ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ : സെലക്ട് കമ്മിറ്റി യോഗം

2015ലെ കേരള ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ സംബന്ധിച്ച സെലക്ട് കമ്മിറ്റിയുടെ യോഗം ജനുവരി 19 ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം തൈക്കാട് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ ചേരും. വിവിധ രാഷ്ട്രീയ സംഘടനാ നേതാക്കള്‍, വിവിധ സര്‍വീസ് സംഘടനാ നേതാക്കള്‍, മനുഷ്യവകാശ സംഘടനകള്‍, യുവജന സംഘടനകള്‍, ബാര്‍ അസോസിയേഷനുകള്‍, സാംസ്‌കാരിക സംഘടനകള്‍, വിഷയവുമായി താല്പര്യമുള്ള പൊതുജനങ്ങള്‍ Read More …

ആന്ധ്രയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് മലയാളികളുള്‍പ്പെടെ ആറു പേര്‍ മരിച്ചു

ഹൈദരാബാദ്: ആന്ധ്രയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് മലയാളികളുള്‍പ്പെടെ ആറു പേര്‍ മരിച്ചു. കാസര്‍കോട് സ്വദേശി റോബിനും കുടുംബവും ഡ്രൈവറുമാണ് മരിച്ചത്. കുഞ്ഞിന്റെ മാമോദീസ കഴിഞ്ഞ് കോട്ടയത്തു നിന്നും മടങ്ങുമ്പോഴാണ് ദുരന്തം. റോബിന്റെ ഭാര്യ വീടായ പൂഞ്ഞാറിലായിരുന്നു മാമോദീസ. പി ഡി റോബിന്‍, ഭാര്യ ബിസ്‌മോള്‍, നാലുമാസം പ്രായമുളള കുഞ്ഞ്, പിതാവ് ദേവസ്വ, മാതാവ് ത്രേസ്യ , ആന്ധ്ര Read More …

കണ്ണൂരിന്റെ ഹൃദയത്തില്‍ ഇന്ന് പിണറായി

കേരളാലൈവ് കണ്ണൂര്‍ : കമ്മ്യുണിസറ്റ് മാര്‍ക്‌സിസറ്റ് പാര്‍ടിയുടെ വിജയഗാഥ രചിക്കാന്‍ കൈപിടിച്ച് ഉയര്‍ത്തിയ അതെ നേതാവ് വി.എസിന്റെ ആശീര്‍വാദത്തോടെ പോളിറ്റ് ബ്യുറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരളയാത്ര മൂന്നാം ദിനമായ ഇന്ന് കണ്ണൂരിന്റെ ഹൃദയഭൂമിയില്‍. കഴിഞ്ഞ ദിവസം പയ്യന്നുരില്‍ സമാപിച്ച യാത്ര കാഞ്ഞങ്ങാട്ടുനിന്നും പുറപെട്ടത് വലിയ ആവേശത്തോടെയായിരുന്നു. നിരവധി രക്തസാക്ഷികളുടെ ചോരചിന്തിയ മണ്ണിലൂടെ ആയിരങ്ങളുടെ Read More …

കാസര്‍ഗോഡ് ഫൈനലില്‍

മലപ്പുറം- സംസ്ഥാന സീനിയര്‍ ഫുട്ബാളിലെ ആദ്യ സെമിയില്‍ ആതിഥേയരായ മലപ്പുറത്തെ തോല്‍പ്പിച്ച് കാസര്‍ഗോഡ് ഫൈനലില്‍ കടന്നു. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് കാസര്‍ഗോഡിന്റെ ജയം. ഇന്നു നടക്കുന്ന തൃശൂര്‍-കോട്ടയം  സെമിഫൈനലിലെ വിജയികളുമായി കാസര്‍ഗോഡ് നാളെ ഫൈനലില്‍ ഏറ്റുമുട്ടും.ഇന്നലെ രണ്ടാം പകുതിയിലായിരുന്നു മൂന്നു ഗോളുകളും പിറന്നത്. നിലവിലെ ജേതാക്കളായ മലപ്പുറത്തിനെതിരേ ശക്തമായ ആക്രമണം കാഴ്ചവച്ചാണ് കാസര്‍ഗോഡിന്റെ വിജയം.  കളിയുടെ Read More …

