പ്രളയക്കെടുതി; തെരുവിലേക്ക് ഇറങ്ങേണ്ടി വരുന്നവരെ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കനത്ത നാശനഷ്ടങ്ങളാണ് പ്രളയക്കെടുതി മൂലം കേരളത്തില്‍ ഉണ്ടായിരിക്കുന്നത്. പ്രാഥമികമായ വിലയിരുത്തലിനേക്കാള്‍ വലിയ നാശനഷ്ടമാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രളയക്കെടുതിയുടെ ഭാഗമായി വീടുകള്‍ നഷ്ടപ്പെട്ട് തെരുവിലേക്ക് ഇറങ്ങേണ്ടി വരുന്നവരെ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. നിരവധി വാഹനങ്ങളാണ് വെള്ളവും ചെളിയും കയറി ഉപയോഗശൂന്യമായിരിക്കുന്നത്. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ഇന്‍ഷുറന്‍സ് കമ്ബനികളുമായി ചര്‍ച്ചകള്‍ Read More …

കെഎസ്‌ഇബി പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക് വേണ്ടി അവതരിപ്പിച്ച വീഡിയോ പങ്കുവെച്ച്‌ എം എം മണി

തിരുവനന്തപുരം: വെളളപ്പൊക്കം മൂലം വീടുവിട്ടുപോയവര്‍ തിരികെ വീടുകളിലേക്ക് തിരിച്ചെത്തുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തെന്ന് വ്യക്തമാക്കുന്ന വീഡിയോ പങ്കുവെച്ച്‌ മന്ത്രി എം എം മണി. കെഎസ്‌ഇബി പുറത്തിറക്കിയ വീഡിയോ ഫേസ്ബുക്കിലൂടെയാണ് മന്ത്രി പങ്കുവെച്ചത്. ‘വീട്ടില്‍ വൈദ്യുതി തടസപ്പെട്ടിരിക്കുകയാണെങ്കില്‍ വീട്ടിലെ മെയിന്‍ സ്വിച്ച്‌ ഓണ്‍ ആണെങ്കില്‍ ഉടന്‍ ഓഫ് ചെയ്യുക. വീട്ടിലെ വയറിങ് സംവിധാനം, പ്ലഗ് പോയിന്റുകള്‍, സ്വിച്ചുകള്‍ എന്നിവയെല്ലാം Read More …

പുതിയകേരളം സൃഷ്ടിക്കുന്നതിനുള്ള പദ്ധതിയാണ് തയ്യാറാക്കുന്നത്: മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയദുരന്തം നേരിട്ട ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാനും അവരെ പുനരധിവസിപ്പിക്കാനും കേരളത്തെ പുനര്‍നിര്‍മ്മിക്കാനും അനുയോജ്യമായ ബൃഹദ്പദ്ധതി തയ്യാറാക്കി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. തര്‍ന്ന കേരളത്തെ അതിനു മുമ്ബുളള അവസ്ഥയിലേക്ക് പുനഃസ്ഥാപിക്കുകയല്ല ലക്ഷ്യം. പുതിയൊരു കേരളത്തെ സൃഷ്ടിക്കുന്നതിനുളള പദ്ധതിയാണ് തയ്യാറാക്കുന്നത്. സംസ്ഥാനത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് വലിയ തോതില്‍ വിഭവസമാഹരണം നടത്തേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ Read More …

പ്രളയത്തില്‍ നഷ്ടപ്പെട്ട രേഖകള്‍ക്ക് പകരം നല്‍കും: മന്ത്രി എ.കെ.ശശീന്ദ്രന്‍

തിരുവനന്തപുരം: പ്രളയത്തില്‍ ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും ലൈസന്‍സും വാഹനങ്ങളുടെ ആര്‍.സി ബുക്ക് അടക്കമുള്ള രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അത് നല്‍കാന്‍ മോട്ടോര്‍വാഹന വകുപ്പ് നടപടി സ്വീകരിക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിനായി മറ്റ് നടപടികളെല്ലാം ഒഴിവാക്കും. വില്ലേജ് ഓഫിസറുടെ സാക്ഷ്യ പത്രം ഹാജരാക്കിയാല്‍ മതിയാകും. രേഖകള്‍ നഷ്ടപ്പെട്ടവര്‍ പത്രത്തില്‍ പരസ്യം നല്‍കേണ്ട. വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ Read More …

