സംസ്ഥാനത്തെ പൊലീസ് അതിക്രമം ; നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന പൊലീസ് അതിക്രമങ്ങളും ക്രമസമാധാന പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. എന്നാല്‍ സംസ്ഥാനത്തെ ക്രമസമാധാനനില ഭദ്രമാണെന്ന് മന്ത്രി എ.കെ. ബാലന്‍ സഭയില്‍ പറഞ്ഞു. പൊലീസ് ഉള്‍പ്പെട്ട ഒറ്റപ്പെട്ട അക്രമ സംഭവങ്ങളില്‍ ശക്തമായ നടപടിയുണ്ടാകും. കുറ്റക്കാര്‍ക്കെതിരേ മാതൃകാപരമായ നടപടി സ്വീകരിക്കുമെന്നും ആലപ്പുഴയിലും മലപ്പുറത്തുമുണ്ടായ പൊലീസ് അതിക്രമങ്ങളില്‍ നടപടിയെടുത്തുവെന്നും Read More …

കീഴാറ്റൂരില്‍ സമരം ചെയ്യുന്നവരോട് സിപിഎം മര്യാദകാട്ടണമെന്ന് പി.സി.ജോര്‍ജ്

കോഴിക്കോട് : കീഴാറ്റൂരില്‍ വയല്‍ നികത്തലിനെതിരെ സമരം ചെയ്യുന്നവരോട് സിപിഎം മര്യാദകാട്ടണമെന്ന് പി.സി.ജോര്‍ജ് എംഎല്‍എ. വയല്‍ക്കിളികളെ അടിച്ചൊതുക്കാമെന്ന് കരുതരുത്. രാഷ്ട്രീയലാഭത്തിനല്ല മനുഷ്യനന്മയ്ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്നും ജോര്‍ജ് പറഞ്ഞു. വയല്‍ക്കിളികളും സര്‍ക്കാരും ചര്‍ച്ചയിലൂടെ പ്രശ്‌നപരിഹാരമുണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് ഗുണ്ടാവിളയാട്ടം തടയാന്‍ കര്‍ശന നടപടികളുമായി യോഗി ആദിത്യനാഥ്

ലക്നൗ: ഗുണ്ടകളുടെ വിളയാട്ടത്തിന് അറുതിവരുത്താന്‍ പൊലീസ് കടുത്ത നടപടികളിലേക്ക് നീങ്ങിയതോടെ കഴിഞ്ഞ 24 മണിക്കൂറിനകം യുപിയില്‍ അരങ്ങേറിയത് ആറ് ഏറ്റുമുട്ടലുകള്‍. ഇതില്‍ രണ്ട് കൊടുംകുറ്റവാളികള്‍ രണ്ടിടത്ത് പൊലീസുമായി ഉണ്ടായ വെടിവയ്പില്‍ കൊല്ലപ്പെട്ടു. ഡല്‍ഹിയുടെ അടുത്ത പ്രദേശമായ നോയ്ഡയിലും സഹാരണ്‍പുരിലും ഉണ്ടായ ഏറ്റുമുട്ടലിലാണ് രണ്ടുപേരെ പൊലീസ് വെടിവച്ചിട്ടത്. വിവിധ കുറ്റകൃത്യങ്ങളില്‍ പങ്കാളികളായ അഞ്ചുപേര്‍ക്ക് ഈ ഏറ്റുമുട്ടലുകളില്‍ പരിക്കേറ്റിട്ടുണ്ട്. യുപിയില്‍ Read More …

‘ബൈപാസ് വേണ്ട’; ബിജെപിയും കീഴാറ്റൂരിലേക്ക്

കണ്ണൂര്‍: കീഴാറ്റൂരിലെ ബൈപാസ് പദ്ധതി ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നാവശ്യപ്പെട്ട് ബിജെപിയും രംഗത്ത്. ഈ ആവശ്യം ഉന്നയിച്ച്‌ ഏപ്രില്‍ മൂന്നിന് കീഴാറ്റൂരില്‍ നിന്നും കണ്ണൂരിലേക്ക് ബിജെപി മാര്‍ച്ച്‌ നടത്തുമെന്ന് ബിജെപി സംസ്ഥാന നേതൃത്വം അറിയിച്ചു. ആയിരക്കണക്കിന് ബിജെപി പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന മാര്‍ച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും. ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് Read More …

