പണിമുടക്ക് – സര്‍വ്വീസ് വിദ്യാഭ്യാസ മേഖല സ്തംഭിച്ചു

മലപ്പുറം: 2014 ജൂലൈ 1 മുതല്‍ ശമ്പളപരിഷ്‌കരണം ഉടന്‍ അനുവദിക്കുക, പ്രതിലോമകരമായ ശുപാര്‍ശകള്‍ തള്ളിക്കളയുക, തസ്തിക വെട്ടിക്കുറക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുയിച്ച് ജീവനക്കാരും അദ്ധ്യാപകരും ജനുവരി 12 ന് നടത്തിയ പണിമുടക്കില്‍ ജില്ലയിലെ  സര്‍വ്വീസ് വിദ്യാഭ്യാസ മേഖല സ്തംഭിച്ചു. താല്‍ക്കാലികക്കാര്‍ ഉള്‍പ്പെടെ നാമമാത്രമായ ജീവനക്കാരാണ് ഓഫീസുകളില്‍ ഹാജരായിട്ടുള്ളത്. മലപ്പുറം കലക്റ്ററേറ്റില്‍ 200 ജീവനക്കാരില്‍ 35 Read More …

മാനുഷിക സ്പര്‍ശത്തോടെ വയോജന സംരക്ഷണ നിയമം നടപ്പാക്കണം

കൊച്ചി: നിയമം കൊണ്ടു മാത്രം വയോജന സംരക്ഷണം നടപ്പാക്കാനാകില്ലെന്നും ഉദ്യോഗസ്ഥര്‍ക്കും ജനങ്ങള്‍ക്കുമിടയില്‍ ഇതു സംബന്ധിച്ച് ബോധവല്‍ക്കരണം നടത്തണമെന്നും മഹാരാഷ്ട്ര മുന്‍ ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍. ആവശ്യം കഴിഞ്ഞ ഉപകരണങ്ങള്‍ക്ക് തുല്യമായി വയോജനങ്ങളെ കണക്കാക്കുന്നത് കേരളം നേരിടുന്ന വലിയ സാമൂഹ്യപ്രശ്‌നങ്ങളിലൊന്നായി മാറിയിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുതിര്‍ന്ന പൗരന്‍മാരുടെയും മാതാപിതാക്കളുടെയും ക്ഷേമവും സംരക്ഷണവും ഉറപ്പാക്കുന്നതിനുള്ള സീനിയര്‍ സിറ്റിസണ്‍സ് ആക്ട് Read More …

സേവന സന്നദ്ധരായി റെഡ്‌ക്രോസ് കുട്ടി ഡോക്ടര്‍മാര്‍

കൊച്ചി: ആരോഗ്യപരിപാലന രംഗത്ത് നൂതന മാതൃക സൃഷ്ടിച്ച് റെഡ്‌ക്രോസിന്റെ കുട്ടി ഡോക്ടര്‍മാര്‍ എന്റോള്‍ ചെയ്തു. എറണാകുളം ജനറല്‍ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ഐആര്‍സിഎസ് ജനറല്‍ സെക്രട്ടറി ചെമ്പഴന്തി അനില്‍ ജൂനിയര്‍ സ്റ്റുഡന്റ് ഡോക്ടര്‍ കേഡറ്റുകള്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി ജില്ല ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ജില്ലയിലെ ഏഴു Read More …

തൊഴിലുറപ്പ് വേതന വിതരണം ദേശീയ ഇലക്‌ട്രോണിക് ഫണ്ട് മാനേജ്‌മെന്റ് സംവിധാനത്തിലൂടെ മാത്രം മന്ത്രി കെ.സി.ജോസഫ്

തിരുവനന്തപുരം: തൊഴിലുറപ്പ് വേതന വിതരണം ദേശീയ ഇലക്‌ട്രോണിക് ഫണ്ട് മാനേജ്‌മെന്റ് സംവിധാനത്തിലൂടെ മാത്രം ആയിരിക്കുമെന്ന് ഗ്രാമവികസന മന്ത്രി കെ.സി.ജോസഫ് അറിയിച്ചു. ഈ ആവശ്യത്തിനായി 365 കോടി രൂപ കേരളത്തിനായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. നിലവിലുള്ള കുടിശ്ശിക പൂര്‍ണ്ണമായും ഇതുവഴി നല്‍കുന്നതാണെന്നും തുടര്‍ന്നുള്ള വേതനവിതരണം കുടിശികയില്ലാതെ നല്‍കുവാനുള്ള എല്ലാ ക്രമീകരണവും ഇലക്‌ട്രോണിക് ഫണ്ട് മാനേജ്‌മെന്റ് സംവിധാനത്തിലൂടെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും Read More …

