ഇതര സംസ്ഥാനത്തൊഴിലാളികള്‍ക്കും ആശ്വാസമെത്തിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം:  വെള്ളപ്പൊക്കം കാരണം ദുരിതം അനുഭവിക്കുന്ന ഇതര സംസ്ഥാനത്തൊഴിലാളികള്‍ക്കും ഭക്ഷണവും മറ്റു അത്യാവശ്യ സഹായങ്ങളും ലഭ്യമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. വെള്ളപ്പൊക്കബാധിത പ്രദേശങ്ങളില്‍ ആയിരക്കണക്കിന് ഇതര സംസ്ഥാനത്തൊഴിലാളികളുണ്ട്. താമസസ്ഥലമോ ഭക്ഷണമോ കിട്ടാതെ പലരും പ്രയാസപ്പെടുന്നുണ്ട്. ഈ സാഹചര്യത്തില്‍ അവര്‍ക്കും ആശ്വാസമെത്തിക്കണമെന്ന് ഞായറാഴ്ച വൈകീട്ട് ചേര്‍ന്ന അവലോകന യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. വെള്ളമിറങ്ങിവരുന്ന സാഹചര്യത്തില്‍ ഇഴജന്തുക്കളുടെ ശല്യം Read More …

പതിന്മടങ്ങ് സഹായം ലഭിക്കണം; കേരള പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് എ കെ ആന്റണി

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സഹായം അപര്യാപ്തമാണെന്ന് കോണ്‍ഗ്രസ്സ് വക്താവ് എ കെ ആന്റണി. കേരള പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും സഹായങ്ങള്‍ പതിന്മടങ്ങ് വര്‍ധിപ്പിക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു. പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാല്‍ കേരളത്തിന് ഇനിയും സഹായങ്ങള്‍ ലഭിക്കും. രക്ഷാപ്രവര്‍ത്തനങ്ങളില്‍ മാത്രമല്ല സംസ്ഥാനത്തിന്റെ പുനര്‍ നിര്‍മാണത്തിനും സൈന്യത്തിന്റെ സഹായം തേടണമെന്നും എ.കെ. Read More …

നാളെ മുതല്‍ മുഴുവന്‍ കെ.എസ്.ആര്‍.ടി.സി ബസുകളും ഓടിത്തുടങ്ങും

തിരുവനന്തപുരം : പ്രളയക്കെടുതിയില്‍ നിര്‍ത്തിവെച്ച കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് പുനരാരംഭിച്ചു. സംസ്ഥാനത്ത് ഉടനീളമുള്ള മുഴുവന്‍ കെ.എസ്.ആര്‍.ടി.സി ബസുകളും നാളെ മുതല്‍ ഓടിത്തുടങ്ങും. ആലുവ, പറവൂര്‍ മേഖലയില്‍ വെള്ളം ഇറങ്ങിയിതിനെ തുടര്‍ന്ന് ഇവിടെ പൂര്‍ണമായും ഗതാഗതം പുനഃരാരംഭിച്ചു. ആലുവ മാര്‍ത്താണ്ഡം പാലം വഴിയാണ് വാഹനങ്ങള്‍ തൃശൂരിലേക്ക് പോകുന്നത്. കെഎസ്‌ആര്‍ടിസി ബസുകളും സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. എറണാകുളം കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡില്‍നിന്നു Read More …

നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ ദുരന്തമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

കൊല്ലം: നൂറ്റാണ്ടില്‍ കണ്ട ഏറ്റവും വലിയ പ്രളയദുരന്തമാണ് കേരളം നേരിട്ടതെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. ദുരന്തത്തെ കേരളം ഒറ്റക്കെട്ടായി നേരിട്ടെന്നും മന്ത്രി പറഞ്ഞു. വീടുകള്‍ ശുചീകരിക്കാന്‍ ജനകീയ ദൗത്യം ഉണ്ടാകണം. ഇതിനായുള്ള തുക പ്ലാന്‍ ഫണ്ടില്‍ നിന്ന് വിനിയോഗിക്കാം. ശുചീകരണപ്രവര്‍ത്തനങ്ങളില്‍ ആരോഗ്യവകുപ്പും തദ്ദേശവകുപ്പും പ്രത്യേകം ശ്രദ്ധിക്കണം. കൂടുതല്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ താത്കാലികമായി നിയമിക്കും. Read More …

