Category: Latest News
പാര്‍ട്ടിയെ നിരന്തരമായി നാണം കെടുത്തി; ജെ ആര്‍ പദ്മകുമാര്‍ മാധ്യമ ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടെന്ന് ബിജെപി
തിരുവനന്തപുരം: പാര്‍ട്ടിയെ നാണം കെടുത്തും വിധം അഭിപ്രായങ്ങള്‍ പറഞ്ഞതിന്റെ പേരില്‍ പ്രമുഖ ബിജെപി നേതാവ് ജെആര്‍ പദ്മകുമാറിനെ മാധ്യമ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതില്‍ നിന്നും ബിജെപി നേതൃത്വം വിലക്കി. പാര്‍ട്ടിയെ തുടര്‍ച്ചയായി പ്രതിരോധത്തിലാക്കുന്ന പദ്മകുമാറിന്റെ അഭിപ്രായങ്ങളാണ് ബിജെപിയെ ചൊടിപ്പിച്ചത്. വേണ്ടത്ര ഗൃഹപാഠമില്ലാതെയാണ് പദ്മകുമാര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത്. ചര്‍ച്ചകളില്‍ വേണ്ടത്ര നിലവാരം പുലര്‍ത്തുന്നില്ല, തുടങ്ങിയ ആരോപണങ്ങള്‍ ആര്‍എസ്എസ് Read More …
രാഷ്ട്രീയ കാര്യത്തില്‍ രജനീകാന്ത് നിരക്ഷരന്‍ , പരിഹസിച്ച് സുബ്രഹ്മണ്യന്‍ സ്വാമി
ചെന്നൈ: തമിഴ് രാഷ്ട്രീയത്തിലേക്കുള്ള സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ പ്രവേശന പ്രഖ്യാപനത്തെ പരിഹസിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. രജനീകാന്തിന് പറ്റിയ പണിയല്ല രാഷ്ട്രീയമെന്നും, ഈ തീരുമാനം അദ്ദേഹത്തിന് ദോഷംചെയ്യുമെന്നും സുബ്രഹ്മണ്യന്‍ സ്വാമി വ്യക്തമാക്കി. രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തെ മാധ്യമങ്ങള്‍ വലുതാക്കി കാണിക്കുകയാണെന്നും , രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള രജനീകാന്തിന്റെ പ്രഖ്യാപനത്തില്‍ യാതൊരു അര്‍ഥവുമില്ലെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. Read More …
സൗദിക്കാരി സോഫിയ വിസ്മയം തന്നെ
ഐ.ഐ.ടി. ബോംബെയുടെ ടെക്‌ഫെസ്റ്റില്‍ കാഴ്ചക്കാരെ വിസ്മയത്തിലാഴ്ത്തി സൗദിക്കാരിയായ റോബോട്ട് ‘സോഫിയ’ എത്തി. ഐ.ഐ.ടി.യില്‍ വെള്ളിയാഴ്ച ആരംഭിച്ച വാര്‍ഷിക ശാസ്ത്ര സാങ്കേതിക മീറ്റ് ടെക്‌ഫെസ്റ്റില്‍ പങ്കെടുക്കാനാണ് സോഫിയ എത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് 2.30-ന് ബിരുദദാന ഹാളില്‍ സോഫിയ പ്രത്യക്ഷപ്പെട്ടു. ഇന്ത്യന്‍ സന്ദര്‍ശനത്തെ എങ്ങനെ നോക്കിക്കാണുന്നു എന്നായിരുന്നു സോഫിയയോടുള്ള സദസ്സിന്റെ ആദ്യ ചോദ്യം. ഇന്ത്യയിലെ ആദ്യ സന്ദര്‍ശനമാണിതെന്നും Read More …
ഓഖി ദുരന്തമേഖലയില്‍ നേരത്തെ എത്തണമായിരുന്നു; സിപിഎം സമ്മേളനത്തില്‍ മുഖ്യമന്ത്രിക്ക് വിമര്‍ശനം
