രാമായണ മാസാചരണം രാഷ്​ട്രീയ പാര്‍ട്ടികളുടെ ചുമതലയല്ല – വി.എം സുധീരന്‍

തിരുവനന്തപുരം: രാമായണ മാസാചരണം രാഷ്​ട്രീയ പാര്‍ട്ടികളുടെ ചുമതലയല്ലെന്ന്​ വി.എം സുധീരന്‍. രാമായണമാസം ആചരിക്കാനുള്ള തീരുമാനത്തില്‍ നിന്ന്​ സി.പി.എം പിന്‍മാറണം. വിശ്വാസം വ്യക്​തി താത്​പര്യമാണ്​. അത്​ വ്യക്​തികള്‍ക്ക്​ വിട്ടുകൊടുക്കണമെന്നും സുധീരന്‍ പറഞ്ഞു. സി.പി.എമ്മി​​െന്‍റ ഇപ്പോഴ​െത്ത നിലപാടുകള്‍ ബി.ജെ.പിയെ പരോക്ഷമായി അംഗീകരിക്കുന്നതാണ്​. വിഷയത്തില്‍ സി.പി.എം നിലപാട്​ തിരുത്തണ​മെന്നും സുധീരന്‍ വ്യക്​തമാക്കി.

അഭിമന്യു വധക്കേസ് ; പൊലീസിന് വീഴ്ച സംഭവിച്ചു, എന്‍ഐഎ അന്വേഷിക്കണമെന്ന് സുധീരന്‍

തിരുവനന്തപുരം: എസ്.എഫ്.ഐ വിദ്യാര്‍ത്ഥിയായിരുന്ന അഭിമന്യു വധക്കേസിലെ പ്രധാന പ്രതികളെ പിടികൂടുന്നതില്‍ പൊലീസിന് വീഴ്ച സംഭവിച്ചെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. പ്രതികളെ പിടികൂടാന്‍ അന്വേഷണ സംഘത്തിന് സാധിക്കുന്നില്ലെങ്കില്‍ കേസ് എന്‍ഐഎ അന്വേഷിക്കട്ടെയെന്നും സുധീരന്‍ പറഞ്ഞു.

ഹിന്ദു പാകിസ്ഥാന്‍ പരാമര്‍ശം: തരൂരിനെതിരെ കേസെടുത്തു

ബി.ജെ.പി വീണ്ടും അധികാരത്തില്‍ വന്നാല്‍ ഇന്ത്യ,​ ഹിന്ദു പാകിസ്ഥാന്‍ ആകുമെന്ന് നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് ശശി തരൂര്‍ എം.പിക്കെതിരെ കൊല്‍ക്കത്ത കോടതി കേസെടുത്തു. തരൂരിനോട് അടുത്ത മാസം 14ന് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചു.

കേരളം പഴയ കേരളമല്ല, വികസനത്തിനുള്ള തടസങ്ങള്‍ മാറി: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളം ഇപ്പോള്‍ പഴയ കേരളമല്ലെന്നും അനാവശ്യ എതിര്‍പ്പുകളും തടസങ്ങളും ഒഴിവാക്കി വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോവുകയാണെന്നും മുഖ്യമന്ത്രി പിണറായിവിജയന്‍ പറഞ്ഞു. അമേരിക്കന്‍ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ അന്തര്‍ദേശീയ കണ്‍വന്‍ഷന്റെ സമാപന സമ്മേളനം ഫിലാഡെല്‍ഫിയയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സമഗ്ര വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ദേശീയപാത വികസനത്തിന് ഭൂമിയെടുക്കുന്നതിനുളള എതിര്‍പ്പുകള്‍ ഇല്ലാതായി. പൊതുവികസന കാര്യമാണെന്നു കണ്ട് Read More …

മത്സ്യത്തില്‍ മായം: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഫിഷറീസ് മന്ത്രിമാരുടെ യോഗം വിളിക്കും

തിരുവനന്തപുരം• മത്സ്യത്തില്‍ മായം ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് ദക്ഷിണേന്ത്യന്‍ ഫിഷറീസ് മന്ത്രിമാരുടെ യോഗം ആഗസ്റ്റില്‍ ചേരാന്‍ ഉദ്ദേസിക്കുന്നതായി മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നേരത്തെ കേന്ദ്ര കൃഷി മന്ത്രി യോഗം വിളിച്ചിരുന്നെങ്കിലും തീരുമാനമുണ്ടായില്ല. കേരളത്തില്‍ പിടിക്കുന്ന മത്‌സ്യങ്ങളില്‍ മത്‌സ്യത്തൊഴിലാളികള്‍ മായം ചേര്‍ക്കാറില്ല. അതേസമയം മത്‌സ്യത്തില്‍ ഉപയോഗിക്കുന്ന ഐസില്‍ ഫോര്‍മാലിന്‍ ചേരുന്നതായി വിവരമുണ്ട്. ഭക്ഷ്യ സുരക്ഷാ Read More …

ഈ വര്‍ഷത്തെ ഓണപ്പരീക്ഷ ഓണത്തിന് ശേഷം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഈ വര്‍ഷം ഓണപ്പരീക്ഷ ഓണത്തിന് ശേഷം നടത്താന്‍ തീരുമാനം. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പുതിയ തീരുമാനം. ഇത്തവണത്തെ ഓണാവധി ഓഗസ്റ്റ് 21 മുതല്‍ 28 വരെയാണ്. ഇതിന് ശേഷം ഓഗസ്റ്റ് 30 മുതല്‍ പരീക്ഷയ്ക്ക് തുടക്കമാകും.

നിപ്പ പ്രതിരോധം: മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും പുരസ്‌കാരം ഏറ്റുവാങ്ങി

തിരുവനന്തപുരം: നിപ്പ രോഗപ്രതിരോഗ പ്രവര്‍ത്തങ്ങളില്‍ കേരളം സ്വികരിച്ച മാതൃകാപരമായ പ്രതിരോധ പ്രവര്‍ത്തങ്ങള്‍ക്ക് കേരളാ സര്‍ക്കാരിന് അന്താരാഷ്ട്ര അംഗീകാരം. അമേരിക്കയിലെ ബാള്‍ട്ടിമോര്‍ ഹ്യൂമന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കിയ പുരസ്ക്കാരം കേരള മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ഷൈലജ ടീച്ചറും എറ്റു വാങ്ങി.

പോപ്പുലര്‍ ഫ്രണ്ട് ആര്‍.എസ്.എസിനെ അനുകരിക്കുന്നു: എം.സ്വരാജ്

തിരുവനന്തപുരം: ആര്‍.എസ്.എസിനെ അനുകരിക്കാനാണ് പോപ്പുലര്‍ ഫ്രണ്ട് ശ്രമിക്കുന്നതെന്ന് എം.സ്വരാജ് എം.എല്‍.എ പറഞ്ഞു. നമ്മള്‍ ജാഗ്രതയോടെ കാണേണ്ട വിപത്താണ് പോപ്പുലര്‍ ഫ്രണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘നാടിന്റെ യൗവ്വനത്തെ കൊന്നുതീര്‍ത്ത് ശക്തി തെളിയിക്കുകയാണ് അവര്‍. എ.കെ ആന്റണിയുടെ അഭിപ്രായ പ്രകടനം കൊലയാളികള്‍ക്ക് ശക്തി പകരുന്നതാണ്. ആന്റണി പോപ്പുലര്‍ ഫ്രണ്ടിനെ വെള്ളപൂശുന്നുവെന്നും സ്വരാജ് ആരോപിച്ചു. 12ാം തീയതി 2200 കേന്ദ്രങ്ങളില്‍ Read More …