ജനുവരി മുതല്‍ ട്രഷറി നിയന്ത്രണം നീക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: ജനുവരി പകുതി മുതല്‍ ട്രഷറി നിയന്ത്രണം ഭാഗികമായി നീക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. 25 ലക്ഷത്തിന് മുകളില്‍ തുക പിന്‍വലിക്കാനേ നിയന്ത്രണമുണ്ടാകൂ എന്നറിയിച്ച മന്ത്രി കേരളത്തിന് വായ്പയെടുക്കാന്‍ കേന്ദ്രത്തിന്റെ അനുമതി ലഭിച്ചെന്നും വ്യക്തമാക്കി. കേന്ദ്രം അനുവാദം നല്‍കിയതോടെ കേരളത്തിന് 6100 കോടി വായ്പയെടുക്കാനാകുമെന്നും 1353 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കിഫ്ബി അംഗീകാരം നല്‍കിയെന്നും Read More …

മദ്രസകളില്‍ സംസ്‌കൃതം പാഠ്യവിഷയമാക്കുന്നു

രുദ്രാപുര്‍: ഉത്തരാഖണ്ഡിലെ മദ്രസകളില്‍ ഇനിമുതല്‍ സംസ്‌കൃതം പാഠ്യവിഷയമാക്കാന്‍ ഒരുങ്ങുന്നു. അടുത്ത അധ്യയനവര്‍ഷം മുതല്‍ ഇത് പ്രാവര്‍ത്തികമാകുമെന്നു മദ്രസ അതികൃതര്‍ അറിയിച്ചു. മദ്രസ വെല്‍ഫയര്‍ സൊസൈറ്റിയുടെ കീഴിലുള്ള ഡറാഡൂണ്‍, ഹരിദ്വാര്‍, നൈനിറ്റാള്‍, ഉധംസിങ് നഗര്‍ എന്നീ ജില്ലകളിലെ 207 മദ്രസകളിലാണ് സംസ്‌കൃത ഭാഷ ഒരു വിഷയമായി പഠിപ്പിക്കാന്‍ തീരുമാനമായത്. ഈ മദ്രസകളില്‍ മൊത്തം 25, 000 വിദ്യാര്‍ഥികളാണ് Read More …

145 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാകിസ്ഥാന്‍ വിട്ടയച്ചു

ഇസ്ലാമാബാദ്: ജയിലില്‍ കഴിയുന്ന 145 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാകിസ്ഥാന്‍ വിട്ടയച്ചു. ജയില്‍ മോചിതരാക്കിയ ഇവരെ വാഗ അതിര്‍ത്തയില്‍വെച്ച് ഇന്ത്യയ്ക്ക് കൈമാറുമെന്ന് പാകിസ്ഥാന്‍ അധികൃതര്‍ അറിയിച്ചു. സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ച് ബന്ധികളാക്കിയ മത്സ്യത്തൊഴിലാളികളെയാണ് വിട്ടയച്ചത്. ഇവര്‍ മൂന്ന് വര്‍ഷമായി പാകിസ്ഥാന്‍ ജയിലില്‍ കഴിയുകയാണ്. ഇവരില്‍ ഭൂരിഭാഗം പേരും ഗുജറാത്ത്, ഡിയു സ്വദേശികളാണ്.

ആലിംഗന വിവാദം: കുട്ടികളെ പരീക്ഷയ്ക്കിരുത്തും, പ്രശ്‌നം ഒത്തുതീര്‍പ്പിലേക്ക്

തിരുവനന്തപുരം: തിരുവനന്തപുരം മുക്കോല സെന്റ് തോമസ് സെന്‍ട്രല്‍ സ്‌കൂളിലെ ആലിംഗന വിവാദം ഒത്തുതീര്‍പ്പിലേക്ക്. പ്രശ്‌നത്തില്‍ ഉള്‍പ്പെട്ട രണ്ട് കുട്ടികളെയും പരീക്ഷയ്ക്കിരുത്താന്‍ ഇന്ന് തിരുവനന്തപുരത്ത് ശശി തരൂര്‍ എം.പിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ തീരുമാനമായി. ബാക്കിയുള്ള വിഷയങ്ങള്‍ ജനുവരി മൂന്നിനകം തീര്‍ക്കുമെന്നും മാനേജ്‌മെന്റ് പ്രതിനിധികള്‍ ഉറപ്പ് നല്‍കി. രണ്ട് കുട്ടികള്‍ക്കും ഇനി പരീക്ഷയെയുതുന്നതിന് തടസമൊന്നുമില്ല. എന്നാല്‍ Read More …

മുഖ്യമന്ത്രിക്ക് വധഭീഷണി

തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി. തൃശൂര്‍ ഈസ്റ്റ് പൊലിസ് സ്‌റ്റേഷനിലെ ഫോണിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. ഇതിന്റെ ഉറവിടം അന്വേഷിക്കുന്നുണ്ട്.

