മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും വാക്‌സിന്‍

മലപ്പുറം: അന്യസംസ്ഥാന കുട്ടികളുളള സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ മുഴുവന്‍ അനാഥാലയ അന്തേവാസികല്‍ക്കും ഡിഫ്തീരിയവാക്‌സിന്‍ എടുക്കാന്‍ ഭാരവാഹികള്‍ തയ്യാറാകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ആവശ്യപ്പെട്ടു. കേരളത്തിലെ അനാഥലയങ്ങളില്‍ പഠിക്കുന്ന അന്തേവാസികളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കാനാവശ്യമായ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന കാര്യവും ,പൂര്‍വ്വ വിദ്യാര്‍ത്ഥിളുടെ പുനരധിവാസവും സാമൂഹിക നീതി വകുപ്പ് ഗൗരവമായി പരിഗണിക്കുമെന്നും മന്ത്രി Read More …

വഴങ്ങാതെ വി എസ്സ്

തിരുവനന്തപുരം: കാബിനറ്റ് റാങ്കോടെ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനാക്കാമെന്ന് വി.എസ്.അച്യുതാനന്ദന് പാര്‍ട്ടിയുടെ നിര്‍ദേശം. സര്‍ക്കാരിന്റെ ഉപദേശകനാക്കാമെങ്കില്‍ പദവി ഏറ്റെടുക്കാമെന്നും ഇല്ലെങ്കില്‍ പദവിയൊന്നും വേണ്ടെന്നും എംഎല്‍എയായി മാത്രം തുടരാമെന്നും വി.എസ് പാര്‍ട്ടിക്ക് മറുപടി നല്‍കി. വി.എസിന് പദവി നല്‍കുന്നത് സംബന്ധിച്ച് പല ചര്‍ച്ചകള്‍ നടന്നെങ്കിലും ഇതുവരെ ഇതു സംബന്ധിച്ച് തീരുമാനമൊന്നും ആയില്ല. മുഖ്യമന്ത്രിക്ക് മുന്നില്‍ റിപ്പോര്‍ട്ട് ചെയ്യാത്ത കാബിനറ്റ് Read More …

വാഹന ഉടമകളുടെ യോഗം

തിരുവനന്തപുരം: സംസ്ഥാനത്തെ ബസ്, ലോറി ഉടമ സംഘടനകളുടെ യോഗം ബുധനാഴ്ച ചേരും. സംസ്ഥാനത്ത് ഡീസല്‍ വാഹനങ്ങളുടെ ഉപയോഗം നിയന്ത്രിച്ചുകൊണ്ടുള്ള ദേശീയ ഹരിത െ്രെടബ്യൂണലിന്റെ ഉത്തരവ് മൂലം ഉണ്ടായിട്ടുള്ള സാഹചര്യങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തുന്നതിനായാണ് ചര്‍ച്ച വിളിച്ചു ചേര്‍ത്തിരിക്കുന്നത്. ഉച്ചയ്ക്ക് 12 മണിക്ക് സെക്രട്ടറിയേറ്റിലെ ദര്‍ബാര്‍ ഹാളില്‍ ഗതാഗത വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം.

പ്രതിഷേധം കനക്കും മുമ്പ് താഴ് വീണു

കൊണ്ടോട്ടി:എട്ടു പതിറ്റാണ്ട് പഴക്കമുളള പുളിക്കല്‍ മങ്ങാട്ടുമുറി എ.എം.എല്‍.പി സ്‌കൂള്‍ ഹൈക്കോടതി നിര്‍ദേശത്തില്‍ അടച്ചു പൂട്ടി.കൊണ്ടോട്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.ആശിഷ് ഇന്നലെ രാവിലെ സ്‌കൂളിലെത്തി പൂട്ടുപൊളിച്ച് ഓഫീസിനകകത്ത് കയറിയാണ് രേഖകള്‍ എടുത്തത്.നാട്ടുകാരുടെ പ്രതിഷേധമുണ്ടാകുമെന്നറിഞ്ഞ് സ്‌കൂളിന് ചുറ്റും പോലീസ് വലയം തീര്‍ത്തിരുന്നു.പ്രതിഷേധം ശക്തമാവും മുമ്പ് തന്നെ എ.ഇ.ഒ സ്‌കൂളിനകത്ത് കയറിയിരുന്നു്.ഇതിനിടെ ഡി.വൈ.എഫ്.ഐ യുടെ നേതൃത്വത്തില്‍ പ്രതിഷേധക്കാനെത്തിയവരെ പോലീസ് Read More …

