എസ്ഡിപിഐയുമായി ഇനി യാതൊരു ബന്ധവുമില്ലെന്ന് പിസി ജോര്‍ജ് വ്യക്തമാക്കി
കോട്ടയം: എസ്ഡിപിഐയുമായി ഇനി യാതൊരു ബന്ധവുമില്ലെന്ന് ജനപക്ഷം നേതാവ് പിസി ജോര്‍ജ് വ്യക്തമാക്കി. ഇത്രമാത്രം വര്‍ഗീയ വാദികളാണ് എസ്ഡിപിഐ എന്ന് അറിഞ്ഞിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്ഡിപിഐയെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സഹായിച്ചിട്ടുണ്ട്. താനും സഹായിച്ചിട്ടുണ്ട്. മഹാരാജാസ് കോളജിലെ കൊലപാതകത്തിനു പിന്നില്‍ കലാലയ രാഷ്ട്രീയം നിരോധിച്ചതാണ് കാരണം. കൊലപാതകത്തിനു പിന്നില്‍ തീവ്രവാദ ബന്ധമുണ്ടെന്നും പിസി ജോര്‍ജ് പറഞ്ഞു.
