. കന്യാസ്ത്രീക്കെതിരായ മറ്റ് ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും പിസി ജോര്‍ജ് പറഞ്ഞു. ജോര്‍ജിനെതിരെ കേസെടുക്കാന്‍ ഒരുങ്ങിയതോടെയാണ് പരാമര്‍ശം പിന്‍വലിച്ചത്. കോട്ടയത്തുവച്ചായിരുന്നു Read More …

കേന്ദ്രത്തിന് നിവേദനം നല്‍കാന്‍ പോലും കഴിയാത്ത വിധം ഭരണസ്തംഭനമെന്ന് ചെന്നിത്തല

തിരുവനന്തപുരം: പ്രളയം കഴിഞ്ഞ് ഒരു മാസത്തോളമായിട്ടും ഇത് സംബന്ധിച്ച്‌ കേന്ദ്ര സര്‍ക്കാരിന് നിവേദനം നല്‍കാന്‍ പോലും കഴിയാത്ത വിധത്തില്‍ സംസ്ഥാനത്ത് പൂര്‍ണ ഭരണസ്തംഭനമാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എന്നിട്ടും ഭരണ സ്തംഭനമില്ലെന്ന മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അവകാശവാദം വിചിത്രമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. സംസ്ഥാനത്തിന് കേന്ദ്രത്തില്‍ നിന്ന് നേരത്തെ പ്രഖ്യാപിച്ച 600 കോടിയല്ലാതെ ഒരു Read More …

ശമ്ബളം തരില്ലെന്ന് പറയാന്‍ ചമ്മലുണ്ടാകും; പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധത്തിനെതിരെ ധനമന്ത്രി

തിരുവനന്തപുരം: ദുരിതാശ്വാസനിധിയിലേക്ക് ഒരു മാസത്തെ ശമ്ബളം നല്‍കണമെന്ന് ഉത്തരവിനെതിരെ പ്രതിഷേധിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും പ്രതിപക്ഷ സംഘടനയ്ക്കുമെതിരെ ധനമന്ത്രി തോമസ് ഐസക്. ശമ്ബളം തരില്ലെന്ന് പറയാന്‍ ഇക്കൂട്ടര്‍ക്ക് ചമ്മലുണ്ടാകും. അതിന്റെ പേരില്‍ സമരവും പ്രതിഷേധവും ആവശ്യമുണ്ടോയെന്ന് ധനമന്ത്രി ചോദിച്ചു. സമരം ചെയ്യുന്നവര്‍ അടിസ്ഥനശമ്ബളം മാത്രം നല്‍കിയ 2002ലെ കാര്യം മറക്കരുതെന്നും തോമസ് ഐസക് പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു Read More …

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ പരാതി; നീതിയും അനീതിയും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നതെന്ന് വിഎം സുധീരന്‍

തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായി ലൈംഗിക അതിക്രമത്തിന് കന്യാസ്ത്രീ പരാതി നല്‍കിയ സംഭവത്തില്‍ നീതിയും അനീതിയും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. മനുഷ്യാവകാശ നിഷേധത്തിനെതിരായ പോരാട്ടമാണിത്. ആദ്യഘട്ടം അന്വേഷണം നല്ല രീതിയിലാണ് നടന്നത്. എന്നാല്‍ കുറ്റവാളി നിയമത്തിന്റെ അടുത്തേക്കെത്തിയപ്പോഴാണ് കേസ് അട്ടിമറിക്കാന്‍ നീക്കം തുടങ്ങിയത്. രാഷ്ട്രീയ ഇംഗിതത്തിന് വേണ്ടി Read More …