അന്വേഷണം നടത്തണം

മലപ്പുറം: ഭൂമിഇടപാട് കേസില്‍ വഴിവിട്ട് ഒന്നും ചെയ്തിട്ടില്ലെന്നും വ്യവസായ മന്ത്രിയെന്ന നിലയില്‍ തന്റെ ജോലിമാത്രമാണ് നിര്‍വഹിച്ചതെന്നും മുന്‍മന്ത്രി പികെ കുഞ്ഞാലിക്കുട്ടി. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവ് സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിക്ഷേപത്തിനും തൊഴിലാളികളുടെ എണ്ണത്തിന്റെയും അടിസ്ഥാനത്തില്‍ ഭൂനിയമത്തില്‍ ഇളവുകൊടുക്കാമെന്ന് സര്‍ക്കാറിന്റെ നയതീരുമാനമാണ്. Read More …

നയതന്ത്ര പ്രതിനിധികള്‍ സന്ദര്‍ശിച്ചു

തിരുവനന്തപുരം: വിവിധ രാജ്യങ്ങളില്‍ ഇന്ത്യന്‍ അംബാസഡര്‍/ഹൈക്കമ്മീഷണര്‍ സ്ഥാനങ്ങള്‍ വഹിക്കുന്ന ഏഴ് നയതന്ത്രജ്ഞര്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ചേംമ്പറില്‍ വച്ചായിരുന്നു കൂടികാഴ്ച്ച. ബെലാറസിലെ ഇന്ത്യന്‍ അംബാസഡര്‍ പങ്കജ് സക്‌സേന, കോംഗോയിലെ അംബാസഡര്‍ എസ്.കെ. അശോക് വാരിയര്‍, ഇറാക്കിലെ അംബാസഡര്‍ ജോര്‍ജ് രാജു, കൊറിയയിലെ അംബാസഡര്‍ ജസ്മിന്ദര്‍ കസ്തൂരിയ, മാലിദ്വീപിലെ ഹൈക്കമ്മീഷണര്‍ അഖിലേഷ് മിശ്ര, Read More …

കിട്ടിയ പണിയുടെ പിന്നില്‍ ചേരിപ്പോര്

തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള ഡി.ജി.പി സ്ഥാനത്ത് നിന്ന് ടി.പി സെന്‍കുമാറിനെ നീക്കിയതിന് പിന്നില്‍ ഐ.എ.എസ് തലപ്പത്തെ ചേരിപ്പോരും കാരണമായതായി സൂചന. പി.കെ മൊഹന്തി വിരമിക്കുന്ന ഒഴിവില്‍ പുതിയ ചീഫ് സെക്രട്ടറിയെ നിയമിക്കുന്നതിന് യു.ഡി.എഫ് സര്‍ക്കാര്‍ അഭിപ്രായം ആരാഞ്ഞപ്പോള്‍ എസ്.എം വിജയാനന്ദിന്റെ പേരാണ് സെന്‍കുമാര്‍ ശുപാര്‍ശ ചെയ്തത്. അന്ന് ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയെ ചീഫ് സെക്രട്ടറിയാക്കുന്നതിനോട് Read More …

എല്‍ഡിഎഫിന് വോട്ട് ചെയ്തു

തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വോട്ടു ചെയ്‌തെന്ന കാര്യം സ്ഥിരീകരിച്ച് ബിജെപി എംഎല്‍എ ഒ. രാജഗോപാല്‍. ബിജെപിയുടെ വേട്ട് ആവശ്യമില്ലെന്ന പ്രതിപക്ഷത്തിന്റെ നിലപാടിനെ അംഗീകരിച്ചാണ് പിന്തുണ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. ശ്രീരാമകൃഷ്ണനു നല്‍കിയത്. പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തിട്ടല്ല തീരുമാനമെടുത്തത്. യുവത്വവും പ്രവര്‍ത്തന പാരമ്പര്യവും കണക്കിലെടുത്താണ് വോട്ട് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. സഭയില്‍ പ്രശ്‌നാധിഷ്ഠിതമായ നിലപാടുകള്‍ Read More …