പത്തനംതിട്ട: ഓഖി ദുരന്തമേഖലയില്‍ മുഖ്യമന്ത്രി നേരത്തെ എത്തണമായിരുന്നുവെന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. പൊലീസില്‍ ഐപിഎസ് ഭരണമാണെന്നും വിമര്‍ശനം ഉന്നയിച്ചു. സമ്മേളനത്തില്‍ സിപിഐക്കെതിരെയും രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. സിപിഐ എന്ന വിഴുപ്പുഭാണ്ഡം ഇനി ചുമക്കാനാകില്ലെന്ന് പ്രതിനിധികള്‍ പറഞ്ഞു. സിപിഐയെ മുന്നണിയില്‍ ഉള്‍പ്പെടുത്തേണ്ടകാര്യം തീരുമാനിക്കണമെന്നും ചര്‍ച്ചയില്‍ എല്ലാ ഏരിയാ കമ്മിറ്റികളും അറിയിച്ചു. തുടര്‍ച്ചയായ ഇടതുമുന്നണിയെ പ്രതിസന്ധിയിലാക്കുന്ന സിപിഐയെ Read More …
പുതിയ ആവശ്യവുമായി മുസ്ലീം വനിതകള്‍
ന്യൂഡല്‍ഹി: പുതിയ ആവശ്യവുമായി മുസ്ലീം വനിതകള്‍. അനുകൂലമായ തീരുമാനം മുത്തലാഖ് വിഷയത്തില്‍ വന്നതിന് പിന്നാലെ മുസ്ലീങ്ങളിലെ ബഹുഭാര്യാത്വം നിരോധിക്കണമെന്ന ആവശ്യമാണ് ഇവര്‍ ഇപ്പോള്‍ ഉയര്‍ത്തുന്നത്. പുതിയ പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ പോകുന്നത് മുത്തലാഖിനെതിരായ നിയമപോരാട്ടങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച മുസ്ലീം വനിതാ ആക്ടിവിസ്റ്റുകളാണ്. ഇതിന് നേതൃത്വം നല്‍കുന്നത് സുപ്രീംകോടതിയിലെ മുസ്ലീം വനിതാ അഭിഭാഷകയായ ഫറാ ഫൈസ്, മുത്തലാഖിന്റെ Read More …
രാമക്ഷേത്രനിര്‍മാണം ഭരണഘടനാവിരുദ്ധമാണെന്ന് പ്രമുഖ എഴുത്തുക്കാരന്‍
രാമക്ഷേത്രനിര്‍മാണം ഭരണഘടനാവിരുദ്ധമാണെന്ന് പ്രമുഖ കന്നഡ സാഹിത്യകാരന്‍ കെഎസ് ഭഗവാന്‍. നമ്മുടെ ഭരണഘടന മഹത്തരമാണ്. രാമക്ഷേത്ര നിര്‍മാണത്തിലൂടെ രാജ്യത്തെ സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം, സാമൂഹ്യനീതി എന്നീ തത്വങ്ങള്‍ അട്ടിമറിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കേരള യുക്തിവാദിസംഘം മുപ്പതാം സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വന്തം ഭാര്യയെ കാട്ടില്‍ ഉപേക്ഷിച്ച രാമനെയല്ല, മറിച്ച് ഹൈന്ദവകുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് തുല്യസ്വത്തവകാശം Read More …
ആടുകളെ കഴുത്തറത്ത് പിക്കപ്പ് വാനില്‍ കുത്തിനിറച്ച് കടത്താന്‍ ശ്രമിച്ചവരെ നാട്ടുകാര്‍ പിടികൂടി
വെള്ളിമാടുകുന്ന്: കോഴിക്കോട് ചത്ത ആടുകളെ കുത്തിനിറച്ച് കൊണ്ടുവന്ന വാഹനം നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി. എന്‍ജിഒ ക്വാട്ടേഴ്‌സിന് സമീപത്ത് വെച്ചാണ് ആടുകളെ കുത്തിനിറച്ച് പിക് അപ്പ് വാനില്‍ കൊണ്ടുവരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് നാട്ടുകാര്‍ വാഹനം തടയുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയില്‍ ആടുകളെ കഴുത്തറത്ത നിലയിലും അവശനിലയിലും കണ്ടെത്തി. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ചേവായൂര്‍ Read More …
