ഹജ്ജ് യാത്രയ്ക്കുള്ള വിമാനക്കൂലിയില്‍ ഇളവ് വരുത്തി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഹജ്ജ് സബ്സിഡി അവസാനിപ്പിച്ചതിന് പിന്നാലെ ഹജ്ജ് യാത്രയ്ക്കുള്ള വിമാനക്കൂലിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവ് നല്‍കുന്നു. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പ്രത്യേക താത്പര്യപ്രകാരമാണ് ഇത്തരത്തിലൊരു നടപടിയെന്നാണ് നഖ്വി വ്യക്തമാക്കിയിരിക്കുന്നത്. പ്രീണനമല്ല ശാക്തീകരണമാണ് വേണ്ടതെന്ന നയപ്രകാരമാണ് ഈ നടപടിയെന്നും, വിമാനക്കൂലി കുറച്ചതു കൊണ്ട് ഹജ്ജ് തീര്‍ഥാടകരെ യുപിഎ Read More …

മണ്ണാര്‍ക്കാട് നടന്നത് രാഷ്ട്രീയ കൊലപാതകം തന്നെയാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം : മണ്ണാര്‍ക്കാട് നടന്നത് രാഷ്ട്രീയ കൊലപാതകം തന്നെയാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. പച്ച മാംസം വെട്ടിയത് കാണാതെ ബോര്‍ഡുകള്‍ നശിപ്പിച്ചതിനെക്കുറിച്ച്‌ പറയുന്നത് അംഗീകരിക്കാനാവില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം മണ്ണാര്‍ക്കാട് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ സഫീറിന്റ കൊലപാതകത്തിന് ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെടുത്തു. പ്രതികളെ മണ്ണാര്‍ക്കാട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് Read More …

ശ്രീ​ദേ​വി​യു​ടെ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കി; രാത്രി മുംബൈയില്‍ എത്തിക്കും

ദു​ബാ​യ്: ച​ല​ച്ചി​ത്ര ന​ടി ശ്രീ​ദേ​വി​യു​ടെ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കി. മ​ര​ണം സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷ​മാ​ണ് ബ​ന്ധു​ക്ക​ള്‍​ക്ക് മൃ ​ത​ദേ​ഹം വി​ട്ടു​ന​ല്‍​കി​യ​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി 9.30 ന് ​മൃ​ത​ദേ​ഹം മും​ബൈ​യി​ല്‍ എ​ത്തി​ക്കും. വൈ​കു​ന്നേ​രം 6.30 ന് ​ദു​ബാ​യ് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്നും മൃ​ത​ദേ​ഹ​വും വ​ഹി​ച്ചു​ള്ള പ്ര​ത്യേ​ക​വി​മാ​നം ഇ​ന്ത്യ​യി​ലേ​ക്ക് പു​റ​പ്പെ​ടും. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം മും​ബൈ​യി​ല്‍ ന​ടി​യു​ടെ അ​ന്ത്യ​ക​ര്‍​മ​ങ്ങ​ള്‍ ന​ട​ക്കും. അ​ന്ധേ​രി Read More …

ഷുഹൈബ് വധം ; കെ.സുധാകരന്റെ നിരാഹാരസമരം അവസാനിപ്പിച്ചു

കണ്ണൂര്‍: ഷുഹൈബ് വധത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ നടത്തിയ നിരാഹാരസമരം അവസാനിപ്പിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാരങ്ങാനീര് നല്‍കിയതോടെയാണ് സമരം അവസാനിപ്പിച്ചത്. ചൊവ്വാഴ്ച നിരാഹാര സമരം അവസാനിപ്പിക്കുമെന്നും കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ചൊവ്വാഴ്ച ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുമെന്നും സുധാകരന്‍ നേരത്തെ അറിയിച്ചിരുന്നു.

