മധുവിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ പോലും മുഖ്യമന്ത്രി തയ്യാറായില്ല- ചെന്നിത്തല

തിരുവനന്തപുരം: തൃശൂരിലുണ്ടായിട്ട് പോലും കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിനെ മൃതദേഹത്തില്‍ അന്തിമോപാചാരം അര്‍പ്പിക്കാനോ അദ്ദേഹത്തിന്റെ വീട് സന്ദര്‍ശിക്കാനോ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറായില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വെറും അഞ്ച് മിനിട്ട് മാത്രം മതിയായിരുന്നു അങ്ങോട്ടേക്ക് പോകാന്‍. ഒരാഴ്ച കഴിഞ്ഞ് പോകുമെന്നാണ് അദ്ദേഹം പറയുന്നതെന്നും ചെന്നിത്തല പറഞ്ഞു. നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് Read More …

മധുവിന്റെ കൊലപാതകം; കുമ്മനം ഇന്ന് സെക്രട്ടറിയേറ്റിന് മുന്നില്‍ ഉപവസിക്കും

തിരുവനന്തപുരം: അട്ടപ്പാടിയില്‍ യുവാവിന് മര്‍ദിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച്‌ ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍ ഇന്ന് സെക്രട്ടറിയേറ്റിനു മുന്നില്‍ ഉപവസിക്കും. മധുവിന്‍റെ മരണത്തില്‍ ഉത്തരവാദിത്വം സര്‍ക്കാരിനാണെന്ന് ആരോപിച്ചു കൊണ്ടുള്ള 24 മണിക്കൂര്‍ ഉപവാസം രാവിലെ പത്തരയക്ക് ആരംഭിക്കും. മധുവിന്‍റെ കുടുംബത്തിന് സര്‍ക്കാര്‍ ജോലി നല്‍കുക, ആദിവാസികള്‍ക്ക് അനുവദിച്ച ഫണ്ടുകളെ സംബന്ധിച്ച്‌ ധവള പത്രം ഇറക്കുക Read More …

ഷുഹൈബ് വധം: സെക്രട്ടേറിയറ്റിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം: ഷുഹൈബ് വധത്തില്‍ സി.ബി.ഐ അന്വേഷണം നടത്തില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സെക്രട്ടേറിയറ്റിന്റെ നോര്‍ത്ത് ഗേറ്റിലേക്ക് പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞതോടെയാണ് സംഘര്‍ഷത്തിന് തുടക്കം. തുര്‍ന്ന് പൊലീസിന് നേരെ കല്ലും കുപ്പികളും വലിച്ചെറിഞ്ഞ പ്രവര്‍ത്തകരെ നേരിടാന്‍ കണ്ണീര്‍ വാതകവും ഗ്രനേഡും പ്രയോഗിച്ചു.

ശുഹൈബ് വധം; സിബിഐ അന്വേഷണം വേണം, നടപടിയെടുത്തില്ലെങ്കില്‍ നിരാഹാരമെന്നും കുടുംബം

കണ്ണൂര്‍: കണ്ണൂര്‍ ശുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് ശുഹൈബിന്റെ കുടുംബം നിരാഹാര സമരത്തിലേക്ക്. സിബിഐ അന്വേഷണം വന്നാല്‍ മാത്രമേ കൊലക്ക് പിന്നിലെ ഗൂഢാലോചന പുറത്ത് വരികയുള്ളൂ എന്ന് ശുഹൈബിന്റെ പിതാവ് മുഹമ്മദ് പറഞ്ഞു . എന്തിന് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നും ഇതിന് പിന്നില്‍ ആരാണുള്ളതെന്ന് അറിയണമെന്നും ശുഹൈബിന്റെ പിതാവ് പറയുന്നു. കൊലപാതകത്തിന് പിന്നില്‍ Read More …

ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം ; ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുന്നു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും പാക്ക് ഭീകരാക്രമണം. കശ്മീരിലെ ബന്ദിപ്പുരയില്‍ ഇന്ന് പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. ഞായറാഴ്ച കശ്മീരില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ രണ്ടു പൊലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു. ബഡ്ഗാമിലെ പൊലീസ് പോസ്റ്റിനു നേരെയുണ്ടായ ആക്രമണത്തിലാണ് പൊലീസ് കോണ്‍സ്റ്റബിള്‍ കുല്‍ദാര്‍ സിംഗ് കൊല്ലപ്പെട്ടത്. Read More …

കൊല്ലാന്‍ ആളെവിടുന്ന പാര്‍ട്ടി എങ്ങനെ ജനകീയമാകും? ചെന്നിത്തല

തിരുവനന്തപുരം: നിയമ സഭ യോഗത്തില്‍ പ്രതിപക്ഷ ബഹളം .ബഹളം മൂലം അഭ പിരിച്ചുവിടേണ്ടി വന്നു . നിയമസഭയുടെ അന്തസ് കെടുത്തുന്ന പ്രവര്‍ത്തനമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് സ്പീക്കര്‍ ആരോപിച്ചതിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രക്തത്തിന്റെ രുചി പിടിച്ച പാര്‍ട്ടി എങ്ങനെ ജനകീയമാകുമെന്നാണ് രമേശ് ചെന്നിത്തല ആരോപിച്ചത്. മട്ടന്നൂരില്‍ ഷുഹൈബിനെ കൊല്ലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായവര്‍ക്കെതിരെ Read More …

സഫീര്‍ കൊലപാതകം: അഞ്ച് പേര്‍ പിടിയില്‍

പാലക്കാട്: മണ്ണാര്‍ക്കാട് ലീഗ് പ്രവര്‍ത്തകന്‍ കുന്തിപ്പുഴ സ്വദേശിയും നഗരസഭാ കൗണ്‍സിലര്‍ സിറാജുദ്ദീന്റെ മകനുമായ സഫീര്‍നെ കുത്തികൊന്ന കേസില്‍ അഞ്ച് പേര്‍ പിടിയില്‍. രഷ്ട്രീയ കൊലപാതകമല്ലെന്നും വ്യക്തിവൈരാഗ്യമാണെന്നും പോലീസ്. സഫീറിന്റെ അയല്‍വാസികളാണ് പിടിയിലായ അഞ്ച് പേരും. സഫീറിന്റെ പാര്‍ട്ണര്‍ഷിപ്പിലുള്ള ന്യൂയോര്‍ക്ക് എന്ന വസ്ത്രവില്പന ശാലയില്‍ കയറി മൂന്നുപേരടങ്ങുന്ന സംഘമാണ് സഫീറിനെ കുത്തിയത്. തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ എത്തിക്കുമ്‌ബോഴേക്ക് Read More …

മദ്യശാല നിരോധനം: ഇളവ്​ നല്‍കുന്നത് സംസ്ഥാന​ സര്‍ക്കാറിന്​ തീരുമാനിക്കാം-സുപ്രീംകോടതി

ന്യൂഡല്‍ഹി: ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍ മദ്യശാലകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയ വിധിയില്‍ പഞ്ചായത്തുകള്‍ക്ക് ഇളവ് നല്‍കുന്നത് സംസ്ഥാനങ്ങള്‍ക്ക്​ തീരുമാനിക്കാമെന്ന്​ സുപ്രീംകോടതി. മുന്‍ ഉത്തരവ്​ ഭേദഗതി ചെയ്​താണ്​ സുപ്രീംകോടതിയുടെ പുതിയ നിര്‍ദേശം​. കേരളത്തിലെ കള്ളുഷാപ്പുകള്‍ക്ക് ഇളവ് തേടിയുള്ള ഹര്‍ജികള്‍ അന്തിമ വാദത്തിനായി കഴിഞ്ഞദിവസം മാര്‍ച്ച്‌ 13-ലേക്ക് മാറ്റിയിരുന്നു. ഹൈവേകളുടെ 500 മീറ്റര്‍ പരിധിയില്‍ മദ്യശാലകള്‍ പാടില്ലെന്ന വിധിയില്‍ വ്യക്തത തേടിയുള്ള Read More …