പൂട്ടിയ ബാര്‍ തുറക്കണമെന്ന അഭിപ്രായമില്ല

തിരുവനന്തപുരം: പൂട്ടിയ ബാറുകള്‍ തുറക്കണമെന്ന നിലപാട് എല്‍.ഡി.എഫിനില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍. ബാറുടമകള്‍ക്ക് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ സാധിക്കുമെന്ന് കരുതാന്‍ തങ്ങള്‍ മണ്ടന്‍മാരല്ലെന്നും കോടിയേരി ബാലകൃഷണന്‍ തിരുവന്തപുരത്ത് നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമാക്കി. ഇടതുമുന്നണി അധികാരത്തിലെത്തിയാല്‍ പൂട്ടിയ ബാറുകള്‍ തുറക്കുമെന്ന് കൊടിയേരി പറഞ്ഞതായി ബിജു രമേശ് ശബ്ദരേഖ പുറത്തുവിട്ട പശ്ചാതലത്തിലാണ് പ്രത്യേക വാര്‍ത്തസമ്മേളനം. സി.ഡി എഡിറ്റ് Read More …

സിവില്‍ സര്‍വീസ് ബോധവല്‍ക്കരണ സെമിനാര്‍

ിരുവനന്തപുരം: മൂവാറ്റുപുഴയില്‍ ആരംഭിക്കുന്ന കേരളാ സ്റ്റേറ്റ് സവില്‍ സര്‍വീസ് അക്കാഡമിയുടെ ഉപാകേന്ദ്രത്തിന്റെ ഉദ്ഘാടത്തിനു മുന്നോടിയായി ഫെബ്രുവരി 13 ന് മൂവാറ്റുപുഴ സെന്റ് അഗസ്റ്റിന്‍ ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ആഡിറ്റോറിയത്തില്‍ സ്‌കൂള്‍/ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സിവില്‍ സര്‍വീസ് പരീക്ഷയെ സംബന്ധിച്ച് ഒരു പ്രചോദന ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിക്കുന്നു. 150 പേര്‍ വീതമുളള രണ്ട് ബാച്ചുകളായാണ് ക്ലാസുകള്‍ നടത്തുന്നത്. Read More …

അന്താരാഷ്ട്ര നാടകോത്സവം

തിരുവനന്തപുരം: കേരളത്തില്‍ ആദ്യമായി സംഘടിപ്പിക്കുന്ന ന്യൂഡല്‍ഹി നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ ഇന്ത്യാ അന്താരാഷ്ട്ര നാടകോത്സവം ഭാരത് രംഗ് മഹോത്സവ് ഇന്ന് തിരുവനന്തപുരത്ത് ആരംഭിക്കും. ഫെബ്രുവരി 14 വരെ തിരുവനന്തപുരത്ത് ടാഗോര്‍ തീയേറ്ററിലാണ് അന്താരാഷ്ട്ര നാടകോത്സവം അരങ്ങേറുന്നത്. ആസ്‌ട്രേലിയ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ക്കു പുറമേ ഇന്ത്യയില്‍ നിന്നുമുള്ള പ്രമുഖ സംഘങ്ങളും നാടകം അവതരിപ്പിക്കും. ന്യൂഡല്‍ഹി Read More …

പൂട്ടിയ ബാര്‍ തുറക്കും

തിരുവനന്തപുരം: ഇടതുമുന്നണി അധികാരത്തിലെത്തിയാല്‍ പൂട്ടിയ 418 ബാറുകളും തുറന്നു നല്‍കാമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ള നേതാക്കള്‍ ഉറപ്പ് നല്‍കിയതായുളള ബിജു രമേശ് ബാര്‍ ഉടമകളുടെ യോഗത്തില്‍ പറയുന്നതിന്റെ ശബ്ദരേഖ പുറത്ത്. പിണറായി വിജയനും കൊടിയേരിയും ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്തിട്ടുണ്ട്. വി എസ് അച്ചുതാനന്ദന്‍ കൂടി ഉറപ്പ് നല്‍കിയാല്‍ സര്‍ക്കാറിനെ താഴെ Read More …

