കെകെ രമ എംഎല്‍എക്ക് എതിരെ നടത്തിയ പ്രസ്‌താവന നിലവാരം കുറഞ്ഞത് : കെ സുരേന്ദ്രന്‍

കെകെ രമ എംഎല്‍എക്ക് എതിരെ നിയമസഭയില്‍ വിവാദ പരാമര്‍ശം നടത്തിയ എംഎം മണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്ത്. എംഎം മണി നടത്തിയത് അരുതാത്ത പരാമര്‍ശമാണ്. എംഎ മണിയെ നന്നാക്കാന്‍ ശ്രമിക്കുന്നത് ഇലക്‌ട്രിക് പോസ്‌റ്റിന്‌ വെള്ളം ഒഴിക്കുന്നത് പോലെയാണെന്നും സുരേന്ദ്രന്‍ പരിഹസിച്ചു. രമക്കെതിരെ അദ്ദേഹം നടത്തിയ പരാമര്‍ശം നിലവാരം കുറഞ്ഞതായിപ്പോയി. Read More …

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയ പ്രതിയുടെ അമ്മയെ മരിച്ചനിലയില്‍ കണ്ടെത്തി

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയ കേസില്‍ അറസ്റ്റിലായ പ്രതിയുടെ അമ്മയെ മരിച്ചനിലയില്‍ കണ്ടെത്തി. പുറക്കാട്ടിരി പെരിയായില്‍ സുബിന്റെ അമ്മയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്ന് നിഗമനം. കഴിഞ്ഞ ദിവസമാണ് സുബിനെയും കൊളത്തൂര്‍ കുന്നത്തു സിറാജിനെയും (38) പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. കേസിലെ മുഖ്യപ്രതി പുറക്കാട്ടിരി നാലുവയല്‍ കോളനിയിലെ അബ്ദുല്‍ നാസറിനെ (53) നേരത്തേ Read More …

ശക്തമായ മഴ തുടരുന്നു; കോഴിക്കോട് വീടുകള്‍ തകര്‍ന്നു, മൂന്നാറില്‍ മണ്ണിടിഞ്ഞുവീണ് ഒരു മരണം

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നു. വടക്കന്‍ കേരളത്തില്‍ ഉള്‍പ്പെടെ കനത്ത മഴ തുടരുകയാണ്. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയും ഉണ്ടായ ശക്തമായ കാറ്റില്‍ മരണങ്ങള്‍ കടപുഴകി പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു. Read More …

പ്രധാനമന്ത്രിക്കെതിരെ ഷംസീര്‍ നടത്തിയത് നീചമായ പരാമര്‍ശം; സഭാരേഖകളില്‍ നിന്ന് നീക്കണമെന്ന് കെ സുരേന്ദ്രന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ എ എന്‍ ഷംസീര്‍ എംഎല്‍എ നടത്തിയ പരാമര്‍ശം നിന്ദ്യവും നീചവുമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. പരാമര്‍ശം സ്പീക്കര്‍ തടയാത്തത് പ്രതിഷേധാര്‍ഹമാണ്. വ്യക്തിഹത്യ തടയാന്‍ മുഖ്യമന്ത്രി പോലും തയാറായില്ല. പരാമര്‍ശത്തിനെതിര പ്രതിപക്ഷവും സ്വീകരിച്ചത് ലജ്ജാകരമായ മൗനമാണ്. ഷംസീറിന്റെ പ്രസ്താവന സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് സ്പീക്കറോട് ആവശ്യപ്പെടുകയാണെന്നും സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ Read More …

ഹെല്‍മെറ്റില്ലാതെ വണ്ടിയോടിച്ചതിന് ആംബുലന്‍സിന് പിഴ!