കെ സുധാകരന്റെ ഭൂതകാലം വെളിപ്പെടുത്തി പ്രശാന്ത് ബാബു ഉപവാസം തുടങ്ങി

കണ്ണൂര്‍: കെ സുധാകരന്റെ ഭൂതകാലം വെളിപ്പെടുത്തി ഇരകളുടെ ഉപവാസം. അക്രമത്തിനെതിരെ കെ സുധാകരന്‍ നടത്തുന്ന സമരത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടിയാണ് ഏറെക്കാലം സന്തതസഹചാരിയായിരുന്ന മാറോളി പ്രശാന്ത് ബാബു കണ്ണൂരില്‍ ഉപവാസം തുടങ്ങിയത്. സുധാകരന്റെ വാക്ക് കേട്ട് അക്രമങ്ങളില്‍ പങ്കെടുത്തവരും പരിക്കേറ്റവരുമാണ് പ്രശാന്ത് ബാബുവിനൊപ്പം കണ്ണൂരില്‍ ഉപവാസം നടത്തുന്നത്. ഏറെക്കാലം കണ്ണൂര്‍ ഡിസിസി ഓഫീസ് സെക്രട്ടറിയായിരുന്ന പ്രശാന്ത് ബാബു Read More …

പി ശ്രീരാമകൃഷ്ണന്‍ പിണറായിയുടെ ഏറാന്‍മൂളിയെന്ന് വി ടി ബല്‍റാം

സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെതിരെ രൂക്ഷ വിമര്‍ശനവുമായി വിടി ബല്‍റാം എംഎല്‍എ. സ്പീക്കര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ എറാന്‍മൂളിയാകരുതെന്ന് ബല്‍റാം പറഞ്ഞു. അദ്ദേഹം പ്രതിപക്ഷത്തായിരുന്നപ്പോള്‍ ചെയ്തത് ഇപ്പോഴത്തെ പ്രതിപക്ഷം ചെയ്യുന്നില്ലെന്നും മാണിയുടെ ബജറ്റ് അവതരണത്തില്‍ സഭയില്‍ ഉണ്ടായ കയ്യാങ്കളികള്‍ സൂചിപ്പിച്ച് ബല്‍റാം പറഞ്ഞു. അതേസമയം, പ്രതിപക്ഷത്തിന്റെ എല്ലാ അവകാശങ്ങളും സംരക്ഷിക്കുമെന്നും തെറ്റിദ്ധാരണ വേണ്ടെന്നും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പിന്നീട് വ്യക്തമാക്കി. Read More …

ശ്രീദേവിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാന്‍ പബ്ലിക് പ്രൊസിക്യൂട്ടറുടെ അനുമതി

ദുബൈ: നടി ശ്രീദേവിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാന്‍ പബ്ലിക് പ്രൊസിക്യൂട്ടറുടെ അനുമതി. ബര്‍ദുബായിയിലെ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം മൂന്നു ദിവസത്തെ അനിശ്ചിതത്വത്തിനു ശേഷമാണ് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കാന്‍ അധികൃതര്‍ അനുമതി നല്‍കിയത്. അനുമതി പത്രം തയാറായിട്ടുണ്ടെന്ന് അധികൃതര്‍ ബന്ധുക്കളെ അറിയിച്ചു. അത് കോണ്‍സുലേറ്റിലെത്തി വാങ്ങിയാലുടന്‍ നാട്ടിലേക്ക് മടങ്ങാനുള്ള നടപടികള്‍ പൂര്‍ത്തിയാകും. മൃതദേഹം നാട്ടിലെത്തിക്കാനുള്ള Read More …

മധുവിന്റെ കൊല ; വനംവകുപ്പ് ജീവനക്കാര്‍ക്ക് വീഴ്ച സംഭവിച്ചതായി ദേശീയ പട്ടികവര്‍ഗ കമ്മീഷന്‍

അട്ടപ്പാടി : അട്ടപ്പാടിയില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ വനംവകുപ്പ് ജീവനക്കാര്‍ക്ക് വീഴ്ച സംഭവിച്ചതായി ദേശീയ പട്ടികവര്‍ഗ കമ്മീഷന്‍ ചെയര്‍മാന്‍. ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കമ്മീഷന്‍ എസ്.പിക്ക് നിര്‍ദ്ദേശം നല്‍കി. കൊല്ലപ്പെട്ട മധുവിന്റെ വീട് കമ്മീഷന്‍ സന്ദര്‍ശിച്ചു. കുറ്റക്കാര്‍ക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്ന് വീട് സന്ദര്‍ശിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആവശ്യപ്പെട്ടു. മധുവിനെ വനത്തില്‍ വെച്ച് Read More …