ശ​ബ​രി​മ​ല​യി​ല്‍ എ​ത്തി​യ അ​ക്ര​മി​ക​ള്‍ പ​രി​ശീ​ല​നം ല​ഭി​ച്ച​വ​രെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ല്‍ എ​ത്തി​യ അ​ക്ര​മി​ക​ള്‍ പ​രി​ശീ​ല​നം ല​ഭി​ച്ച​വ​രാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. നാ​ടി​ന്‍റെ മു​ന്നോ​ട്ടു​പോ​ക്കി​നെ ത​ട​യാ​ന്‍ ആ​ര്‍​ക്കും ആ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നാ​ടി​ന്‍റെ മു​ന്നോ​ട്ടു​പോ​ക്കി​നെ പു​റ​കോ​ട്ട​ടി​ച്ച​വ​രെ ച​രി​ത്ര​ത്തി​ല്‍ എ​വി​ടെ​യും കാ​ണി​ല്ല. ച​രി​ത്രം അ​ട​യാ​ള​പ്പെ​ടു​ത്തി​യ​ത് നാ​ടി​ന്‍റെ മു​ന്നോ​ട്ടു​പോ​ക്കി​നൊ​പ്പം നി​ന്ന​വ​രെ​യാ​ണ്. ആ​ര്‍​എ​സ്‌എ​സി​ന്‍റേ​ത് പി​ന്തി​രി​പ്പ​ന്‍ നി​ല​പാ​ടാ​ണ്. കേ​ര​ള​ത്തി​ന്‍റെ മ​ത​നി​ര​പേ​ക്ഷ നി​ല​പാ​ട് ഇ​തി​നെ​യെ​ല്ലാം ത​ള്ളി​ക്ക​ള​യു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

മുഖ്യമന്ത്രി ചെന്നിത്തലയുമായി ഫോണില്‍ ചര്‍ച്ച നടത്തി, സര്‍ക്കാര്‍ നിലപാട് മയപ്പെടുത്തുന്നു

തിരുവനന്തപുരം: വെള്ളിയാഴ്ച വൈകിട്ട് മണ്ഡലകാല പൂജയ്ക്കായി ശബരിമല നട തുറക്കാനിരിക്കെ യുവതീ പ്രവേശന കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് മയപ്പെടുത്തിയേക്കുമെന്ന് സൂചന. പുനഃപരിശോധനാ ഹര്‍ജികളും റിട്ട് ഹര്‍ജികളും ജനുവരി 22ന് തുറന്ന കോടതിയില്‍ വാദം കേള്‍ക്കാന്‍ ഇന്നലെ സുപ്രീംകോടതി തീരുമാനിച്ചതിനെ തുടര്‍ന്നാണിത്. ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി ഫോണ്‍ മുഖേന Read More …

ശബരിമല വിഷയത്തില്‍ സര്‍ക്കാറുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് തന്ത്രിയും പന്തളം കുടുംബാംഗങ്ങളും

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ തന്ത്രിയും പന്തളം കുടുംബങ്ങളുമായുള്ള ചര്‍ച്ച നാളെ നടക്കും നാളെ നടക്കുന്ന സര്‍വ കക്ഷി യോഗത്തിന് ശേഷം 3 മണിക്കാണ് ചര്‍ച്ച. ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ പന്തളം കുടുംബവും തന്ത്രി കുടുംബവും തയ്യാറാണെന്ന് അറിയിച്ചുട്ടുണ്ട്. പുന:പരിശോധനാ ഹര്‍ജികള്‍ കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനിച്ച സാഹചര്യത്തില്‍ പ്രതിഷേധം കനക്കാനിടയുണ്ടെന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍ ചര്‍ച്ചക്ക് Read More …

ശബരിമല വിഷയത്തില്‍ വ്യാഴാഴ്ച സര്‍വകക്ഷിയോഗം

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ വ്യാഴാഴ്ച രാവിലെ 11ന് സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചു. മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം. മണ്ഡല – മകരവിളക്ക് തീര്‍ത്ഥാടനത്തിന്റെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ചചെയ്യാനാണ് സര്‍വകക്ഷി യോഗം വിളിക്കുന്നതെങ്കിലും ശബരിമലയിലെ യുവതീ പ്രവേശനവും സുപ്രിംകോടതി വിധിയും ചര്‍ച്ചയാകും. നിയമസഭയില്‍ പ്രാതിനിധ്യം ഉള്ളതും ഇല്ലാത്തതുമായ രാഷ്ട്രീയ പാര്‍ട്ടികളെ യോഗത്തിന് ക്ഷണിക്കും. സമുദായ സംഘടനകളെ ക്ഷണിക്കുമോ എന്നകാര്യത്തില്‍ Read More …

