ട്രാന്‍സ്ഫോമര്‍ സ്ഥാപിച്ചാല്‍ നിര്‍മാണ പ്രവര്‍ത്തനമാവില്ല -കാനം

തിരുവനന്തപുരം: അതിരപ്പിള്ളിയില്‍ ഇപ്പോള്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഗൗരവത്തില്‍ എടുക്കുന്നില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.       വൈദ്യുതി വകുപ്പിന്റെ സ്ഥലത്ത് ട്രാന്‍സ്‌ഫോമര്‍ സ്ഥാപിക്കുകയോ ലൈന്‍ വലിക്കുകയോ ചെയ്താല്‍ അത് പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനമായി കാണുന്നില്ല. കുട്ടി ജനിക്കാതെ നൂല്‍ കെട്ടിയെന്ന് പറയുന്നത് കൊണ്ട് കാര്യമില്ലെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു.

മുരുകന്റെ കുടുംബത്തോട് മുഖ്യമന്ത്രി മാപ്പ് ചോദിച്ചു

തിരുവനന്തപുരം: ബൈക്കപടത്തില്‍ പെട്ട് ആശുപ്ത്രികള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മരണമടഞ്ഞ തിരുനെല്‍വേലി സ്വദേശി മുരുകന്റെ കുടുംബത്തോട് മുഖ്യമന്ത്രി പിണറായി വിജയന്‍ മാപ്പ് ചോദിച്ചു. സംസ്ഥാനത്ത് വേണ്ടി മുരുകന്റെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നുവെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. ചികിത്സക്ക് വേണ്ടി ആശുപത്രികളുടെ പടി വാതില്‍ക്കല്‍ കാത്ത് നില്‍ക്കേണ്ടി വരുന്ന അവസ്ഥ ദയനീയമാണ്. അഞ്ച് ആശുപത്രികളില്‍ നിന്ന് ചികിത്സ Read More …

ഇന്റലിജന്‍സ് റിപ്പോര്‍ട്ട്: മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് കുമ്മനം

തിരുവനന്തപുരം: ഇന്ന് നിയമസഭയില്‍ മുഖ്യമന്ത്രി നടത്തിയത് തെറ്റിദ്ധാരണാജനകമായ വെളിപ്പെടുത്തലുകളാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കില്‍ അതിന്‍മേല്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ രാഷ്ട്രീയസംഘര്‍ഷങ്ങള്‍ മെഡിക്കല്‍ കോഴ മറച്ചുവെയ്ക്കാനായി കരുതിക്കൂട്ടി നടത്തിയതെന്ന രീതിയില്‍ മുഖ്യമന്ത്രി ഇന്ന് നിയമസഭയില്‍ പ്രസ്താവന നടത്തിയിരുന്നു. അക്രമത്തിനുള്ള ശ്രമങ്ങളുണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നതായാണ് Read More …

പ്രതിപക്ഷ ബഹളം; സഭ ഇന്നത്തേക്ക് പിരിഞ്ഞു

തിരുവനന്തപുരം: മെഡിക്കല്‍ കോഴ ആരോപണത്തില്‍പെട്ട ബി.ജെ.പിയെ രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് കോണ്‍ഗ്രസ് സഭയുടെ നടുത്തളത്തിലറിങ്ങി. സംസ്ഥാനത്തെ ക്രമസമാധന തകര്‍ച്ചയും രാഷ്ട്രീയ കൊലപാതകങ്ങളും അക്രമ പരമ്പരകളും നിയമസഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.   കോഴ ആരോപണത്തില്‍ പെട്ട ബി.ജെ.പിയെ രാഷ്ട്രീയ കൊലപാതകത്തിലൂടെ സി.പി.എം രക്ഷിച്ചടുക്കുകയാണെന്ന് Read More …

അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു: സഭ പ്രക്ഷുബ്ധം

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ചയും രാഷ്ട്രീയ കൊലപാതങ്ങളും ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. പോലീസ് മാത്രം വിചാരിച്ചാല്‍ എല്ലാം ശരിയാവില്ലെന്നുള്ള മുഖ്യമന്ത്രിയുടെ മറുപടിയ്ക്കു പിന്നാലെയാണ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അടിയന്തര പ്രേമയത്തിന് അനുമതി നിഷേധിച്ചത്. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. അക്രമ രാഷ്ട്രീയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച Read More …

അപകടത്തില്‍ പെട്ടയാള്‍ക്ക് ചികിത്സ നിഷേധിച്ച കൊല്ലം മെഡിസിറ്റിക്കെതിരെ കേസെടുക്കും

തിരുവനന്തപുരം: അടിയന്തര ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് വാഹനാപകടത്തില്‍ പെട്ട തമിഴ്‌നാട് സ്വദേശി മരിച്ച സംഭവത്തില്‍ കൊല്ലം മെഡിസിറ്റി ആശുപത്രിക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം. ഐ.ജി മനോജ് എബ്രഹാമിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ അജിതാ ബീഗം ഇന്ന് തന്നെ ആശുപത്രിക്കെതിരെ നടപടിയെടുക്കുമെന്നാണ് അറിയുന്നത്. രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിന്റെയും ദൃസാക്ഷികളടെ മൊഴികളുടെയും അടിസ്ഥാനത്തിലാണ് കേസെടുക്കുന്നത്. Read More …

നരഹത്യക്ക് കേസെടുക്കണം എം.എം ഹസന്‍

തിരുവനന്തപുരം: പൊലീസ് മര്‍ദനത്തെ തുടര്‍ന്ന് തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശി വിനായകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ മനഃപൂര്‍വമായ നരഹത്യക്ക് കേസെടുക്കണമെന്ന് കെ.പി.സി.സി. പ്രസിഡന്റ് എം.എം.ഹസന്‍. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഹസന്‍ കത്ത് നല്‍കി. പൊലീസ് ക്രൂരത വ്യക്തമാക്കുന്നതാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മുഖം രക്ഷിക്കലിന്റെ ഭാഗമായി ആരോപണ വിധേയരായ പൊലീസ് ഉദ്യോഗസ്ഥരെ Read More …

മഅ്ദനിക്ക് പണം നല്‍കി സഹായിക്കാന്‍ ലീഗൊരുങ്ങി, മഅ്ദനി നിരസിച്ചു

തിരുവനന്തപുരം:  പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിയുടെ കേരളയാത്രയുടെ ചെലവുകള്‍ വഹിക്കാന്‍ മുസ്‌ലിം ലീഗ്. എന്നാല്‍ മഅ്ദനി അത് നിരാകരിച്ചതായി അറിയുന്നു. ഏതെങ്കിലും പാര്‍ട്ടിയുടെയോ വ്യക്തികളുടെയോ സാമ്പത്തിക സൗജന്യത്തില്‍ തനിക്ക് ജന്മ നാട്ടില്‍ വന്നു പോകേണ്ടെന്നും നീതി നിഷേധത്തിനെതിരെ കൂടെ നിന്നാല്‍ സന്തോഷമുണ്ടെന്നും മഅ്ദനി അറിയിച്ചതായാണു വിവരം. മഅ്ദനിയുടെ കേരള യാത്രയില്‍ സുരക്ഷയ്ക്കായി കൂടെ വരുന്ന കര്‍ണാടക Read More …