കേരളത്തില്‍ ഭരണ തുടര്‍ച്ചയെന്ന് ആന്റണി

തിരുവനനന്തപുരം: കേരളത്തില്‍ കോണ്‍ഗ്രസ്സിന് ഭരണ തുടര്‍ച്ചയുണ്ടാകുമെന്ന് എ.കെ.ആന്റണി. നിലവിലെ വിവാദങ്ങള്‍ യു.ഡി.എഫിനെ ബാധിക്കുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വരുന്നത് വരെ പ്രതിപക്ഷം കാത്തിരിക്കണം. മുപ്പതോളം കേസുകളില്‍ പ്രതിയായ ഒരാള്‍ നല്‍കിയ മൊഴിയുടെ പേരില്‍ അവര്‍ തെരുവില്‍ ഇറങ്ങരുത്. കേരളത്തിലെ വോട്ടര്‍മാര്‍ക്ക് എല്ലാ കാര്യങ്ങളും അറിയാല്‍ അവസരമൊരുക്കണം. ജനങ്ങളുടെ കുത്തക Read More …

നാഗ്ജിയില്‍ പെരാനന്‍സിന് ആദ്യ ജയം

കോഴിക്കോട്: നാഗ്ജി ഫുട്ബാളിലെ കന്നി മല്‍സരത്തില്‍ ബ്രസീലിയന്‍ ഫുട്ബാള്‍ കരുത്തുമായി കളത്തിലിറങ്ങിയ പെരാനന്‍സിന് വിജയം.എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് വാറ്റ്‌ഫെഡിനെയാണ് അവര്‍ തോല്‍പ്പിച്ചത്. വിരസമായ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് പെരാനന്‍സ് തുടരെ രണ്ടു ഗോളുകള്‍ സ്‌കോര്‍ ചെയ്തത്. കളിയുടെ അറുപതാം മിനുട്ടില്‍ ലൂയി സോറയിലൂടെ അവര്‍ ആദ്യ ഗോള്‍ നേടി. രണ്ടു മിനുട്ടിനകം ജാവോ പെട്രോ Read More …

സിക വൈറസിനെതിരെ ജാഗ്രത

തിരുവനന്തപുരം: സിക വൈറസിനെതിരെ ജാഗ്രത പാലിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ആരോഗ്യവകുപ്പ് ജില്ലാമെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലതലത്തില്‍ മെഡിക്കല്‍ ഓഫീസര്‍മാരുടെയും ജില്ലാതല പ്രോഗ്രാം ഓഫീസര്‍മാരുടെയും അിസന്തിര യോഗം വിളിച്ച് ചേര്‍ക്കാനാണ് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എല്ലാ ആരോഗ്യ ബ്ലോക്കുകളിലും ആരോഗ്യ പ്രവര്‍ത്തകരുടെ യോഗം വിളിച്ച് അടിയന്തര പ്രതിരോധ പ്രവര്‍ത്തന രൂപരേഖ Read More …

കുമ്മനം വെള്ളാപ്പള്ളി ചര്‍ച്ച

ആലപ്പുഴ: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും കൂടിക്കാഴ്ച നടത്തി. വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ചര്‍ച്ച ചെയ്തതെന്നാണ് വിലയിരുത്തുന്നത്. എന്നാല്‍ ബി ജെ പി നടത്തുന്ന വിമോചന യാത്ര സമാപിച്ച ശേഷമേ തിരഞ്ഞെടുപ്പ് സംബന്ധമായ ചര്‍ച്ചകള്‍ ആരംഭിക്കുകയുളളുവെന്നാണ് കുമ്മനം ചര്‍ച്ചക്ക് Read More …