പത്തനംതിട്ടയില്‍ സര്‍കാര്‍ ആശുപത്രിയിലെ ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച സംഭവം; താത്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍

പത്തനംതിട്ട: സര്‍കാര്‍ ആശുപത്രിയിലെ ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ താത്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍. ചിറ്റാര്‍ സ്വദേശി അനന്ത് രാജ് ആണ് അറസ്റ്റിലായത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ പാര മെഡിക്കല്‍ ജീവനക്കാരിയെയാണ് യുവാവ് കടന്നുപിടിക്കാന്‍ ശ്രമിച്ചത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ഡ്യൂടി റൂമില്‍ എത്തി ജീവനക്കാരിയെ കടന്നുപിടിക്കുകയും അപമാനിക്കുകയും ചെയ്തതോടെ ആശുപത്രി ജീവനക്കാര്‍ പൊലീസിനെ Read More …

സ്പെഷ്യല്‍ ക്ലാസിനു ശേഷം വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു; സ്വകാര്യ സ്‌കൂളിലെ അധ്യാപകനെതിരെ കേസ്

ജലന്ധര്‍: സ്‌പെഷ്യല്‍ ക്ലാസിന് ശേഷം പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ അധ്യാപകനെതിരെ കേസ്. ഏപ്രില്‍ 12ന് ആയിരുന്നു സംഭവം. ജലന്ധറിലെ സ്വകാര്യ സ്‌കൂളിലെ അധ്യാപകനെതിരെയാണ് കേസ് എടുത്തത്. കുപിതരായ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ വ്യാഴാഴ്ച ക്ലാസിലെത്തി അധ്യാപകനെ മര്‍ദ്ദിക്കുകയും മുഖത്ത് കരി ഒഴിക്കുകയും ചെയ്തു. ക്ലാസ് അവസാനിച്ചതിന് ശേഷം അധികമായി ചില പാഠങ്ങള്‍ പഠിപ്പിക്കാനുണ്ട് Read More …

തിരുവല്ല നഗരമധ്യത്തില്‍ തലച്ചോറ് ചിന്നി ചിതറിയ നിലയില്‍ യുവാവിന്റെ മൃതദേഹം

പത്തനംതിട്ട: തിരുവല്ലയില്‍ തലച്ചോറ് ചിന്നി ചിതറിയ നിലയില്‍ യുവാവിന്‍്റെ മൃതദേഹം കണ്ടെത്തി. തിരുവല്ല നഗരമധ്യത്തിലെ കെ എസ് ആര്‍ ടി സി സ്റ്റാന്‍്റിന് എതിര്‍വശത്ത് നിന്നാണ് തിരുവല്ല പുത്തൂപറമ്ബില്‍ പരേതനായ വര്‍ഗീസ് തോമസിന്‍്റെ മകന്‍ നെവിന്‍ തോമസ് (35) ന്‍്റെ മൃതദേഹം വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ എം സി റോഡരികില്‍ കാണപ്പെട്ടത്. ഹോട്ടല്‍ തിലകിലേക്കുള്ള പ്രവേശന Read More …

അബ്ദുറഹ്‌മാന് വേണ്ടി ജലീലിനെ സി.പി.എം തഴയുന്നു?

കോഴിക്കോട്: മലപ്പുറം ജില്ലയിലെ സ്വതന്ത്ര ഇടതുപക്ഷ എം.എല്‍.എ ആയ വി.അബ്്ദുറഹ്‌മാനെ ഉയര്‍ത്തി കൊണ്ടുവരാനായി കെ.ടി.ജലീലിലെ സി.പി.എം.സംസ്ഥാന നേതൃത്വം തഴയുന്നതായി സൂചനകള്‍.ഇടതുമുന്നണി വീണ്ടും അധികാരത്തിലെത്തുകയാണെങ്കില്‍ ജലീലിന് പകരം വി.അബ്്ദുറഹ്‌മാന് മന്ത്രിസ്ഥാനം നല്‍കുന്നതിന് സി.പി.എമ്മില്‍ ചില നേതാക്കള്‍ ചരടുവലി ആരംഭിച്ചതായാണ് വിവരം.ജലീലും അബ്്ദുറഹ്്മാനും തെരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ മലപ്പുറം ജില്ലയില്‍ നിന്നുള്ള മന്ത്രി അടുത്ത തവണ അബ്്ദുറഹ്്മാനാകട്ടെയാണ് ഈ വിഭാഗം Read More …