കെ.ടി.ജലീലിന്റെ സാന്നിധ്യം ലീഗിനെ വിറപ്പിക്കും

കോഴിക്കോട്: പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ചില്‍ സ്ഥിരാംഗമായി കെ.ടി.ജലീല്‍ എത്തുമ്പോള്‍ മലബാറില്‍ അത് മുസ്ലീം ലീഗിനെ അസ്വസ്ഥമാക്കും. മുസ്ലീം ലീഗില്‍ നിന്ന് പിണങ്ങിപ്പോയി പി.കെ.കുഞ്ഞാലികുട്ടിയെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തറപറ്റിച്ച് കേരള രാഷ്ട്രീയത്തില്‍ പുത്തന്‍ താരോദയമായി മാറിയ ജലീലിനെ ലീഗ് കോട്ടകളില്‍ സി.പി.എമ്മിന്റെ പ്രചാരണത്തിനുള്ള തുരുപ്പു ചീട്ടായാണ് പാര്‍ട്ടി നേതൃത്വം കണ്ടിരിക്കുന്നത്. പാര്‍ട്ടി അംഗമല്ലെങ്കിലും ഇത് Read More …

എല്ലാം ശുഭകരം ; പക്ഷേ അവര്‍ സജ്ജരായിരുന്നു

പത്തനംതിട്ട: രക്ഷാപ്രവര്‍ത്തനത്തിന് ആംബുലന്‍സ് മുതല്‍ ഹെലികോപ്റ്റര്‍ വരെ. ആശയവിനിമയത്തിന് ഹാം റേഡിയോ മുതല്‍ എസ്.എം.എസ് അലര്‍ട്ട് സംവിധാനങ്ങളും. ശബരിമല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് അടിയന്തര സാഹചര്യങ്ങളെ നേരിടാനായി ജില്ലാ ഭരണകൂടവും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെയും നേതൃത്വത്തില്‍ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ ഒരുക്കിയ ഭാവനാപൂര്‍ണമായ മുന്‍കരുതലുകള്‍ തീര്‍ഥാടനം സുഗമമാക്കാന്‍ ഏറെ സഹായകരമായി. ശബരിമല തീര്‍ഥാടനം തുടങ്ങിയതു Read More …

ജനന രജിസ്റ്ററില്‍ പേര് തിരുത്തല്‍ പരിഷ്‌കരിച്ച നിര്‍ദ്ദേശം പുറപ്പെടുവിച്ചു

തിരുവനന്തപുരം: മാതാവ് /പിതാവ് ഉപേക്ഷിച്ച കുട്ടികളുടെ ജനന രജിസ്റ്ററില്‍ പേര് തിരുത്തി നല്‍കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പരിഷ്‌കരിച്ച് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. വിവാഹ ബന്ധം വേര്‍പെടുത്തിയ കേസുകളിലും മാതാവ് ഉപേക്ഷിച്ച് പോയിട്ടുള്ള കുട്ടികളുടെ വിഷയത്തിലും കുട്ടി ആരുടെ സംരക്ഷണയിലാണോ അതനുസരിച്ച് മാതാവിന്റെ / പിതാവിന്റെ മാത്രം അപേക്ഷയുടെ അടിസ്ഥാനത്തിലും, ജനന രജിസ്റ്ററില്‍ പേര് തിരുത്തി Read More …

അക്രമസ്വഭാവം പ്രോല്‍സാഹിപ്പിക്കുന്ന വെബ്‌സൈറ്റുകള്‍ക്കെതിരെ പരാതിപ്പെടാം

തിരുവനന്തപുരം: വികലവും അക്രമസ്വഭാവം പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്ന വെബ്‌സൈറ്റുകളെ സംബന്ധിച്ച് പരാതിപ്പെടാന്‍ സംസ്ഥാന ഐ. ടി വകുപ്പ് ഇ മെയില്‍ സംവിധാനം ഏര്‍പ്പെടുത്തി. ഇത്തരം വെബ്‌സൈറ്റുകളെ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് രവശഹറമെളല@സലൃമഹമ.ഴീ്.ശി എന്ന ഇമെയില്‍ വിലാസത്തില്‍ പരാതിപ്പെടാം. യുവാക്കളുടെയും, കുട്ടികളുടെയും വ്യക്തിത്വത്തെയും, സ്വഭാവരൂപീകരണത്തെയും പ്രതികൂലമായി ബാധിക്കുന്ന വെബ് സൈറ്റുകള്‍ ബ്‌ളോക്ക് ചെയ്യുവാനും, നിയന്ത്രിക്കുവാനുമുള്ളസംസ്ഥാന ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് Read More …