നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള കാപ്പന്റെ പുതിയ പാര്‍ട്ടി; യു ഡി എഫിനോട് മൂന്ന് സീറ്റ് ആവശ്യപ്പെടും

കോട്ടയം: എന്‍ സി പി വിട്ട് യു ഡി എഫ് പാളയത്തിലേക്ക് എത്തിയ മാണി സി കാപ്പന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരളയെന്നാണ് പാര്‍ട്ടിയുടെ പേര്. മാണി സി കാപ്പനാണ് പാര്‍ട്ടിയുടെ പ്രസിഡന്റ്. യു ഡി എഫിനോട് മൂന്ന് സീറ്റ് ആവശ്യപ്പെടുമെന്നും കാപ്പന്‍ വ്യക്തമാക്കി. ടി പി പീതാംബരനോടും ജോസ് മോനോടും തന്നോടൊപ്പം Read More …

നിനിത കണിച്ചേരിയുടെ നിയമന വിവാദത്തില്‍ കാലടി വിസി ഗവണര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പുറത്ത്

കാലടി സര്‍വ്വകലാശാലയില്‍ അസി. പ്രൊഫസര്‍ ആയി നിനിത കണിച്ചേരിയെ നിയമിച്ചതില്‍ കാലടി വൈസ് ചാന്‍സിലര്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പുറത്ത്. 60 ശതമാനം കട്ട് ഓഫ് മാര്‍ക്കിന്‍റ അടിസ്ഥാനത്തിലാണ് ഷോര്‍ട്ട് ലിസ്റ്റ് തയ്യാറാക്കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2018 ലെ യുജിസി മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ് ഷോര്‍ട്ട് ലിസ്റ്റ് തയ്യാറാക്കിയതും അഭിമുഖം നടത്തിയതും. നിയമനത്തിനെതിരെ ഉണ്ടായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്നും Read More …

കാപ്പന്‍ വരുന്നത് തലയെടുപ്പുള്ള ഒരാനയെപ്പോലെ, കൂടെ പതിനായിരങ്ങളും: കുഞ്ഞാലിക്കുട്ടി

പാലാ: തലയെടുപ്പുള്ള ഒരാനയെപ്പോലെ, പതിനായിരക്കണക്കിന് ആളുകള്‍ക്കൊപ്പമാണ് മാണി സി കാപ്പന്‍ യുഡിഎഫിലേക്ക് വരുന്നതെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. പാലായില്‍ മാത്രമല്ല, അടുത്തുള്ള നിയമസഭാ സീറ്റുകളിലും കാപ്പന്റെ വരവ് യുഡിഎഫിന് ആത്മവിശ്വാസം നല്‍കുന്നുണ്ടെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ മാണി സി കാപ്പന് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു Read More …

ഭിന്നശേഷിക്കാരെ കേന്ദ്ര സര്‍ക്കാര്‍ ദ്രോഹിക്കുകയാണെന്ന് മാണി സി കാപ്പന്‍

പാലാ : ഭിന്നശേഷിക്കാരെ വഴിയാധാരമാക്കി ദ്രോഹിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്നും ഈ നീക്കത്തെ ചെറുക്കാന്‍ പൊതുസമൂഹത്തിന്റെ പിന്തുണയുണ്ടാകുമെന്നും മാണി സി കാപ്പന്‍ എം.എല്‍.എ പറയുകയുണ്ടായി. പാലാ ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കല്‍ ഭിന്നശേഷിക്കാരുടെ മാതാപിതാക്കള്‍ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയം നിയമസഭയില്‍ ഉന്നയിക്കും. കാരുണ്യമര്‍ഹിക്കുന്ന ഭിന്നശേഷിക്കാരെ ചേര്‍ത്ത് നിറുത്തുന്നതിന് Read More …

‘പാല മാണിക്ക് ഭാര്യയെങ്കില്‍ എനിക്ക് ചങ്ക്’; സീറ്റ് വിട്ടുനല്‍കില്ലെന്ന് മാണി സി കാപ്പന്‍