സിപിഎം പ്രയോഗിക്കുന്നത് ഫ്യൂഡല്‍ മാടമ്ബിമാരുടെ തന്ത്രങ്ങള്‍; വി. എം സുധീരന്‍

കോഴിക്കോട്: സിപിഎം പ്രയോഗിക്കുന്നത് പഴയ കമ്മ്യൂണിസ്റ്റ് സമരങ്ങള്‍ അടിച്ചമര്‍ത്തിയ ഫ്യൂഡല്‍ മാടമ്ബിമാരുടെ തന്ത്രങ്ങളാണെന്ന്‍ മുന്‍ കെ.പി.സി.സി അദ്ധ്യക്ഷന്‍ വി. എം സുധീരന്‍. ദേശീയപാത ബൈപ്പാസിനെതിരെ കണ്ണൂര്‍ കീഴാറ്റൂരില്‍ വയല്‍ക്കിളികള്‍ നടത്തുന്ന സമരത്തിനെതിരെ സിപിഎമ്മിന്റെ നിലപാടിനെ ചോദ്യം ചെയ്താണ് സുധീരന്‍ രംഗത്തെത്തിയിരിക്കുന്നത്. കീഴാറ്റൂരില്‍ ബദല്‍ മാര്‍ഗ്ഗങ്ങള്‍ തേടണമെന്നും വയല്‍ക്കിളികളുമായി സമവായ ചര്‍ച്ചകള്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം Read More …

കര്‍ണാടകയില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം ലഭിക്കും; സ്വന്തം സര്‍വേ ഫലത്തില്‍ ഞെട്ടി ബിജെപി

ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയ സാധ്യതയെന്ന് ബിജെപി നടത്തിയ ആഭ്യന്തര സര്‍വേയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍. 224 അംഗ സഭയില്‍ 100 സീറ്റുകളില്‍ കോണ്‍ഗ്രസിന് വ്യക്തമായ മുന്‍തൂക്കം ലഭിക്കുമെന്നാണ് ബിജെപിയുടെ ആഭ്യന്തര സര്‍വേ കണ്ടെത്തിയിരിക്കുന്നത്. ഡെക്കാണ്‍ ക്രോണിക്കലാണ് ഇത് സംബന്ധിച്ച്‌ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്തെ പ്രബല വിഭാഗമായ ലിംഗായത്തുകളെ പ്രത്യേക മതമായി പ്രഖ്യാപിച്ച Read More …

ചെങ്ങന്നൂരില്‍ യു.ഡി.എഫ് തികഞ്ഞ ആത്മവിശ്വാസത്തില്‍ -ഉമ്മന്‍ചാണ്ടി

ചെങ്ങന്നൂരില്‍ യു.ഡി.എഫ് തികഞ്ഞ ആത്മവിശ്വാസത്തിലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മാണിയെ ഞങ്ങള്‍ പറഞ്ഞുവിട്ടതല്ല. എന്ത് തീരുമാനമെടുക്കാനും മാണിക്ക് സ്വാതന്ത്ര്യമുണ്ടെന്നും ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. യു.ഡി.എഫ് ആരെയും ചാക്കിട്ട് പിടിക്കാനില്ല. എല്‍.ഡി.എഫ് ആണ് ആളുകളെ ചാക്കിട്ട് പിടിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു.

അംബേദ്കറുടെയും ഗാന്ധിയുടെയും സ്വപ്നങ്ങള്‍ നിറവേറ്റണമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തിന്‍റെ സാമ്പത്തിക മേഖലയുടേയും കാര്‍ഷിക മേഖലയുടേയും വളര്‍ച്ച മെച്ചപ്പെടുത്താന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡോ ബി ആര്‍ അംബേദ്കറുടയും മഹാത്മാഗാന്ധിയുടെയും സ്വപ്നങ്ങള്‍ നിറവേറ്റണമെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. രാമ നവമി ആശംസകള്‍ നേര്‍ന്നു കൊണ്ടാണ് പ്രധാനമന്ത്രി Read More …