പൗരത്വ രജിസ്റ്റര്‍; ഉള്‍പ്പെടാത്തവര്‍ക്കെതിരെ ഉടന്‍ നടപടിയില്ലെന്ന് രാജ്‌നാഥ് സിംഗ്

ന്യൂഡല്‍ഹി: അസമില്‍ ദേശീയ പൗരത്വ രജിസ്റ്ററിന്റെ കരട് പട്ടിക പുറത്തിറങ്ങിയതിനു പിന്നാലെ, പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്കെതിരെ ഉടന്‍ തന്നെ നടപടിയെടുക്കില്ലെന്ന് വ്യക്തമാക്കി ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. 40 ലക്ഷം ആളുകളാണ് പട്ടികയില്‍ ഉള്‍പ്പെടാത്തത്. 1951 നു ശേഷം ആദ്യമായി പരിഷ്‌ക്കരിച്ച NRC യുടെ കരട് പട്ടികയിലാണ് ഇത്രയധികം ആളുകള്‍ ഉള്‍പ്പെടാത്തത്. അസമില്‍ ആകെയുള്ള 3.29 കോടി ജനങ്ങളില്‍ Read More …

സര്‍ക്കാര്‍ രാഷ്ട്രീയ കൊലകള്‍ക്ക് വളം വയ്ക്കുന്നു: ചെന്നിത്തല

തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് അനിയന്ത്രിതമായി പരോള്‍ അനുവദിക്കുന്ന സര്‍ക്കാര്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് വളം വയ്ക്കുകയാണ് ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എല്ലാ ചട്ടങ്ങളും സാമാന്യ നീതിയും കാറ്റില്‍ പറത്തിയാണ് ടി.പിയുടെ ഘാതകര്‍ക്ക് സര്‍ക്കാര്‍ സൗജന്യങ്ങള്‍ നല്‍കുന്നത്. ജീവപര്യന്തം തടവ് ശിക്ഷയക്ക് വിധിക്കപ്പെട്ട ടി.പി.കുഞ്ഞനന്തന് ഇതിനകം ഒരു വര്‍ഷത്തോളം പരോള്‍ കിട്ടി. മറ്റു Read More …

ഓരോ ഫയലുകളും ഓരോ ജീവിതങ്ങളാണ് ; ഉദ്യോഗസ്ഥര്‍ അത് മറക്കരുതെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: ഓരോ ഫയലും ഓരോ ജീവിതങ്ങളാണെന്നും മുന്നിലെത്തുന്ന ഓരോ അപേക്ഷകനെയും മനുഷ്യത്വപരമായി സമീപിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പരാതികളെ സംബന്ധിച്ച കൃത്യമായ മറുപടി അപേക്ഷകന് നല്‍കണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. ആലുവ സപ്ലൈ ഓഫീസില്‍ വയോധികന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ സൂചിപ്പിച്ചായിരുന്നു മുഖ്യമന്ത്രിയുടെ ഈ നിര്‍ദ്ദേശം. ഫെയ്‌സ് ബുക്കിന്റെ പൂര്‍ണ രൂപം ഓരോ ഫയലും ഓരോ Read More …

വ്യവസായികള്‍ക്കൊപ്പം നില്‍ക്കാന്‍ ഭയക്കുന്നില്ല: മോദി

ലക്‌നൗ: വജ്ര വ്യാപാരികളായ നീരവ് മോദി,​ അമ്മാവന്‍ മെഹുല്‍ ചോക്സി എന്നിവരുമായുള്ള അടുപ്പത്തെ ചൊല്ലി തന്റെ പ്രതിക്കൂട്ടിലാക്കുന്ന പ്രതിപക്ഷത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. വ്യവസായികള്‍ രാജ്യത്തിന്റെ വികസനത്തില്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നതെന്നും അതിനാല്‍ തന്നെ അവര്‍ക്കൊപ്പം നില്‍ക്കാന്‍ തനിക്ക് യാതൊരു ഭയവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശില്‍ 81 പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു കൊണ്ട് Read More …

