പി.കെ. ശ്രീമതി എം.പിക്കെതിരെ അപകീര്‍ത്തികരമായ പോസ്റ്റ്: 35 പേര്‍ക്കെതിരെ കേസ്

കണ്ണൂര്‍: സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും എം.പിയുമായ പി.കെ. ശ്രീമതിയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ട 35 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പി.കെ. ശ്രീമതിക്കെതിരെ ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്‍ നേരത്തെ യൂട്യൂബില്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത് വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റിന് താഴെയാണ് എം.പിയെ അപമാനപ്പെടുത്തുന്ന രീതിയിലുള്ള ചിത്രങ്ങളടങ്ങിയ പോസ്റ്റിട്ടത്. ശ്രീമതിയുടെ Read More …

കേരളീയരെ നാണം കെട്ടവരെന്ന് വിളിച്ച മാദ്ധ്യമ പ്രവര്‍ത്തകന്‍ അര്‍ണാബ് ഗോസ്വാമിയ്ക്കെതിരെ കേസ്

കണ്ണൂര്‍: പ്രളയക്കെടുതി നേരിടാന്‍ യു.എ.ഇയില്‍ നിന്നുള്ള സഹായം തേടിയത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കിടെ കേരളീയരെ നാണംകെട്ടവരെന്നു വിളിച്ച്‌ അപമാനിച്ച റിപ്പബ്ളിക് ടി.വിയുടെ മാനേജിംഗ് ഡയറക്ടറും മാദ്ധ്യമ പ്രവര്‍ത്തകനുമായ അര്‍ണാബ് ഗോസ്വാമിക്കെതിരേ കേസ്. സി.പി.എം കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി പി.ശശിയാണ് കേസ് ഫയല്‍ ചെയ്തത്. കണ്ണൂരിലെ പീപ്പിള്‍സ് ലോ ഫൗണ്ടേഷന്റെ ചെയര്‍മാനെന്ന നിലയില്‍ കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം Read More …

ആര്‍ത്തവം അശുദ്ധി തന്നെ; പതിനെട്ടാം പടിയില്‍ വനിതാ പൊലീസിനെ വിന്യസിക്കാന്‍ വിശ്വാസികള്‍ അനുവദിക്കില്ലെന്നു കെ സുധാകരന്‍

ആര്‍ത്തവം ശാരീരിക അശുദ്ധി തന്നെയെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍. ഇന്ത്യന്‍ ഭരണഘടന ഉണ്ടാവുന്നതിനും മുമ്ബുള്ള വിശ്വാസമാണ് ഇത്. ഇത്തരം വിശ്വാസങ്ങള്‍ തിരുത്താനാവില്ലെന്നും സുധാകരന്‍ പറഞ്ഞു. ശബരിമല വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ വിശ്വാസികളുടെ അഭിപ്രായം ചോദിച്ചില്ലെന്ന് സുധാകരന്‍ മീറ്റ് ദ പ്രസില്‍ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ വലിയ തിടുക്കത്തിലാണ്. തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ട് സമരത്തിലും ഈ തിടുക്കമാണ് Read More …

പകര്‍ച്ച വ്യാധികള്‍ പടരാനുള്ള സാധ്യത കൂടുതലെന്ന് ആരോഗ്യമന്ത്രി; ജാഗ്രതാ നിര്‍ദേശം

കണ്ണൂര്‍: സംസ്ഥാനത്ത് എലിപ്പനി പടരാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിച്ച്‌ വരുന്നതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ. എലിപ്പനി പടരാതിരിക്കുന്നതിന് ജനങ്ങള്‍ പ്രതിരോധ ഗുളിക നിര്‍ബന്ധമായും കഴിക്കണം. എലിപ്പനിയുടെ ലക്ഷണങ്ങളുമായി വരുന്ന രോഗികള്‍ക്ക് പരിശോധിച്ച്‌ എലിപ്പനിയാണെന്ന് സ്ഥിരീകരിക്കാന്‍ കാത്തുനില്‍ക്കാതെ ഡോക്‌സിസൈക്ലിന്‍ ഗുളിക നല്‍കാന്‍ എല്ലാ ഡോക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു. പ്രളയബാധിത മേഖലയിലുള്ളവരും ഏതെങ്കിലും വിധത്തില്‍ ഈ മേഖലകളോടു Read More …

അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയിലെ മുഴുവന്‍ ആനുകൂല്യങ്ങളും വര്‍ധിപ്പിക്കും: മന്ത്രി ടി പി രാമകൃഷ‌്ണന്‍

കണ്ണൂര്‍:  അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയിലെ മുഴുവന്‍ ആനുകൂല്യങ്ങളും വര്‍ധിപ്പിക്കുമെന്ന‌് തൊഴില്‍ മന്ത്രി ടി പി രാമകൃഷ‌്ണന്‍ പറഞ്ഞു. സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ പുതുതായി ഉള്‍പ്പെടുത്തിയ വിഭാഗങ്ങളുടെ സംസ്ഥാനതല അംഗത്വവിതരണം ഉദ‌്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ക്ഷേമപദ്ധതിയില്‍ അടച്ച മുഴുവന്‍ തുകയും പിരിഞ്ഞു പോകുന്ന സമയത്ത‌് തൊഴിലാളികള്‍ക്ക‌് ലഭ്യമാകുന്ന വിധത്തില്‍ പദ്ധതി ഭേദഗതി Read More …

തടവുകാരുടെ മനുഷ്യാവകാശം സംരക്ഷിക്കുമെന്ന്​ മുഖ്യമന്ത്രി

കണ്ണൂര്‍: ശിക്ഷിക്കപ്പെടുന്നവരുടെ മനുഷ്യത്വം ചോര്‍ത്താനുള്ള ഇടമല്ല ജയിലെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍. ജയിലിലെ എല്ലാത്തരം പ്രവര്‍ത്തനങ്ങളും നിയമാനുസൃതമായിരിക്കണം. തടവുകാരുടെ മനുഷ്യാവകാശം സംരക്ഷിക്കും. തടവുകാര്‍ നല്‍കിയ നിവേദനങ്ങള്‍ പരിശോധിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വിപുലീകരിച്ച ഓഫീസ് കെട്ടിടം, പുതിയ ബ്ലോക്ക്, അന്തേവാസികള്‍ക്കുള്ള കമ്ബ്യൂട്ടര്‍ ലാബ്,നവീകരിച്ച അടുക്കള എന്നിവയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച്‌​ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കെ സുധാകരന്‍ ബിജെപിയോട്‌ കേന്ദ്രസഹമന്ത്രി സ്‌ഥാനം ചോദിച്ചു; ഗുരുതര ആരോപണവുമായി പ്രദീപ്‌ വട്ടിപ്രം

കണ്ണൂര്‍> ബി ജെ പി നേതൃത്വവുമായി ചര്‍ച്ച നടത്തിയ കെ സുധാകരന്‍ രാജ്യസഭ അംഗത്വവും കേന്ദ്ര സഹ മന്ത്രി സ്ഥാനവും ആവശ്യപ്പെട്ടുവെന്ന ഗുരുതര ആരോപണവുമായി ഡി സി സി ജനറല്‍ സെക്രട്ടറി പ്രദീപ് വട്ടിപ്രം . ബിജെപിയുമായി വിലപേശല്‍ വിജയിക്കാതെ വന്നതിലാണ് സുധാകരന്‍ ഇപ്പഴും കോണ്‍ഗ്രസില്‍ തുടരുന്നത്.കണ്ണൂര്‍ ജില്ലയില്‍ ആര്‍ എസ് എസ് നേതൃത്വവുമായി സുധാകരന് Read More …

കണ്ണൂരില്‍ സിപിഎം ലീഗ് സംഘര്‍ഷത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കു പരുക്ക്

കണ്ണൂര്‍: കണ്ണൂരിലെ സിപിഎം ലീഗ് സംഘര്‍ഷത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റു.അടുത്തിടെ ലീഗില്‍ നിന്നു രാജിവച്ച്‌ സിപിഎമ്മില്‍ ചേര്‍ന്ന എം.സിദ്ദിഖ്, മുഹമ്മദ് കുഞ്ഞി എന്നിവര്‍ക്കാണു പരുക്കേറ്റത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരിങ്ങോം പൊലീസ് സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.