നാഗ്ജിയില്‍ പെരാനന്‍സിന് ആദ്യ ജയം

കോഴിക്കോട്: നാഗ്ജി ഫുട്ബാളിലെ കന്നി മല്‍സരത്തില്‍ ബ്രസീലിയന്‍ ഫുട്ബാള്‍ കരുത്തുമായി കളത്തിലിറങ്ങിയ പെരാനന്‍സിന് വിജയം.എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് വാറ്റ്‌ഫെഡിനെയാണ് അവര്‍ തോല്‍പ്പിച്ചത്. വിരസമായ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് പെരാനന്‍സ് തുടരെ രണ്ടു ഗോളുകള്‍ സ്‌കോര്‍ ചെയ്തത്. കളിയുടെ അറുപതാം മിനുട്ടില്‍ ലൂയി സോറയിലൂടെ അവര്‍ ആദ്യ ഗോള്‍ നേടി. രണ്ടു മിനുട്ടിനകം ജാവോ പെട്രോ Read More …

ദേശീയ പെന്‍ഷന്‍ പദ്ധതി 5 ന് അദാലത്ത്

കോഴിക്കോട്: ദേശീയ പെന്‍ഷന്‍ പദ്ധതി വാരാചരണത്തിന്റെ ഭാഗമായി ഫെബ്രുവരി 1 മുതല്‍ 6 വരെ പി.എഫ്ആര്‍.ഡി.എ, എന്‍.പി.എസ് സേവനവാരമായി ആചരിക്കുന്നു. ഇതിന്റെ ഭാഗമായി ദേശീയ പെന്‍ഷന്‍ പദ്ധതി വരിക്കാര്‍ക്ക് പദ്ധതിയുമായി ബന്ധപ്പെട്ട സംശയങ്ങളും പരാതികളും പരിഹരിക്കുന്നതിന് ഫെബ്രുവരി 5 ന് കോഴിക്കോട് ജില്ലാ ട്രഷറിയിലും പരിധിയിലുള്ള എല്ലാ സബ് ട്രഷറികളിലും സൗകര്യമൊരുക്കുന്നു. വരിക്കാര്‍ക്ക് തങ്ങളുടെ സ്ഥാപനം Read More …

ദേശീയ പൈതൃകോത്സവം വണ്ടൂര്‍ ; അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: പട്ടികജാതി/വര്‍ഗ വിഭാഗത്തിലുളള സ്വയം തൊഴില്‍ സംരംഭകരെ പ്രോത്സാഹിപ്പിക്കാനും അവരുടെ പരമ്പരാഗത പൈതൃക ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്‍െണ്ടത്തുന്നതിനുമായി പട്ടികജാതിവര്‍ഗ വികസന വകുപ്പുകളുടേയും കിര്‍ടാഡ്‌സിന്റേയും ആഭിമുഖ്യത്തില്‍ ദേശീയ നാടന്‍കലാമേള എന്ന പേരില്‍ ഉല്‍പ്പന്ന പ്രദര്‍ശന വിപണന മേളയും കലാമേളയും സംഘടിപ്പിക്കുന്നു. പാരമ്പര്യ ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനത്തിലേര്‍പ്പെട്ട വ്യക്തികള്‍, സൊസൈറ്റികള്‍, കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവര്‍ക്ക് മേളയില്‍ പങ്കെടുക്കാം. മേളയില്‍ പങ്കെടുക്കുന്നതിനും Read More …

ഭക്ഷ്യവസ്തുക്കളിലെ മായം : പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശം

കോഴിക്കോട്: ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടെത്താനും അളവുതൂക്ക നിയമങ്ങള്‍ പാലിക്കുന്നുവെന്നും അവശ്യ സാധനങ്ങളുടെ വിലനിലവാരം പ്രദര്‍ശിപ്പിക്കുന്നുവെന്നും ഉറപ്പുവരുത്താനുള്ള പരിശോധനകള്‍ കാര്യക്ഷമമാക്കാന്‍ എ.ഡി.എം. ടി. ജെനില്‍ കുമാര്‍ നിര്‍ദേശിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ ഭക്ഷ്യോപദേശക വിജിലന്‍സ് കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സാമ്പത്തിക വര്‍ഷം പൊതുവിപണികളില്‍ നടത്തിയ പരിശോധനകളില്‍ കണ്ടെത്തിയ ക്രമക്കേടുകള്‍ക്ക് ഫുഡ് സേഫ്റ്റി Read More …