വിദേശത്ത് പോയത് ശരിയായില്ല ; കെ.രാജുവിനെതിരെ വിമര്‍ശനവുമായി കാനം

തിരുവനന്തപുരം : പ്രളയക്കെടുതിയില്‍ കേരളം വലയുന്നതിനിടെ ജര്‍മനിക്ക് പോയ സിപിഐയുടെ മുതിര്‍ന്ന നേതാവും മന്ത്രിയുമായ കെ.രാജുവിനെതിരെ വിമര്‍ശനവുമായി കാനം രാജേന്ദ്രന്‍. പ്രളയസമയത്ത് വിദേശത്ത് പോയത് ശരിയായ നടപടിയല്ലെന്ന് കാനം വിമര്‍ശിച്ചു. അതേസമയം വിഷയത്തില്‍ രാജുവിനോട് കേന്ദ്രനേതൃത്വം വിശദീകരണം തേടിയേക്കും. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ നേരത്തെ തന്നെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. സാധാരണഗതിയില്‍ മന്ത്രിമാര്‍ വിദേശയാത്ര നടത്തിയാല്‍ മുഖ്യമന്ത്രിയെ അറിയിക്കുമെന്നും, Read More …

പ്രളയക്കെടുതി; സ്‌കൂളുകള്‍ വഴി നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: പ്രളയക്കെടുതിയെ തുടര്‍ന്ന് നഷ്ടപ്പെട്ട എസ്‌എസ്‌എല്‍സി സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ളവ സ്‌കൂളുകള്‍ വഴി നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. ഇതിനു വേണ്ടി സ്‌കൂളുകളില്‍ രജിസ്‌ട്രേഷന്‍ സൗകര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. വെള്ളപ്പൊക്കത്തില്‍ പുസ്തകങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഉടന്‍ പുസ്തകങ്ങള്‍ നല്‍കുമെന്നും പുസ്തകങ്ങള്‍ അച്ചടിക്കാന്‍ നിര്‍ദേശം നല്‍കിയെന്നും മന്ത്രി അറിയിച്ചു. പ്രളയം മൂലം പരീക്ഷ എഴുതാന്‍ പറ്റാത്തവര്‍ക്ക് അവസരം നല്‍കും. Read More …

സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം , സൂക്ഷ്മമായ പരിശോധനകള്‍ക്ക് ശേഷം : ഇ ചന്ദ്രശേഖരന്‍

തിരുവനന്തപുരം :കേരളത്തിലെ പ്രളയ ദുരിത ബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ലഭ്യമാക്കുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍. അതേസമയം, സൂക്ഷമമായ പരിശോധനകള്‍ക്ക് ശേഷമായിരിക്കും സഹായം നല്‍കുക എന്നും മന്ത്രി അറിയിച്ചു. റവന്യു ഡിപ്പാര്‍ട്ട്‌മെന്റ് സൂക്ഷമമായ പരിശോധനകള്‍ക്ക് ശേഷം നഷ്ടപരിഹാരം ലഭ്യമാക്കും. കൃത്യമായ കണക്കുകള്‍ ഇപ്പോള്‍ തിട്ടപ്പെടുത്തുക എളുപ്പമല്ല. സര്‍ക്കാരിന്റെ മുന്നിലുള്ള ഏറ്റവും വലിയ പ്രവര്‍ത്തനം ജീവന്‍ രക്ഷാപ്രവര്‍ത്തനമായിരുന്നു. Read More …

രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തില്‍; സംസ്ഥാനത്ത് 3734 ക്യാംപുകളിലായി എട്ടരലക്ഷം പേര്‍

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ സംസ്ഥാനത്ത് 3734 ക്യാംപുകളില്‍ എട്ടരലക്ഷം പേരുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരിതാശ്വാസ ക്യാംപുകള്‍ നല്ല രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ നേതൃത്വം വഹിച്ചാണ് പ്രവര്‍ത്തനം നടക്കുന്നത്. ദുരന്തഘട്ടത്തില്‍ പ്രഥമപരിഗണന നല്‍കിയത് ജീവന്‍ രക്ഷിക്കുന്നതിനായിരുന്നു. അത് ലക്ഷ്യം കണ്ടനിലയാണ്. ഇനിയുളലത് ജനങ്ങളെ സാധാരണജീവതിത്തിലേക്ക് തിരിച്ചുകൊണ്ടുവരിക എന്നതാണ്. അതാണ് അടുത്തഘട്ടത്തില്‍ ഊന്നല്‍നല്‍കുകയെന്നും ആരെങ്കിലും ഏതെങ്കിലും പ്രദേശത്ത് Read More …