ഓട്ടിസം ശില്‍പശാല

തിരുവനന്തപുരം : ഓട്ടിസം സംബന്ധിച്ച പ്രശ്‌നങ്ങള്‍ മനസിലാക്കാനും ഭാവി പ്രവര്‍ത്തനങ്ങള്‍ക്കുള്ള കര്‍മ്മ പദ്ധതി തയ്യാറാക്കുന്നതിനുമായി വിഷന്‍ ഷെയറിംഗ് ശില്‍പശാല സംഘടിപ്പിച്ചു. ഓട്ടിസം ബാധിച്ച കുട്ടികളുടെ രക്ഷിതാക്കളും ഈ മേഖലയിലെ വിദഗ്ധരും ശില്പശാലയില്‍ പങ്കെടുത്തു. നാഡീവ്യൂഹ സംബന്ധമായ വൈകല്യങ്ങള്‍ കണ്ടെത്തുന്നതിനും യോജ്യമായ ഇടപെടല്‍ നടത്തുന്നതിനുമായി എല്ലാ ജില്ലകളിലും ജില്ലാ പ്രാരംഭ ഇടപെടല്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനമാരംഭിക്കും. സാമൂഹ്യ നീതി Read More …

ഉപഭോക്തൃ വാരാചരണം : സപ്ലൈകോ ഉപഭോക്താക്കള്‍ക്ക് സമ്മാനപദ്ധതി

തിരുവനന്തപുരം : ഉപഭോക്തൃവാരാചരണത്തോടനുബന്ധിച്ച് സപ്ലൈകോ ഉപഭോക്താക്കളില്‍ നിന്നും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കുന്നു. മികച്ച നിര്‍ദ്ദേശത്തിന് ഡിപ്പോതലത്തില്‍ സമ്മാനം നല്‍കും. ഉപഭോക്താക്കള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താനായി നിര്‍ദ്ദിഷ്ട മാതൃകയിലുള്ള ഫോറം ഡിസംബര്‍ 17 മുതല്‍ 23 വരെ തെരഞ്ഞെടുത്ത സപ്ലൈകോ വില്പനശാലകളില്‍ ലഭിക്കും. കൂടാതെ ഡിസംബര്‍ 17 മുതല്‍ 23 വരെ തെരഞ്ഞെടുത്ത സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്ന് Read More …

മത്സ്യബന്ധന ബോട്ടുകള്‍ക്ക് ഏകീകൃത കളര്‍ കോഡിങ്ങ് നടപ്പാക്കണം

കോഴിക്കോട് : കേരള തീരത്ത് പ്രവര്‍ത്തിക്കുന്നതും ഫിഷറീസ് വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളതുമായ മത്സ്യബന്ധന ബോട്ടുകള്‍ക്ക് ഏകീകൃത കളര്‍ കോഡിങ്ങ് നടപ്പിലാക്കണമെന്ന് ഫിഷറീസ് അസി: ഡയറക്ടര്‍ അറിയിച്ചു. ഹളളിന് കടും നീല നിറവും വീല്‍ ഹൗസിന് ഓറഞ്ച് നിറവുമാണ് നിര്‍ദേശിച്ചിട്ടുളളത്. ഉത്തരവ് ഉടന്‍ നടപ്പാക്കാന്‍ മത്സ്യബന്ധനയാന ഉടമകള്‍ ശ്രദ്ധിക്കണം.

റോഡപകടങ്ങള്‍ കുറയ്ക്കാന്‍ ആയുര്‍യോഗ പദ്ധതി

കോഴിക്കോട്: റോഡപകടങ്ങള്‍ കുറയ്ക്കുന്നതിന് ഡ്രൈവര്‍മാരെ സഹായിക്കുന്ന ആയുര്‍യോഗ പദ്ധതിക്ക് ഇന്ന് തുടക്കം. ഡ്രൈവര്‍മാരുടെ മാനസിക സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനും സന്നിഗ്ധ ഘട്ടങ്ങളെ നേരിടാന്‍ അവരെ പ്രാപ്തരാക്കുന്നതിനുമുതകും വിധം ആയുര്‍വേദവും യോഗയും സമന്വയിപ്പിച്ച് നല്‍കുന്ന പരിശീലന രീതിയാണിത്. ജില്ലാ പഞ്ചായത്തും ഭാരതീയ ചികില്‍സാവകുപ്പും ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഇന്നു വൈകീട്ട് നാലു മണിക്ക് ഇന്‍ഡോര്‍ സ്റ്റേഡിയം ഹാളില്‍ Read More …