പുതുവര്‍ഷാഘോഷത്തോടനുബന്ധിച്ച് ഷാര്‍ജയില്‍ രണ്ടു ദിവസം സൗജന്യ പാര്‍ക്കിങ്

ഷാര്‍ജ: ഷാര്‍ജയില്‍ പുതുവര്‍ഷാഘോഷത്തോടനുബന്ധിച്ച് രണ്ടുദിവസം സൗജന്യ പാര്‍ക്കിങ് അനുവദിച്ച് മുന്‍സിപ്പാലിറ്റി. ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായിരിക്കും പാര്‍ക്കിങ് ആനുകൂല്യമുണ്ടായിരിക്കുക. സൗജന്യ പാര്‍ക്കിങ് ഷാര്‍ജയിലെ എല്ലാ പ്രദേശങ്ങള്‍ക്കും ബാധകമായിരിക്കുമെന്നും നഗരസഭയുടെ പാര്‍ക്കിങ് വിഭാഗം ഡയറക്ടര്‍ ജനറല്‍ അഹമ്മദ് അലി അബു ഗാസന്‍ വ്യക്തമാക്കി. എന്നാല്‍ സൗജന്യ പാര്‍ക്കിങ് എന്ന ആനുകൂല്യത്തെ ദുരുപയോഗം ചെയ്യരുതെന്നും അദ്ദേഹം അറിയിച്ചു.

ന്യൂയോര്‍ക്കില്‍ വന്‍ തീപിടുത്തം ; 12 പേര്‍ വെന്തുമരിച്ചു, നാലു പേര്‍ ഗുരുതരാവസ്ഥയില്‍

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ബ്രോണ്‍സ് ബോറഫില്‍ പാര്‍പ്പിട സമുച്ചയത്തിന് തീപിടിച്ച് 12 പേര്‍ വെന്തുമരിച്ചു. നിരവധി പേര്‍ക്ക് പൊള്ളലേറ്റു, ഇവരില്‍ നാലു പേരുടെ നില ഗുരുതരമാണ്. ഫോര്‍ഡ്ഹാം സര്‍വകലാശാലയ്ക്ക് സമീപമുള്ള അഞ്ചുനില കെട്ടിടത്തിനാണ് തീപിടിച്ചത്. ഉടന്‍തന്നെ അഗ്‌നിശമനസേന എത്തി തീയണച്ചതാണ് ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാന്‍ സഹായമായത്. എന്നാല്‍, തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

എതിര്‍പ്പുകള്‍ക്കിടയില്‍ മുത്തലാഖ് ബില്‍ ലോക്‌സഭ പാസാക്കി; മൗലികാവകാശങ്ങള്‍ക്ക് മേലുള്ള കടന്ന് കയറ്റമെന്ന് മുസ്ലീംലീഗ്

ന്യൂഡല്‍ഹി: ചര്‍ച്ചകള്‍ക്കൊടുവില്‍ മുത്തലാഖ് ബില്‍ ലോകസഭ പാസാക്കി. മുത്തലാഖ് നടത്തുന്നവര്‍ക്ക് മൂന്ന് വര്‍ഷം തടവുശിക്ഷ, ഇരകള്‍ക്ക് ജീവനാംശവും പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഒപ്പം കൂട്ടാനുള്ള അവകാശവും ബില്‍ ഉറപ്പ് നല്‍കുന്നു. ബില്ലിന്‍മേല്‍ പ്രതിപക്ഷം നിര്‍ദേശിച്ച ഭേദഗതികള്‍ വോട്ടിനിട്ട് തള്ളി. കേന്ദ്രനിയമ മന്ത്രി രലിശങ്കര്‍ പ്രസാദാണ് ബില്‍ ലോകസഭയില്‍ അവതരിപ്പിച്ചത്. മതം, രാഷ്ട്രീയം എന്നിവയുമായി ബന്ധപ്പെടുത്തി മുത്തലാഖ് ബില്‍ Read More …