ഗുജറാത്ത് തിരഞ്ഞെടുപ്പ് പോരിനൊടുവില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് തുടക്കമായി. പതിവില്‍ നിന്ന് ഒരു മാസത്തോളം വൈകിയാണ് ഇത്തവണ ശീതകാല പാര്‍ലമെന്റ് സമ്മേളനം തുടങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. സമീപമാസങ്ങളില്‍ വേര്‍പിരിഞ്ഞ സിറ്റിങ് എം.പിമാര്‍ക്ക് ആദരമര്‍പ്പിച്ച് സഭ പിരിയും.   തിങ്കളാഴ്ച മുതലാണ് മറ്റു സമ്മേളന നടപടികളിലേക്ക് കടക്കുക. അന്നുതന്നെയാണ് ഗുജറാത്ത്, ഹിമാചല്‍പ്രദേശ് വോട്ടെണ്ണല്‍. അതേസമയം, കോണ്‍ഗ്രസ്സ് Read More …

മധ്യപ്രദേശില്‍ മതംമാറ്റം നടത്തുന്നുവെന്നാരോപിച്ച് കരോള്‍ സംഘത്തിന് നേരെ ആക്രമണം

ഭോപ്പാല്‍ : മധ്യപ്രദേശില്‍ കരോള്‍ സംഘത്തിന് നേരെ ആക്രമണം. മതം മാറ്റം നടത്തുന്നുവെന്നാരോപിച്ച് നടത്തിയ ആക്രമണത്തില്‍ വൈദികന്റെ വാഹനം കത്തിച്ചു. ആക്രമണത്തിന്റെ പിന്നില്‍ ബജ്രംഗിദള്‍ പ്രവര്‍ത്തകരെന്ന് കണ്ടെത്തി. ബജ്രംഗിദള്‍ പ്രവര്‍ത്തകര്‍ മതപരിവര്‍ത്തനം നടത്തുന്നുവെന്ന് ആരോപിച്ച് കരോള്‍ സംഘത്തെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. ഇവരെ സ്റ്റേഷനില്‍ നിന്നും വിട്ടയച്ചിട്ടില്ല. സത്‌ന സെന്റ് എഫ്രോം സെമിനാരിയില്‍ നിന്നും ഗ്രാമങ്ങളില്‍ Read More …

ജാനകിവധം; ഘാതകര്‍ വന്നതെന്ന് സംശയിക്കുന്ന വാഹനം സി സി ടി വി ക്യാമറയില്‍

ചീമേനി: പൊതാവൂര്‍ പുലിയന്നൂരിലെ ജാനകിവധക്കേസില്‍ ശാസ്ത്രീയ രീതിയില്‍ പോലീസ് അന്വേഷണം ശക്തമാക്കി. പോലീസ് നായ വീടിനു മുന്നിലെ വയലിലേക്കാണ് മണം പിടിച്ച് ഓടിയത്. വയലിലുണ്ടായിരുന്ന ട്രില്ലറിനു സമീപം പാഞ്ഞെത്തിയ നായ റോഡിനു കുറുകെയുള്ള കലുങ്കിനു സമീപം ഏറെ നേരം നിന്നു. കയ്യൂര്‍ ചീമേനി പഞ്ചായത്തിലാണ് പുലിയന്നൂര്‍ ഗ്രാമമെങ്കിലും കിനാനൂര്‍ കരിന്തളം പഞ്ചായത്തിനോട് ചേര്‍ന്നു കിടക്കുന്ന പ്രദേശം Read More …

സ്വകാര്യമേഖലയുടെ പങ്കാളിത്തം ഉറപ്പാക്കി സാമ്പത്തിക വികസന പദ്ധതികള്‍

ദോഹ: സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടു കൂടി സാമ്ബത്തിക വികസന പദ്ധതികള്‍ ഉറപ്പാക്കുന്നതിന് മന്ത്രിതല ഗ്രൂപ്പ് വിവിധ മേഖലകളിലായി നാനൂറ് കോടി റിയാലിന്റെ നിക്ഷേപ പദ്ധതികള്‍ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസ്സര്‍ ബിന്‍ ഖലീഫ അല്‍താനിയുടെ അധ്യക്ഷതയിലായിരുന്നു പ്രഖ്യാപനം. ആരോഗ്യം, വിദ്യാഭ്യാസം, ലൊജിസ്റ്റിക്കല്‍, കാര്‍ഷിക ഉത്പാദനം, വ്യവസായം, പരിസ്ഥിതി തുടങ്ങിയ മേഖലകളിലായാണ് നിക്ഷേപം നടത്തുന്നത്. അടിസ്ഥാന Read More …