റിവ്യു ഹര്‍ജിയുമായി ബന്ധപ്പെട്ട സുപ്രീംകോടതി തീരുമാനത്തിന്റെ നിയമവശങ്ങള്‍ പരിശോധിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം :  ശബരിമല സ്ത്രീപ്രവേശനത്തില്‍ നേരത്തെയുണ്ടായിരുന്ന വിധി സ്‌റ്റേ ചെയ്യുന്നില്ലെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ടെന്നും, അത് നിലനിര്‍ത്തിക്കൊണ്ടാണ് തുറന്ന കോടതിയില്‍ പുനപരിശോധന ഹര്‍ജികള്‍ പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കിയതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ജനുവരി 22 ന് മണ്ഡലകാലം കഴിഞ്ഞതിനുശേഷമാണ് റിവ്യു ഹര്‍ജികളെല്ലാം കേള്‍ക്കുന്നതെന്നാണ് സുപ്രീംകോടതി പറഞ്ഞതിന്റെ അര്‍ഥം. ഇതുമായി ബന്ധപ്പെട്ട നിയമവശങ്ങള്‍ പരിശോധിക്കുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.

പ്രസംഗം അക്രമത്തിന് വഴിവെച്ചു; ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ ഡിജിപി രംഗത്ത്

കൊച്ചി: ശ്രീധരന്‍പിള്ളയുടെ പ്രസംഗം അക്രമത്തിന് വഴിവെച്ചന്ന് ഡിജിപി. ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കാതിരിക്കുവാന്‍ പോരാടണമെന്നാണ് ശ്രീധരന്‍ പിള്ള പറഞ്ഞതെന്നും ഡിജിപി പറഞ്ഞു. അതേസമയം, ശ്രീധരന്‍ പിള്ളയ്ക്ക് എതിരായ കേസ് റദ്ദാക്കാനാകില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച്‌ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. യുവമോര്‍ച്ചയുടെ യോഗത്തിനിടയില്‍ വിവാദപ്രസംഗം നടത്തിയതിന്റെ പേരിലാണ് ശ്രീധരന്‍പിള്ളയ്‌ക്കെതിരെ പൊലീസ് കേസ് എടുത്തത്. കേസ് Read More …

ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കുകയെന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ് : മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം:രാജ്യത്തിന്റെ ഭരണഘടനയ്ക്ക് ഏറ്റവും മുന്തിയ പ്രാധാന്യമാണ് സര്‍ക്കാര്‍ നല്‍കുന്നത്. ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കുക എന്നത് അതുകൊണ്ടുതന്നെ സര്‍ക്കാരിന്റെ പ്രാഥമികമായ ഉത്തരവാദിത്തമാണെന്ന് സഹകരണ-ടൂറിസം-ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82 ാം വാര്‍ഷികാഘോഷത്തിന്റെ സംസ്ഥാനതല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം മുന്നോട്ടാണോ പിന്നോട്ടാണോ സഞ്ചരിക്കുന്നതെന്ന് നാം ഗൗരവമായി Read More …

വനിതാ പൊലീസുകാരുടെ രേഖകള്‍ പരിശോധിച്ചെന്ന വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നത്: ചെന്നിത്തല

തിരുവനന്തപുരം: ചിത്തിര ആട്ട വിശേഷത്തിന് ശബരിമല സന്നിധാനത്ത് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട വനിതാ പൊലീസുകാരുടെ വയസ് തെളിയിക്കുന്ന രേഖകള്‍ ആര്‍എസ്‌എസ് പരിശോധിച്ചിരുന്നെന്ന വല്‍സന്‍ തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊലീസ് സേനയുടെ ആത്മാഭിമാനം ചോദ്യം ചെയ്യുന്ന നടപടിയാണിത്. മുഖ്യമന്ത്രി മറുപടി നല്‍കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ്ണ പരാജയമാണ് ഇതിലൂടെ വ്യക്തമാകുന്നത്. Read More …