അവഗണനയുടെ നിലയില്ലാക്കയത്തില്‍ മഞ്ചേരി റേഡിയോ നിലയം

മലപ്പുറം-മഞ്ചേരിയിലെ ആകാശവാണി എഫ്.എം.റേഡിയോ നിലയം അവണനയുടെ ശോകഗാനം പാടുകയാണ്. ഒരു ദശാബ്ദം പിന്നിട്ടിട്ടും ഡ്രീംസ് എഫ് എം നിലയത്തിന്റെ ബാലാരിഷ്ടതകള്‍ മാറിയിട്ടില്ല. ഏറെ കൊട്ടിഘോഷിച്ച് നിലവില്‍ വന്ന ഈ സ്ഥാപനം ഇന്ന് മണിക്കൂറുകള്‍ മാത്രം പ്രവര്‍ത്തിക്കുന്ന അവസ്ഥയിലേക്ക് അവഗണിക്കപ്പെട്ടിരിക്കുന്നു. വൈകീട്ട് നാലിന് ആരംഭിക്കുന്ന പ്രക്ഷേപണം രാത്രി പത്തിന് അവസാനിക്കുന്നു. ആറു മണിക്കൂറിനുള്ളില്‍ ശ്രോതാക്കളാവശ്യപ്പെടുന്ന ഇഷ്ടപരിപാടികളെല്ലാം തീര്‍ത്ത് Read More …

ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ അടിപിടി: മുന്‍കൂര്‍ ജാമ്യം തള്ളി

മഞ്ചേരി: മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ ഇരിമ്പിളിയം വെണ്ടല്ലൂര്‍ മരക്കാരെയും കുടുംബത്തെയും മാരകായുധങ്ങളുപയോഗിച്ച് അക്രമിച്ചുവെന്ന കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. 2015 നവംബര്‍ എട്ടിന് രാവിലെ എട്ടു മണിക്കാണ് സംഭവം. ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇരുമ്പിളിയം 14ാം വാര്‍ഡില്‍ മത്സരിച്ച ലീഗ് സ്ഥാനാര്‍ത്ഥിക്കെതിരെ ലീഗ് പ്രവര്‍ത്തകനായ മരക്കാര്‍ Read More …

കരിപ്പൂരിലെ വാക്കേറ്റം: യാത്രക്കാരന് ജാമ്യം

മഞ്ചേരി- കരിപ്പൂര്‍ വിമാനത്താവളത്തിലെ കസ്റ്റംസ് സൂപ്രണ്ട് കെ എ ഫ്രാന്‍സിസിനെ അസഭ്യം പറഞ്ഞുവെന്ന കേസില്‍ പ്രവാസിയും കാസര്‍കോട് സ്വദേശിയുമായ ഹക്കീം റൂബക്ക് മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. 2015 ഡിസംബര്‍ രണ്ടിനാണ് സംഭവം. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ ദുബായില്‍ നിന്നും കരിപ്പൂര്‍ എയര്‍പ്പോര്‍ട്ടിലിറങ്ങിയതായിരുന്നു കാസര്‍ഗോഡ് കുടലു എരിയാല്‍ മിഹ്‌റാജ് മന്‍സിലില്‍ ഹക്കീം റൂബ Read More …

അപകടക്കെണിയൊരുക്കി നാടുകാണിച്ചുരം

നിലമ്പൂര്‍- കേരള-തമിഴ്‌നാട് അതിര്‍ത്തി പങ്കിടുന്ന അന്തര്‍സംസ്ഥാന പാതയായ നാടുകാണി ചുരം വാഹനങ്ങള്‍ക്ക് അപകടക്കെണിയാകുന്നു. റോഡരികിലുള്ള കുറ്റിക്കാടുകള്‍ ഇരുചക്രവാഹനങ്ങള്‍ അടക്കമുള്ള യാത്രക്കാര്‍ക്ക് ഭീഷണിയായി മാറുകയാണ്. ഒരാള്‍ പൊക്കത്തില്‍ വളര്‍ന്ന കുറ്റിച്ചെടികള്‍ റോഡിലേക്ക് പടര്‍ന്നതിനാല്‍ എതിരെ വരുന്ന വാഹനങ്ങള്‍ ദൂരെ നിന്ന് കാണാന്‍ കഴിയുന്നില്ല. സമീപത്ത് എത്തിയതിനു ശേഷമാണ് ചെറുവാഹനങ്ങളെ കാണാന്‍ കഴിയുന്നത്. ചരക്കുമായെത്തുന്ന വലിയ വാഹനങ്ങള്‍ക്ക് ഒന്നും Read More …