കെ.എം.സി.സി നേതാക്കളുടെ ഇടപെടല്‍ ഫലം കണ്ടു പാസ്‌പോര്‍ട്ട്: സേവനങ്ങള്‍ക്ക് അധിക ഫീസ് ഈടാക്കില്ലെന്ന് അധികൃതര്‍

മലപ്പുറം: പാസ്‌പോര്‍ട്ട് അപേക്ഷകരില്‍ നിന്ന് എസ്.എം.എസ് സന്ദേശമയക്കുന്നതിനും പാസ്‌പോര്‍ട്ട് ഇടുന്നതിനുള്ള പൗച്ച് തുടങ്ങിയവ നല്‍കുന്നതിന് അധിക ഫീസ് നിര്‍ബന്ധിച്ച് ഈടാക്കുന്ന പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം അധികൃതരുടെ നടപടിയില്‍ സൗദി കെ.എം.സി.സി പരാതി നല്‍കി. നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.പി മുഹമ്മദ് കുട്ടി, ജനറല്‍ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ട് എന്നിവരുടെ നേതൃത്വത്തില്‍ നേതാക്കള്‍ സേവാ കേന്ദ്രത്തിന്റെ ചമുതലയുള്ള Read More …

മുടിയഴകിനും ചര്‍മ്മ കാന്തിക്കും തേങ്ങയോളം വരില്ല മറ്റൊന്നും:ബോളിവുഡ് ഹെയര്‍ ഡിസൈനര്‍ മിത വ്യാസ്

കൊച്ചി: കേരളത്തിലെ സ്ത്രീകളുടെ മുടിയഴകും ചര്‍മ്മകാന്തിയും മറ്റാര്‍ക്കും അവകാശപ്പെടാനാവില്ലെന്ന് പ്രശസ്ത ബോളിവുഡ് ഹെയര്‍ ഡിസൈനര്‍ മിത വ്യാസ്. നാളികേരത്തിന്റെ ഉപയോഗമാണ് ഇതിനു പിന്നിലെ രഹസ്യമെന്നും അവര്‍ വെളിപ്പെടുത്തി. വെളിച്ചെണ്ണ ഉപയോഗമാണ് മുടിയഴകിന് പിന്നിലെങ്കില്‍ തേങ്ങയുടെ ഉപയോഗമാണ് ചര്‍മ്മകാന്തിക്ക് പിന്നിലെന്നും അവര്‍ പറഞ്ഞു.     കൊച്ചിയില്‍ നടക്കുന്ന രാജ്യാന്തര ബ്യൂട്ടി ട്രേഡ് ഫെയറില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു Read More …

ഏടത്തിയമ്മയെ കൊണ്ട് 15 കാരനെ നിര്‍ബന്ധിച്ചു വിവാഹം കഴിപ്പിച്ചു: പിന്നീട് സംഭവിച്ചത്

ബീഹാര്‍: ഭര്‍ത്താവ് മരിച്ച സഹോദര ഭാര്യയെ നിര്‍ബന്ധിച്ചു വിവാഹം കഴിപ്പിച്ച പതിനഞ്ചുകാരന്‍ ആത്മഹത്യ ചെയ്തു. ബിഹാറിലെ ഗയയില്‍ ആണ് സംഭവം. രണ്ടു കുട്ടികളുടെ അമ്മയുമായ യുവതിയെയാണ് വിദ്യാര്‍ഥിയെ കൊണ്ട് ബന്ധുക്കള്‍ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചത്. സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായ മഹാദേവ് ദാസ് ആണ് ഈ സംഭവത്തില്‍ മനം നൊന്ത് ആത്മഹത്യ ചെയ്തത്. മഹാദേവിന്റെ സഹോദരന്‍ സന്തോഷ് Read More …

ജിഷാവധക്കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വം, അതിക്രൂരമായ കൊലപാതകം, നിര്‍ഭയ സംഭവത്തിന് തുല്യമായ കേസെന്നും കോടതി

കൊച്ചി: കേരളമനസ്സാക്ഷിയെ ഞെട്ടിച്ച ജിഷാവധക്കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്നും അതിക്രൂരമായ കൊലപാതകമെന്നും കോടതി വിശേഷിപ്പിച്ചു. സംഭവം നടന്ന് 19 മാസത്തിന് ശേഷമാണ് ജിഷക്ക് നീതി കിട്ടിയിരിക്കുന്നത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഡെല്‍ഹിയിലെ നിര്‍ഭയ സംഭവത്തിന് തുല്യമായ കേസെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. അതേസമയം വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് പ്രതിഭാഗം പറഞ്ഞു. 2016 ഏപ്രില്‍ Read More …