മലപ്പുറം: ഹെല്‍മെറ്റ് ധരിക്കാതെ വണ്ടിയോടിച്ചെന്ന പേരില്‍ ആംബുലന്‍സിന് പിഴ ചുമത്തിയതായി പരാതി. മലപ്പുറം ജില്ലയിലെ കോട്ടക്കലിനടുത്തുള്ള പറപ്പൂരിലെ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സെന്ററിന്റെ ആംബുലന്‍സിനാണ് വിചിത്രകരമായ പിഴയിട്ടിരിക്കുന്നത്. പറപ്പൂര്‍ ഇരിങ്ങല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന പാലിയേറ്റീവ് കേന്ദ്രത്തിന്റെ ആംബുലന്‍സിനാണ് കഴിഞ്ഞ ദിവസം ഇരുചക്ര വാഹനത്തിന്റെ പിഴ മാറി ലഭിച്ചിരിക്കുന്നതെന്നാണ് പരാതി. വേങ്ങര സ്വദേശിയായ ഹസീബ് പി. ആണ് പിഴയീടാക്കിയതിന്റെ Read More …

കോൺഗ്രസിനെ വീണ്ടും ഐ.സി.യുവിലാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു, സ്ഥാനമാനങ്ങൾ വീതം വെക്കുകയാണ്: കെ. മുരളീധരൻ

പ്രതികരണവുമായി കോൺഗ്രസിനെ ചിലർ ചേർന്ന് വീണ്ടും ഐ.സി.യുവിലാക്കാൻ ശ്രമിക്കുകയാണെന്ന് കെ. മുരളീധരൻ. പാർട്ടി പുന:സംഘടനയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്ഥാനമാനങ്ങൾ വീതം വെക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഐ.സി.യുവിലായിരുന്ന കോൺഗ്രസിനെ പൂർണ ആരോഗ്യത്തോടെയാണ് തൃക്കാക്കരയിലെത്തിച്ചത്. അത് പിന്നേയും ഐ.സി.യുവിലേക്ക് തന്നെ മാറ്റാനുള്ള ശ്രമങ്ങളാണ് ചില ഭാഗത്തു നിന്നും കാണുന്നതെന്നും മുരളീധരൻ പറഞ്ഞു. ‘കഴിഞ്ഞ നിയമസഭാ Read More …

മുരളീധരനും സുരേന്ദ്രനും ബിജെപിയില്‍ ഉള്ളിടത്തോളം എല്‍ഡിഎഫും യുഡിഎഫും പേടിക്കേണ്ട; പരിഹസിച്ച്‌ കെ മുരളീധരന്‍

കോഴിക്കോട്: കേന്ദ്ര വിദേശ കാര്യമന്ത്രി വി മുരളീധരനേയും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനേയും പരിഹസിച്ച്‌ കോണ്‍ഗ്രസ് നേതാവും എം പിയുമായ കെ മുരളീധരന്‍. വി മുരളീധരനും കെ സുരേന്ദ്രനും ബി ജെ പിയുടെ നേതൃത്വത്തിലിരിക്കുന്നിടത്തോളം കാലം കേരളത്തില്‍ ആ പാര്‍ട്ടി ഗതി പിടിക്കില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. കേരളത്തില്‍ രണ്ട് നേതാക്കള്‍ Read More …

റാഗിങ്: കോഴിക്കോട് മെഡിക്കല്‍ കോളജിലെ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട്: ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയെ റാഗ് ചെയ്‌തെന്ന പരാതിയിയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ മൂന്നു വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. അവസാന വര്‍ഷ വിദ്യാര്‍ഥികളായ രണ്ടുപേരെയും ഒരു രണ്ടാം വര്‍ഷ വിദ്യാര്‍ഥിയെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്. ആന്റി റാഗിങ് കമ്മിറ്റി യോഗത്തിന്റെതാണ് തീരുമാനം. റാഗിങ്ങിന് വിധേയനായ വിദ്യാര്‍ഥി പ്രിന്‍സിപ്പലിനു പരാതി നല്‍കിയിരുന്നു. കുട്ടി അത്യാഹിത വിഭാഗത്തില്‍ ചികിത്സയും തേടിയിരുന്നു. Read More …