മ​ന്ത്രി​ക്ക് സം​ഭ​വി​ച്ച​ത് തെ​റ്റ്: വി​ദേ​ശ​യാ​ത്രി​യി​ല്‍ രാ​ജു​വി​നെ ത​ള്ളി സി​പി​ഐ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​നം പ്ര​ള​യ​ക്കെ​ടു​തി​ല്‍ നി​ല്‍​ക്കെ മ​ല​യാ​ളി കൗ​ണ്‍​സി​ലി​ന്‍റെ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ജ​ര്‍​മ​നി​യി​ലേ​യ്ക്കു പോ​യ മ​ന്ത്രി കെ. ​രാ​ജു​വി​നെ​തി​രെ സി​പി​ഐ. ജ​ര്‍​മ​ന്‍ യാ​ത്ര​യെ ന്യാ​യീ​ക​രി​ക്കാ​ന്‍ നി​ല്‍​ക്ക​രു​തെ​ന്ന് രാ​ജു​വി​ന് സി​പി​ഐയുടെ നി​ര്‍​ദേ​ശം. മ​ന്ത്രി​ക്ക് സം​ഭ​വി​ച്ച​ത് തെ​റ്റ് ത​ന്നെ​യാ​ണെ​ന്നും വി​ഷ​യ​ത്തെ ന്യാ​യീ​ക​രി​ച്ച്‌ വ​ഷ​ളാ​ക്ക​രു​തെ​ന്നും പാ​ര്‍​ട്ടി നി​ര്‍​ദേ​ശി​ച്ചു. ജ​ര്‍​മ​നി​യി​ലേ​ക്ക് പോ​യ രാ​ജു തി​ങ്ക​ളാ​ഴ്ച മ​ട​ങ്ങി​യെ​ത്തി​യി​രു​ന്നു. ജ​ര്‍​മ​നി​യി​ലേ​യ്ക്കു പോ​കാ​ന്‍ ഒ​രു മാ​സം മു​മ്ബു Read More …

ഇതര സംസ്ഥാനത്തൊഴിലാളികള്‍ക്കും ആശ്വാസമെത്തിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം:  വെള്ളപ്പൊക്കം കാരണം ദുരിതം അനുഭവിക്കുന്ന ഇതര സംസ്ഥാനത്തൊഴിലാളികള്‍ക്കും ഭക്ഷണവും മറ്റു അത്യാവശ്യ സഹായങ്ങളും ലഭ്യമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. വെള്ളപ്പൊക്കബാധിത പ്രദേശങ്ങളില്‍ ആയിരക്കണക്കിന് ഇതര സംസ്ഥാനത്തൊഴിലാളികളുണ്ട്. താമസസ്ഥലമോ ഭക്ഷണമോ കിട്ടാതെ പലരും പ്രയാസപ്പെടുന്നുണ്ട്. ഈ സാഹചര്യത്തില്‍ അവര്‍ക്കും ആശ്വാസമെത്തിക്കണമെന്ന് ഞായറാഴ്ച വൈകീട്ട് ചേര്‍ന്ന അവലോകന യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. വെള്ളമിറങ്ങിവരുന്ന സാഹചര്യത്തില്‍ ഇഴജന്തുക്കളുടെ ശല്യം Read More …

പതിന്മടങ്ങ് സഹായം ലഭിക്കണം; കേരള പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് എ കെ ആന്റണി

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സഹായം അപര്യാപ്തമാണെന്ന് കോണ്‍ഗ്രസ്സ് വക്താവ് എ കെ ആന്റണി. കേരള പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും സഹായങ്ങള്‍ പതിന്മടങ്ങ് വര്‍ധിപ്പിക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു. പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാല്‍ കേരളത്തിന് ഇനിയും സഹായങ്ങള്‍ ലഭിക്കും. രക്ഷാപ്രവര്‍ത്തനങ്ങളില്‍ മാത്രമല്ല സംസ്ഥാനത്തിന്റെ പുനര്‍ നിര്‍മാണത്തിനും സൈന്യത്തിന്റെ സഹായം തേടണമെന്നും എ.കെ. Read More …

വിദേശത്ത് പോയത് ശരിയായില്ല ; കെ.രാജുവിനെതിരെ വിമര്‍ശനവുമായി കാനം

തിരുവനന്തപുരം : പ്രളയക്കെടുതിയില്‍ കേരളം വലയുന്നതിനിടെ ജര്‍മനിക്ക് പോയ സിപിഐയുടെ മുതിര്‍ന്ന നേതാവും മന്ത്രിയുമായ കെ.രാജുവിനെതിരെ വിമര്‍ശനവുമായി കാനം രാജേന്ദ്രന്‍. പ്രളയസമയത്ത് വിദേശത്ത് പോയത് ശരിയായ നടപടിയല്ലെന്ന് കാനം വിമര്‍ശിച്ചു. അതേസമയം വിഷയത്തില്‍ രാജുവിനോട് കേന്ദ്രനേതൃത്വം വിശദീകരണം തേടിയേക്കും. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ നേരത്തെ തന്നെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. സാധാരണഗതിയില്‍ മന്ത്രിമാര്‍ വിദേശയാത്ര നടത്തിയാല്‍ മുഖ്യമന്ത്രിയെ അറിയിക്കുമെന്നും, Read More …