കാരുണ്യ പദ്ധതി : 692 കോടി രൂപ ചികിത്സാ ധനഹായം നല്‍കി

തിരുവനന്തപുരം: കാരുണ്യ ചികിത്സാ പദ്ധതിയില്‍ 2016 ജനുവരി ഒമ്പത് വരെ കാരുണ്യ, കാരുണ്യ പ്ലസ് എന്നിവയില്‍ നിന്നുള്ള മൊത്തം വിറ്റുവരവ് 3858.33 കോടി രൂപയും (കാരുണ്യ2562.22, കാരുണ്യ പ്ലസ്1296.11) അറ്റാദായം 776.70 കോടി (കാരുണ്യ535.99, കാരുണ്യ പ്ലസ്240.71) രൂപയുമാണെന്ന് ലോട്ടറി ഡയറക്ടര്‍ അറിയിച്ചു. ഈ അറ്റാദായമാണ് കാരുണ്യ ചികിത്സാ സഹായ പദ്ധതിയ്ക്കായി ചെലവഴിക്കുന്നത്. സ്‌കീം ആരംഭിച്ചതു Read More …

കുട്ടികളെ ഘോഷയാത്രയില്‍ പങ്കെടുപ്പിക്കല്‍ : മാര്‍ഗനിര്‍ദേശമായി

തിരുവനന്തപുരം: ഘോഷയാത്രകളില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നതുസംബന്ധിച്ച് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നിര്‍ദ്ദേശിച്ച് ആഭ്യന്തരവകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഘോഷയാത്രകളില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നതിന് ജില്ലാ കളക്റ്ററുടെയും ജില്ലാ പോലീസ് മേധാവിയുടെയും മുന്‍കൂര്‍ അനുമതി വാങ്ങണം. പ്രവൃത്തിദിവസങ്ങളില്‍ രാവിലെ 9.30നും വൈകിട്ട് 4.30നുമിടയില്‍ ഇത്തരം ഘോഷയാത്രകള്‍ ഒഴിവാക്കണം. അവധിദിനങ്ങളില്‍ രാവിലെ 10നും വൈകിട്ട് മൂന്നിനുമിടയില്‍ കുട്ടികളെ ഘോഷയാത്രയില്‍ നിര്‍ബന്ധപൂര്‍വ്വം പങ്കെടുപ്പിക്കരുത്. ഘോഷയാത്രയില്‍ കുട്ടികളെ നിര്‍ബന്ധിച്ച് Read More …

സഹിഷ്ണുതക്കപ്പുറം പരസ്പരം അംഗീകരിക്കാനും മനസിലാക്കാനും കഴിയണമെന്ന് ഉപരാഷ്ട്രപതി

മലപ്പുറം: സഹിഷണുത ഉണ്ടായതുകൊണ്ട് മാത്രം സമ്പൂര്‍ണ്ണമായ മതേതരസമുഹം സൃഷ്ടിക്കുക സാധ്യമല്ലെന്ന് ഉപരാഷ്ട്രപതി ഡോ: ഹാമിദ് അന്‍സാരി. എല്ലാം ഉള്‍ക്കൊളളാനായതുകൊണ്ടമാത്രമല്ല, എല്ലാം അംഗീകരിക്കാനും മനസിലാക്കാനം സാധിക്കണം എന്നാല്‍ മാത്രമെ ശരിക്കും സമാധാനുമുളള സമൂഹം നിലനില്‍ക്കൂ. ” എല്ലാമതങ്ങളോടും സഹിഷണുതയുണ്ടായയതുകൊണ്ട് കാര്യമില്ല. എല്ലാമതങ്ങളും സത്യമാണെന്ന കരുതി അവ അംഗീകരിക്കാനാവണമെന്ന” വിവേകാനന്ദ സ്വാമികളുടെ ഉദ്ധരണി എടുത്തു പറഞ്ഞുകൊണ്ടാണ് ഉപരാഷ്ടപതി ഇക്കാര്യം Read More …

സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ മത്സരം: തിരുവനന്തപുരത്തിനു വിജയം

മലപ്പുറം: അമ്പത്തിരണ്ടാമത് സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മത്സരത്തില്‍ ഇടുക്കിയുടെ മൂന്നിനെതിരെ നാലു ഗോളുകള്‍ക്കു തിരുവനന്തപുരത്തിനു വിജയം.  മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിലാണു മത്സരം നടന്നത്. ടൈംബ്രേക്കിലാണു മൂന്നിനെതിരെ നാലുഗോളുകള്‍ തിരുവനന്തപുരം നേടിയത്. ഇടുക്കിയുടെ രണ്ടുഗോള്‍ശ്രമവും വിഫലമായി. കളിയുടെ ആദ്യപകുതിയില്‍ ഇരുടീമും ഓരോ ഗോള്‍ വീതം നേടിയിരുന്നു. മുപ്പതാംമിനുട്ടില്‍ ഇടുക്കിയുടെ ഗോകുല്‍ദേപാണ് ആദ്യഗോള്‍ നേടിയത്. ഗോകുലിന്റെ Read More …