Category: Featured
മുഖ്യമന്ത്രി പ്രതികരിക്കാന്‍ ആറ് ദിവസമെടുത്തു; കേസന്വേഷണം എന്താകും? -ചെന്നിത്തല
കണ്ണൂര്‍: ഷുഹൈബ് വധത്തില്‍ -മുഖ്യമന്ത്രി ആറു ദിവസം വാ തുറന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പ്രതികരിക്കാന്‍ ആറ് ദിവസമെടുത്തെങ്കില്‍ കേസന്വേഷണം എന്താകും?. ഡമ്മി പ്രതികളാണ് പൊലീസില്‍ കീഴടങ്ങിയതെന്ന് ഉറപ്പാണ്. പ്രതികള്‍ പാര്‍ട്ടി നേതാക്കള്‍ക്കൊപ്പമാണ് കീഴടങ്ങിയതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. പരോളിലിറങ്ങിയ പ്രതികള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്ന ആരോപണം ആവര്‍ത്തിക്കുന്നു. പൊലീസിന്‍റെ കൈ കെട്ടിയിടപ്പെട്ടുവെന്നാണ് സംശയിക്കേണ്ടത്. എസ്.പിയെ Read More …
സോളാറില്‍ തിരുവഞ്ചൂരിനെതിരെ സര്‍ക്കാര്‍ ഹൈകോടതിയില്‍
കൊച്ചി: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയില്‍ മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എതിരെ സര്‍ക്കാര്‍. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ രക്ഷപെടുത്താന്‍ തിരുവഞ്ചൂര്‍ ഇടപെട്ടു എന്നാണ് വിമര്‍ശനം. തിരവഞ്ചാര്‍ കേസില്‍ ഇടപെട്ടതിന് തെളിവുകളുണ്ട്. ഇക്കാര്യം സോളാര്‍ കമീഷന്‍ കണ്ടെത്തിയിട്ടുണ്ട്. തിരുവഞ്ചൂരിന് എതിരായ പരാമര്‍ശങ്ങള്‍ നീക്കണമെന്ന ആവശ്യം നിലനില്‍ക്കുന്നതല്ല എന്നും സര്‍ക്കാര്‍ Read More …
ഛത്തീസ്ഗഡിലുണ്ടായ ഏറ്റുമുട്ടലില്‍ 20 നക്സലുകളെ വധിച്ചതായി സ്പെഷല്‍ ഡിജി
സുക്മ: ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ ഭീജി പോലീസ് സ്റ്റേഷന്‍ പരിധിയിലുണ്ടായ ഏറ്റുമുട്ടലില്‍ 20 നക്സലുകളെ വധിച്ചതായി സ്പെഷല്‍ ഡിജി ഡി.എം. അശ്വനി. ഞായറാഴ്ച വൈകുന്നേരം ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികരും ഒരു സിവിലിയനും കൊല്ലപ്പെട്ടതായും അദ്ദേഹം പറഞ്ഞു. സ്പെഷ്യല്‍ ടാസ്ക് ഫോഴ്സിന്റെയും ജില്ല റിസര്‍വ് ഗാര്‍ഡിന്റെയും ലോക്കല്‍ പോലീസിന്റെയും സംയുക്ത ടീമാണ് നക്സലുകളെ നേരിട്ടത്.
ഷുഹൈബ് വധം; പാര്‍ട്ടിക്ക് പങ്കില്ലെന്ന് ആവര്‍ത്തിച്ച് കോടിയേരി
കണ്ണൂര്‍: കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് ആവര്‍ത്തിച്ച് കോടിയേരി ബാലകൃഷ്ണന്‍. യഥാര്‍ഥ പ്രതികളെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ്. ഏതെങ്കിലും സിപിഎം പ്രവര്‍ത്തകന് കൊലപാതകത്തില്‍ ബന്ധുണ്ടെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കോടിയേരി ഫെയ്സ്ബുക്കില്‍ കുറിച്ചു. പാര്‍ട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കിയതല്ല ഷുഹൈബ് വധമെന്ന് കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം തന്നെ പ്രതികരിച്ചിരുന്നു. Read More …
സാമ്പത്തിക സഹകരണം ലക്ഷ്യം;ബിസിനസ് മീറ്റിന് അരുണ്‍ ജെയ്റ്റ്‌ലി റിയാദില്‍
റിയാദ്: ഇന്ത്യയും സൗദിയും തമ്മിലുള്ള സാമ്ബത്തിക സഹകരണം മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ട് ബിസിനസ് മീറ്റിങിനായി കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി റിയാദിലെത്തി. കൊട്ടാരത്തിലെത്തിയ ജെയ്റ്റ്ലിയ്ക്ക് വന്‍ സ്വീകരണമാണ് സല്‍മാന്‍ രാജാവ് ഒരുക്കിയിരുന്നത്. ഇരുവരും തമ്മില്‍ വിവിധ ഉഭയകക്ഷി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. കൂടാതെ നിക്ഷേപ സഹകരണം വര്‍ധിപ്പിച്ച് മുന്നോട്ട് പോകുമെന്ന് ഇരു രാജ്യങ്ങളും വ്യക്തമാക്കി. ഞായറാഴ്ച Read More …
ജമ്മു-കശ്മീരിലുണ്ടായ ഏറ്റുമുട്ടല്‍ ; ഒരു ഭീകരന്റെ മൃതദേഹം കണ്ടെത്തി
ശ്രീനഗര്‍: ജമ്മു-കശ്മീരിലെ പൂഞ്ചിലുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരന്റെ മൃതദേഹം കണ്ടെത്തി. ഞായറാഴ്ച രാത്രി ഇന്ത്യയിലേക്ക് നുഴഞ്ഞു കയറുവാന്‍ ശ്രമിക്കുന്നതിനിടയില്‍ കൊല്ലപ്പെട്ട ഭീകരന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഞായറാഴ്ച പൂഞ്ചിലെ കര്‍മാറയില്‍ പാക്ക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തിയ സമയത്തായിരുന്നു നുഴഞ്ഞുകയറ്റശ്രമമുണ്ടായത്. നുഴഞ്ഞു കയറ്റം കണ്ടെത്തിയുടന്‍ സൈന്യം നടപടി സ്വീകരിച്ചിരുന്നു. പാക്ക് വെടിവെയ്പ്പില്‍ സൈനികന് പരിക്കേറ്റിരുന്നു. Read More …
ഒരു കൊലപാതകവും മനസാക്ഷിയുള്ളവര്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്ന് വിഎസ്
തിരുവനന്തപുരം: കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകത്തെ അപലപിച്ച് ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍ രംഗത്ത്. ‘ഒരു കൊലപാതകവും മനസാക്ഷിയുള്ളവര്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ‘ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സ്വകാര്യ ബസ് സമരത്തില്‍ രമ്യമായ പരിഹാരാണ് ഉണ്ടാക്കാന്‍ ശ്രമിക്കേണ്ടതെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.