പുതുവത്സരദിനത്തില്‍ രക്തദാനവുമായി ജില്ലാ ലേബര്‍ ഓഫീസ് ജീവനക്കാര്‍

പുതുവത്സരദിനത്തില്‍ ജില്ലാ ലേബര്‍ ഓഫീസിലെ ജീവനക്കാര്‍ കോട്ടപ്പറമ്പിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ രക്തദാനവും ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി രക്തഗ്രൂപ്പ് നിര്‍ണ്ണയക്യാമ്പും നടത്തും. രാവിലെ 8.30ന് റീജ്യണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ കെ.എം. സുനില്‍കുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങ് ഡെപ്യൂട്ടി കലക്ടര്‍ ഷാമിന്‍ സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്യും. രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് തൊഴിലാളികള്‍ക്കിടയിലും പൊതുജനങ്ങള്‍ക്കിടയിലും അവബോധമുണ്ടാക്കുന്നതിനാണ് പരിപാടി.

കലോത്സവം മാലിന്യമുക്തമാക്കാന്‍ ഗ്രീന്‍ ബ്രിഗേഡ്

കോഴിക്കോട് : 56 ാമത് റവന്യൂ സ്‌കൂള്‍ കലോത്സവം പ്ലാസ്റ്റിക് വിമുക്തമാക്കാന്‍ ഹരിതസന്ദേശവുമായി കൊയിലാണ്ടി നഗരസഭയുടെ ഗ്രീന്‍ബ്രിഗേഡ് സംഘവും. ശുചിത്വത്തിന് നിതാന്തജാഗ്രതയോടെ എന്ന സന്ദേശവുമായി ഗ്രീന്‍ ബ്രിഗേഡിലെ 10 കുട്ടികള്‍ വീതം ഓരോ ദിവസവും കലോത്സവവേദികളില്‍ സജീവമാകും. ഫഌ്‌സ് ബോര്‍ഡുകളും കവറുകളും പൂര്‍ണമായും നിരോധിച്ച് ഓലത്തൊപ്പിയും ഓലക്കൊട്ടകളുമായി ഇവര്‍ രംഗത്തുണ്ട്. കലോത്സവവേദി മാലിന്യമുക്തമാക്കാനായി പോസ്റ്ററുകളും ബ്രോഷറുകളും Read More …

സൗജന്യ പരിശീലനക്ലാസ്

കോഴിക്കോട്: പെരുവയല്‍ ഗ്രാമപഞ്ചായത്തില്‍ ഇലക്ട്രിക്കല്‍സ് ആന്റ് ഓട്ടോമൊബൈല്‍സില്‍ ആറ് മാസത്തെ സൗജന്യ പരിശീലനക്ലാസ് നല്‍കുന്നു. 18 നും 35 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 31 ന് രാവിലെ 10 മണിക്ക് ഗ്രാമപഞ്ചായത്ത് ഹാളില്‍ എത്തിച്ചേരണം.

മെഡിക്കല്‍ ഓഫീസറുടെ ഒഴിവ്

കോഴിക്കോട്: ജില്ലയില്‍ പുറക്കാട്ടേരിയിലെ കുട്ടികളുടേയും കൗമാരപ്രായക്കാരുടേയും ആയൂര്‍വേദ പരിചരണ കേന്ദ്രത്തില്‍ മെഡിക്കല്‍ ഓഫീസ്സറുടെ (സ്‌പെഷ്യലിസ്റ്റ്) ഒഴിവ്. യോഗ്യത ബി.എ.എം.എസ്, എം.ഡി. താത്പര്യമുളളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഫോട്ടോ കോപ്പിയും സഹിതം ഡിസംബര്‍ 30 ന് ഉച്ചയ്ക്ക് 2 മണിക്ക് സിവില്‍ സ്റ്റേഷനിലുളള ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ ഓഫീസില്‍ ഹാജരാകണം.