നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങളില്‍ കൃത്രിമം നടത്താന്‍ സാധ്യതയെന്ന് ദിലീപ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വിഡിയോ ദൃശ്യങ്ങളില്‍ കൃത്രിമം നടത്താന്‍ സാധ്യതയുണ്ടെന്ന് ദിലീപ് ഹൈകോടതിയില്‍. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹരജി പരിഗണിക്കവെയാണ് പ്രതിഭാഗം ദൃശ്യങ്ങളില്‍ കൃത്രിമത്വമുണ്ടെന്ന വാദം ഉയര്‍ത്തിയത്. വിഡിയോ ദൃശ്യങ്ങള്‍ അടങ്ങിയ സിഡി സീല്‍ ചെയ്ത കവറില്‍ അല്ല പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചതെന്ന് ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചു. പൊലീസിന്റ കയ്യില്‍ സിഡിയുടെ ആവശ്യത്തിലധികം കോപ്പികള്‍ Read More …

അംഗീകാരം ഇല്ലാത്ത സ്‌കൂളുകള്‍ തത്കാലം പൂട്ടില്ലെന്ന് സര്‍ക്കാര്‍

കൊച്ചി: അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ അടുത്ത അധ്യയനവര്‍ഷം തത്കാലം അടച്ചുപൂട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് നടപ്പാക്കില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. ന്യൂനപക്ഷവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചിരിക്കുന്നത്. 1500 സ്‌കൂളുകള്‍ അടച്ചുപൂട്ടാനാണ് നേരത്തെ നോട്ടീസ് നല്കിയിരുന്നത്. ഇതിനെതിരെ ന്യൂനപക്ഷവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കോടതിയെ സമീപിക്കുകയായിരുന്നു. മൂന്നുവര്‍ഷത്തെ സാവകാശം തങ്ങള്‍ക്ക് നല്കണമെന്നാണ് സ്ഥാപനങ്ങളുടെ ആവശ്യം. Read More …

കൊച്ചി: സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ അടച്ച് പൂട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സ്‌കൂളുകള്‍ പൂട്ടുന്നതിനായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നല്‍കിയ ഉത്തരവ് നടപ്പാക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സ്‌കൂളുകള്‍ പൂട്ടുന്നതിനെതിരെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. തുടര്‍ന്ന് ഇനി ഒരു ഉത്തരവ് ഉണ്ടാവുന്നത് വരെ സ്‌കൂളുകള്‍ പൂട്ടരുതെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. Read More …

സംസ്ഥാനത്ത് ടോള്‍ പിരിവ് നിര്‍ത്തലാക്കല്‍ സര്‍ക്കാര്‍ പരിഗണനയില്‍: ജി.സുധാകരന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുമരാമത്തു വകുപ്പിന്റെ കീഴിലുള്ള ടോള്‍ പിരിവ് നിര്‍ത്തലാക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലെന്ന് മന്ത്രി ജി.സുധാകരന്‍. ഈ സര്‍ക്കാരിന്റെ കാലത്തു കാലാവധി കഴിഞ്ഞ പാതകള്‍ക്കു ടോള്‍ പിരിവ് നീട്ടിനല്‍കിയിട്ടില്ല. ദേശീയപാതകളില്‍ 100 കോടി രൂപയിലധികം ചെലവില്‍ വികസനപ്രവര്‍ത്തനം നടത്തുമ്‌ബോള്‍ യൂസര്‍ഫീ ബാധകമാണ്. കേന്ദ്രമന്ത്രാലയത്തിന്റെ ടോള്‍ ആക്ട് പ്രകാരമാണ് യൂസര്‍ഫീ വാങ്ങുന്നതെന്നും മന്ത്രി വ്യക്തമാക്കി. നിലവില്‍ Read More …

മഞ്ജുവും ശ്രീകുമാറും രമ്യയും ലാലും ചേര്‍ന്ന് ദിലീപിനെ കുടുക്കാന്‍ ശ്രമിച്ചു: മാര്‍ട്ടിന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലുമായി കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍. മഞ്ജുവാര്യര്‍, സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍, നടി രമ്യാ നമ്പീശന്‍, നടനും സംവിധായകനുമായ ലാല്‍ എന്നിവരാണ് ദിലീപിനെ കുടുക്കിയതെന്നാണ് മാര്‍ട്ടിന്റെ വെളിപ്പെടുത്തല്‍. വിചാരണയുടെ ഭാഗമായി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു മാര്‍ട്ടിന്റെ പ്രതികരണം. ദിലീപിനെ കുടുക്കാനായി മഞ്ജുവും ശ്രീകുമാര്‍ മേനോനും ലാലും Read More …

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി : കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. ദേശീയപാത വികസനം, ജലഗതാഗതം മെച്ചപ്പെടുത്തല്‍ എന്നിവ കൂടാതെ കീഴാറ്റൂരില്‍ എലിവേറ്റഡ് ഹൈവേ നിര്‍മ്മിക്കുന്നത് അടക്കം ചര്‍ച്ചയായതായാണ് സൂചന. എന്നാല്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇക്കാര്യത്തില്‍ പ്രതികരണത്തിന് മുഖ്യമന്ത്രി തയ്യാറായില്ല. കൂടിക്കാഴ്ച സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും തയ്യാറായില്ല. വിശദാംശങ്ങള്‍ മുഖ്യമന്ത്രി Read More …

പലിശ നിരക്ക് പരിഷ്‌കരണവുമായി വീണ്ടും എസ്ബിഐ

ന്യൂഡല്‍ഹി: പലിശ നിരക്ക് പരിഷ്‌കരണവുമായി വീണ്ടും എസ്ബിഐ. രണ്ടുവര്‍ഷ കാലാവധിക്കുമുകളിലുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് പരിഷ്‌കരിച്ചത്. രണ്ടുമുതല്‍ മൂന്നുവര്‍ഷം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ 6.50 ശതമാനത്തില്‍നിന്ന് 6.60 ശതമാനമായി വര്‍ധിപ്പിച്ചു. മൂന്നുമുതല്‍ അഞ്ചുവര്‍ഷം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ 6.50 ശതമാനത്തില്‍നിന്ന് 6.70 ശതമാനമായും അഞ്ചുമുതല്‍ പത്തുവര്‍ഷം വരെയുള്ള നിക്ഷേപങ്ങളുടെ നിരക്ക് 6.50 ശതമാനത്തില്‍ നിന്ന് 6.75 Read More …

മുഖ്യമന്ത്രിയെ കാണാനില്ല! നിയമ സഭയില്‍ പ്രതിപക്ഷ ബഹളം

തിരുവനന്തപുരം: മൂന്ന് ദിവസമായി മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയിലില്ല. നിയമസഭയില്‍ മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തെ ചോദ്യം ചെയ്ത് പ്രതിപക്ഷം. മുഖ്യമന്ത്രി എവിടെയെന്ന് ചോദിച്ചാണ് പ്രതിപക്ഷം നിയമസഭയില്‍ ബഹളം വെച്ചത്. സി.പി.എം യോഗങ്ങള്‍ക്കുള്ള പ്രധാന്യം നിയമസഭാ സമ്മേളനത്തില്ലേയെന്നും ആഭ്യന്തര വകുപ്പിനെ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ മുഖ്യമന്ത്രി എവിടെയെന്നും മുരളീധരന്‍ സഭയില്‍ ചോദിച്ചു. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന Read More …