Category: Featured
സ്വര്‍ണവിലയില്‍ കുതിപ്പ്: പവന് 22,920രൂപയായി
കൊച്ചി: അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം രൂക്ഷമാകുമെന്ന ആശങ്ക പടരുമ്‌ബോള്‍ സ്വര്‍ണവില കുതിച്ചുയരുന്നു. കേരളത്തില്‍ പവന്‍വില 80 രൂപയുടെ വര്‍ധനയുമായി ചൊവാഴ്ച 22,920 രൂപയിലെത്തി. 2865 രൂപയാണ് ഗ്രാമിന്. ഒരാഴ്ചക്കിടെ, 480 രൂപയാണ് കൂടിയത്. 2016 നവംബറില്‍ രാജ്യത്ത് നോട്ടുനിരോധനം നിലവില്‍ വന്ന ശേഷം താഴേക്കു പോയ സ്വര്‍ണവില ആദ്യമായാണ് ഇപ്പോഴത്തെ നിലവാരത്തിലേക്ക് തിരിച്ചുകയറുന്നത്. Read More …
അനധികൃത സ്വത്ത് സമ്പാദന കേസ്; കെ.ബാബുവിനെതിരെ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു
ബി.ജെ.പിക്കെതിരെ നിര്‍ണായക നീക്കവുമായി മമത ഡല്‍ഹിയില്‍
ന്യുഡല്‍ഹി: ബി.ജെ.പി സര്‍ക്കാരിനെതിരെ നിര്‍ണായക നീക്കവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഡല്‍ഹിയില്‍ എത്തി. പ്രതിപക്ഷ നേതാക്കളുമായി മമത സുപ്രധാന കൂടിക്കാഴ്ചകളും നിശ്ചയിച്ചിട്ടുണ്ട്. ഇന്നലെ രാത്രി ഡല്‍ഹിയില്‍ എത്തിയ മമത, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, എന്‍.സി.പി നേതാവ് ശരത് പവാറുമായി കൂടിക്കാഴ്ച നടത്തും. പവാര്‍ നടത്തുന്ന അത്താഴവിരുന്നില്‍ 11 പ്രതിപക്ഷ കക്ഷികളുടെ നേതാക്കള്‍ Read More …
വയല്‍ക്കിളികളെ ഓടിക്കാനല്ല മുഖ്യമന്ത്രി ഡല്‍ഹിയില്‍ പോയത്: ജി. സുധാകരന്‍
തിരുവനന്തപുരം: കീഴാറ്റൂരിലെ വയല്‍ക്കിളികളെ ഓടിക്കാനല്ല മുഖ്യമന്ത്രി ഡല്‍ഹിയില്‍ പോയിരിക്കുന്നതെന്ന് മന്ത്രി ജി. സുധാകരന്‍. സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുന്നതിനാണ് മുഖ്യമന്ത്രി ഡല്‍ഹിയില്‍ പോകുന്നത്. ഡല്‍ഹിയില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ മുഖ്യമന്ത്രി കാണുന്നുണ്ട്. ഡല്‍ഹി യാത്രയില്‍ മുഖ്യമന്ത്രി എപ്പോഴും കേന്ദ്രമന്ത്രിമാരെ കാണാറുണ്ടെന്നും അത്തരം കൂടിക്കാഴ്ച മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ സംസാരിക്കവെയാണ് മന്ത്രി സുധാകരന്‍ ഇക്കാര്യം വ്യക്തമാക്കിയത്. Read More …
കീഴാറ്റൂരില്‍ എലിവേറ്റഡ് ഹൈവേയുടെ സാധ്യത; മുഖ്യമന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തും
തിരുവനന്തപുരം: കണ്ണൂര്‍ കീഴാറ്റൂരിലെ പ്രശ്‌നം പരിഹരിക്കുന്നതിനായി കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചചെയ്യാനൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയന്‍. കീഴാറ്റൂരില്‍ എലിവേറ്റഡ് ഹൈവേ നിര്‍മിക്കാനുള്ള സാധ്യതയാണ് സംസ്ഥാന സര്‍ക്കാര്‍ തേടുന്നത്. ഇതിനായി മുഖ്യമന്ത്രി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായി പിണറായി വിജയന്‍ ചര്‍ച്ച നടത്തും. ബുധനാഴ്ച ഡല്‍ഹിയിലെത്തുന്ന മുഖ്യമന്ത്രി ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. കീഴാറ്റൂരില്‍ എലിവേറ്റഡ് ഹൈവേ നിര്‍മ്മിക്കാനുള്ള Read More …
ബൈപാസ് വേണം; വയല്‍ക്കിളി സമരത്തെ പിന്തുണച്ച പി.സി ജോര്‍ജ് നിയമസഭയില്‍ നിലപാട് മാറ്റി
തിരുവനന്തപുരം: വയല്‍കിളികളുടെ ബൈപാസ് വിരുദ്ധ സമരത്തെ പിന്തുണച്ച് ഇന്നലെ കീഴാറ്റൂരില്‍ എത്തിയ പി.സി ജോര്‍ജ് എം.എല്‍.എ നിയമസഭയില്‍ എത്തിയപ്പോള്‍ നിലപാട് മാറ്റി. വികസന വിഷയമായ റോഡ് നിര്‍മ്മാണത്തിനെതിരെ സമരം ചെയ്യുന്നത് ശരിയല്ല. കീഴാറ്റൂരിലെ യഥാര്‍ത്ഥ വിഷയം ബൈപ്പാസല്ല. ആ പ്രദേശം രണ്ടായി പകുത്തു പോകുന്നതാണെന്നും പി.സി ജോര്‍ജ് പറഞ്ഞു. ഏത് റോഡ് നിര്‍മ്മാണത്തിനെതിരെയും സമരം ചെയ്യുന്നത് Read More …
വാഗ്ദാനം ചെയ്ത പണം ലഭിച്ചില്ലെന്നാരോപിച്ച് കെജ്‌രിവാളിന്റെ റാലിക്ക് എത്തിയ തൊഴിലാളികള്‍ രംഗത്ത്
ഹിസാര്‍: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ഗുരുതര ആരോപണവുമായി ഹരിയാനയിലെ തൊഴിലാളികള്‍ രംഗത്ത്. ഹരിയാനയിലെ ഹിസാറില്‍ നടന്ന റാലിയെ ചൊല്ലിയാണ് ഇപ്പോള്‍ പ്രശ്‌നങ്ങളുണ്ടായിരിക്കുന്നത്. കെജ്‌രിവാളിന്റെ റാലിയില്‍ എത്തിയവര്‍ പണം വാങ്ങിവന്നവരാണെന്നാണ് ആരോപണം. എന്നാല്‍ തങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത പണം ലഭിച്ചില്ലെന്നാണ് തൊഴിലാളികള്‍ ഉന്നയിക്കുന്നത്. ഇതോടെ കഴിഞ്ഞ ദിവസം എഎപി നടത്തിയ റാലി സംശയത്തിന്റെ നിഴലിലായിരിക്കുകയാണ്. ഹരിയാനയില്‍ Read More …