ലാവ്‌ലിന്‍ കേസ് ;സത്യവാങ്മൂലം പിണറായിക്ക് കനത്ത തിരിച്ചടിയായി എം എം ഹസന്‍

തിരുവനന്തപുരം: ലാവ്‌ലിന്‍ അഴിമതിക്കേസില്‍ സി.ബി.ഐ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പിണറായിക്ക് കനത്ത തിരിച്ചടിയാണെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ എം എം ഹസന്‍ പറഞ്ഞു. കോണ്‍ഗ്രസും യു.ഡി.എഫും സ്വീകരിച്ച നിലപാടിനെ സാധൂകരിക്കുന്നതാണ് സി.ബി.ഐയുടെ കണ്ടെത്തലെന്നും അദ്ദേഹം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. സി.എ.ജി റിപ്പോര്‍ട്ടിലും സി.ബി.ഐയുടെ കുറ്റപത്രത്തിലും പിണറായി വിജയന്റെ പങ്ക് അടിവരയിട്ടു വ്യക്തമാക്കിയിട്ടുണ്ട്. കുറ്റപത്രത്തില്‍ പിണറായി വിജയന്‍ ഒന്‍പതാം Read More …

ലാവലിന്‍ കുത്തിപ്പൊക്കുന്നത് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടെന്ന് കോടിയേരി

കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് ലാവലിന്‍ കേസ് കുത്തിപ്പൊക്കാന്‍ ശ്രമം നടക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസും ബിജെപിയുമാണ് ഇതിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ പിണറായി വിജയന്‍ കുറ്റക്കാരനല്ല. ഹൈക്കോടതിയില്‍ കേസ് തെളിയിച്ചതുപോലെ സുപ്രീം കോടതിയിലും സത്യം തെളിയിക്കുമെന്നും കോടിയേരി പറഞ്ഞു. പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ വിചാരണ ചെയ്യണമെന്ന ആവശ്യവുമായാണ് കഴിഞ്ഞ Read More …

അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയിലെ മുഴുവന്‍ ആനുകൂല്യങ്ങളും വര്‍ധിപ്പിക്കും: മന്ത്രി ടി പി രാമകൃഷ‌്ണന്‍

കണ്ണൂര്‍:  അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയിലെ മുഴുവന്‍ ആനുകൂല്യങ്ങളും വര്‍ധിപ്പിക്കുമെന്ന‌് തൊഴില്‍ മന്ത്രി ടി പി രാമകൃഷ‌്ണന്‍ പറഞ്ഞു. സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ പുതുതായി ഉള്‍പ്പെടുത്തിയ വിഭാഗങ്ങളുടെ സംസ്ഥാനതല അംഗത്വവിതരണം ഉദ‌്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ക്ഷേമപദ്ധതിയില്‍ അടച്ച മുഴുവന്‍ തുകയും പിരിഞ്ഞു പോകുന്ന സമയത്ത‌് തൊഴിലാളികള്‍ക്ക‌് ലഭ്യമാകുന്ന വിധത്തില്‍ പദ്ധതി ഭേദഗതി Read More …

ട്രാന്‍സ്‌ജെന്‍ഡറുകളെയും ലൈംഗിക തൊഴിലാളികളെയും പരിഹസിച്ച്‌ മേനകാഗാന്ധി

ന്യൂഡല്‍ഹി: ട്രാന്‍സ്‌ജെന്‍ഡറുകളെയും ലൈംഗികത്തൊഴിലാളികളെയും പരിഹസിച്ച മേനകാഗാന്ധിയുടെ നടപടി വിവാദത്തില്‍. മനുഷ്യകടത്തുമായി ബന്ധപ്പെട്ട ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കവെയാണ് ട്രാന്‍സ്‌ജെന്‍ഡറുകളെയും ലൈംഗിക തൊഴിലാളികളെയും മേനകാഗാന്ധി പരിഹസിച്ച്‌ സംസാരിച്ചത്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തെ ‘അദര്‍ പീപ്പിള്‍’ എന്നാണ് മേനകാ ഗാന്ധി വിശേഷിപ്പിച്ചത്. അടക്കിപ്പിടിച്ച ചിരിയോടെയാണ് ലൈംഗിക തൊഴിലാളികളെപറ്റി മേനകാ ഗാന്ധി സംസാരിച്ചത്. എന്നാല്‍ സംഭവത്തെ തുടര്‍ന്ന് വനിതാ ശിശുക്ഷേമ വകുപ്പ് കൈകാര്യം Read More …