കുറഞ്ഞ പലിശ നിരക്കില്‍ വായ്പ

മലപ്പുറം:സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ജില്ലയിലെ ഏറനാട്, പെരിന്തല്‍മണ്ണ, കൊണ്ടോട്ടി, തിരൂരങ്ങാടി താലൂക്കുകളിലെ സ്ഥിരതാമസക്കാരായ മറ്റു പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവര്‍ക്കും (ഒ.ബി.സി) എല്ലാവിഭാഗത്തിലുപെട്ട ക്രിസ്ത്യന്‍, മുസ്ലീം വിഭാഗക്കാര്‍ക്കും വിവിധ ആവശ്യങ്ങള്‍ക്ക് സ്വയം തൊഴില്‍ വായ്പ നല്‍കുന്നു. സ്വയം തൊഴില്‍, വിദ്യാര്‍ഥികളുടെ പഠനം, പെണ്‍കുട്ടികളുടെ വിവാഹം, ഭവനപുനരുദ്ധാരണം, ഓട്ടോറിക്ഷയുള്‍പ്പടെ എല്ലാവിധ വാഹനങ്ങള്‍ വാങ്ങുന്നതിനും വ്യക്തിഗത വായ്പകള്‍ക്കും മറ്റ് Read More …

ആയിരത്തോളം കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റുമായി ഖത്തര്‍ കെ.എം.സി.സി

കോവിഡ് കാല ദുരിതങ്ങള്‍ മൂലം ജീവിത പ്രതിസന്ധിയിലായ കുടുംബങ്ങള്‍ക്ക് ഖത്തര്‍കെ.എം.സി.സിയുടെ സഹായഹസ്തം. മങ്കട മണ്ഡലത്തിലെ ആയിരത്തിരത്തോളം കുടുംബങ്ങള്‍ക്കാണ് ഖത്തര്‍ കെ.എം.സി.സി മങ്കട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭക്ഷ്യവസ്തുക്കളുടെ കിറ്റുകള്‍ നല്‍കിയത്. അരി, ധാന്യപൊടികള്‍, വെളിച്ചെണ്ണ, മറ്റ് ഭക്ഷ്യവസ്തുക്കള്‍ എന്നിവയടങ്ങിയ കിറ്റുകള്‍ വീടുകളിലെത്തിച്ച് വിതരണം ചെയ്തു.ഖത്തര്‍ കെ.എം.സി.സി. സംസ്ഥാന ഉപദേശക സമിതി അംഗം ഇസ്മായില്‍ ഹാജി വേങ്ങരശേരിയുടെ Read More …

പിവി അബ്ദുല്‍ വഹാബ് വീണ്ടും രാജ്യസഭയിലേക്ക്; നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

 മുസ്ലിം ലീഗ് നേതാവ് പിവി അബ്ദുല്‍ വഹാബ് വീണ്ടും രാജ്യസഭയിലേക്ക്. അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. യുഡിഎഫില്‍ ലീഗിന്റെ പ്രതിനിധിയായിട്ടാണ് വഹാബ് മല്‍സരിക്കുന്നത്. നിലവില്‍ അദ്ദേഹം രാജ്യസഭാ എംപിയാണ്. കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് വീണ്ടും മല്‍സരിക്കുന്നത്. നേരത്തെ വഹാബ് ഇനി രാജ്യസഭയിലേക്ക് മല്‍സരിക്കില്ലെന്നും പകരം നിയമസഭയിലേക്ക് മല്‍സരിച്ചേക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. പക്ഷേ, നിയമസഭയിലേക്ക് പികെ കുഞ്ഞാലിക്കുട്ടി, കെപിഎ Read More …

സൗദിയില്‍ കൊവിഡ് രോഗികള്‍ കൂടുന്നു; ഐസിയുവില്‍ 999 പേര്‍

സൗദി: സൗദിയില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നു. കഴിഞ്ഞ ആഴ്ച കുറവ് കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും ഇന്നലെ കൂടുകയായിരുന്നു. പുതുതായി 985 പേര്‍ക്കാണ് ഇന്നലെ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനുള്ളില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 661 ആണ്. 10 മരണങ്ങള്‍ ആണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസത്തേക്കാളും രോഗികളുടെ എണ്ണവും മരണ Read More …