കോട്ടയം: ജോസ് കെ. മാണിയുടെ ഇടതുമുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ചൂടുപിടിക്കെ പാല സീറ്റില്‍ നിലപാട് വ്യക്തമാക്കി മാണി സി കാപ്പന്‍. എന്‍സിപിയുടെ അക്കൗണ്ടിലുള്ള സീറ്റ് വിട്ടുനല്‍കി ജോസ് കെ മാണിക്ക് മുന്നണിപ്രവേശനം ഒരുക്കില്ലെന്ന് മാണി.സി കാപ്പന്‍ വ്യക്തമാക്കി. എന്‍സിപി വിജയിച്ച മൂന്ന് സീറ്റുകള്‍ വിട്ടുനല്‍കി കൊണ്ടുള്ള ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറല്ലെന്നും മാണി സി കാപ്പന്‍ Read More …

പൊലീസ് ഉദ്യോഗസ്ഥന്‍ കോറോണ ബാധിച്ച്‌ മരണമടഞ്ഞു

കോട്ടയം: കോറോണ രോഗബാധയെ തുടര്‍ന്ന് ഇടുക്കി സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ മരണമടഞ്ഞു. സ്പെഷ്യല്‍ ബ്രാഞ്ച് എസ്പി അജിതന്‍ ആണ് മരണമടഞ്ഞത്. അന്‍പത്തിയഞ്ച് വയസ്സായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. സംസ്ഥാനത്ത് ആദ്യമായാണ് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കോറോണ ബാധിച്ച്‌ മരിക്കുന്നത്. ഇദ്ദേഹത്തിന് ഹൃദ്രോഗവും കടുത്ത പ്രമേഹവും ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇടുക്കിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എസ്പിയെ Read More …

പ്രതിസന്ധികളില്‍ തളരുന്നവര്‍ക്ക് കരുത്തേകുക: തങ്ങള്‍

മലപ്പുറം: പ്രതിസന്ധികളില്‍ തളരുന്നവര്‍ക്ക് കരുത്തേകാനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകാന്‍ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഈദുല്‍ ഫിത്വര്‍ സന്ദേശത്തില്‍ ആഹ്വാനം ചെയ്തു. കോവിഡ് രോഗ വ്യാപനം സാമൂഹികമായ അകലം പാലിക്കാന്‍ നമ്മെ നിര്‍ബന്ധിതമാക്കുമ്പോഴും സമൂഹത്തില്‍ ഭക്ഷണത്തിനും ചികിത്സക്കും വകയില്ലാതെ പ്രയാസപ്പെടുന്നവരെയും ഒറ്റപ്പെട്ടു കഴിയുന്നവരെയും കണ്ടെത്തി ചേര്‍ത്തുപിടിക്കുക എന്ന മാനുഷികമായ ഉത്തരവാദിത്തം Read More …

കേരളത്തില്‍ പുതിയ കാര്‍ഷിക നയം രൂപീകരിക്കണം – പി സി ജോര്‍ജ്ജ് എം എല്‍ എ

കോട്ടയം: കോവിഡ് 19 ന്റെ പശ്ചാത്തലത്തിലുള്ള പുതിയ സാഹചര്യത്തില്‍ സമഗ്രമായ പഠനത്തോടെ കേരളത്തില്‍ പുതിയ കാര്‍ഷിക നയം രൂപീകരിക്കണമെന്ന് ജനപക്ഷ നേതാവ് പി സി ജോര്‍ജ്ജ് എം എല്‍ എ ആവശ്യപ്പെട്ടു. ലോക്ക് ഡൗണ്‍ മൂലം ഏറ്റവും അധികം പ്രതിസന്ധിയിലായിരിക്കുന്നത് കര്‍ഷകര്‍ ആണ്. അത് സൂക്ഷ്മമായി നിരീക്ഷിക്കുകയും പഠനങ്ങളുടെ അടിസ്ഥാനത്തില്‍ പുതിയ കൃഷിയും കൃഷി രീതികളും അവലംബിച്ചില്ലെങ്കില്‍ Read More …